ചിത്രം: AP

പൊതുവേദിയില്‍ അപമാനിതനായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍. ഗ്രാന്‍ഡ് ക്രെംലിന്‍ പാലസില്‍ നടന്ന വിദേശ സ്ഥാനാപതിമാര്‍ക്കായുള്ള ചടങ്ങിലായിരുന്നു സംഭവം. പ്രസംഗം തീര്‍ന്നതിന് പിന്നാലെ സദസില്‍ നിന്നും കയ്യടി ഉയരുന്നതിനായി പുട്ടിന്‍ കാത്ത് നിന്നെങ്കിലും സദസ് നിശബ്ദമായിരുന്നു. തുടര്‍ന്ന്  ഭാവുകങ്ങള്‍ ആശംസിച്ച് പുട്ടിന്‍ വേദി വിട്ടു. യുക്രെയ്ന്‍ ആഭ്യന്തരമന്ത്രി  ആന്‍റണ്‍ ഗെറാഷെങ്കോയാണ് ഇതിന്റെ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ' പ്രസംഗം പൂര്‍ത്തിയാക്കിയ പുട്ടിനെ ആരും കയ്യടിച്ച് അഭിനന്ദിച്ചില്ലെന്നാ'യിരുന്നു ആന്റണ്‍ വിഡിയോയ്ക്കൊപ്പം കുറിച്ചത്.

മര്യാദയുടെ പേരിലുള്ള കയ്യടി പുട്ടിന്‍ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാലിത് ഇത് മാധുര്യമേറുന്ന നിമിഷമാണെന്നെന്നും  സ്വീഡിഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ ആന്‍ഡേഴ്സ് അസ്​ലന്‍ഡും ട്വിറ്ററില്‍ കുറിച്ചു. പ്രസംഗം പൂര്‍ത്തിയാക്കിയ ശേഷം സദസിലേക്ക് മുഴുവന്‍ പുട്ടിന്‍ കണ്ണോടിച്ച് നോക്കുന്നതും വിഡിയോയില്‍ കാണാം.

യുഎസിനെയും യൂറോപ്യന്‍ യൂണിയനെയും ഉന്നമിട്ടുള്ള പ്രസംഗമായിരുന്നു പുട്ടിന്റേത്. യുക്രെയിന്‍ യുദ്ധത്തിന് ശേഷമുള്ള ബന്ധം വഷളാകുന്നതിന് കാരണം യുഎസും യൂറോപ്യന്‍ യൂണിയനും തന്നെയാണെന്നും റഷ്യയ്ക്ക് അതില്‍ പങ്കില്ലെന്നും പുട്ടിന്‍ ആവര്‍ത്തിച്ചു. 2014 ലെ യുക്രെയ്ന്‍ കലാപത്തിന് സാമ്പത്തിക പിന്തുണ നല്‍കിയത് അമേരിക്ക ആണെന്നും അതാണ് ഇന്നത്തെ യുക്രെയ്ന്‍ പ്രതിസന്ധിയിലേക്ക് വഴിതെളിച്ചചെന്നും പുട്ടിന്‍ ആരോപിച്ചു. പുതിയതായി ചുമതലയേറ്റ 17 വിദേശ സ്ഥാനാപതിമാര്‍ക്ക് നയതന്ത്ര യോഗ്യത പരിചയപ്പെടുത്തുന്നതായിരുന്നു ചടങ്ങ്. 

 

Putin caught in awkward moment as he waits for applause that never comes