സൈനികാഭ്യാസത്തിനായി തയ്​വാന്‍ കടലിടുക്കിലേക്ക് എത്തിയ ചൈനീസ് യുദ്ധക്കപ്പല്‍, ചിത്രം : Reuters

സൈനികാഭ്യാസത്തിനായി തയ്​വാന്‍ കടലിടുക്കിലേക്ക് എത്തിയ ചൈനീസ് യുദ്ധക്കപ്പല്‍, ചിത്രം : Reuters

തയ്​വാന്‍ പ്രസിഡന്റ് സായ് ഇങ് വെനിന്റെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെ സൈനികാഭ്യാസം പ്രഖ്യാപിച്ച് ചൈന. ഇന്നാരംഭിക്കുന്ന സൈനിക അഭ്യാസം മൂന്ന് ദിവസം നീളുമെന്നാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കിഴക്കന്‍ തിയറ്റര്‍ കമാന്‍ഡിന്റെ പ്രസ്താവന. മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ  തയ്​വാന്‍ കടലിടുക്കില്‍ നിന്ന് വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും യുദ്ധവിമാനങ്ങള്‍ പറപ്പിക്കുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.  

യുഎസ് സ്പീക്കര്‍ക്കൊപ്പം തയ്​വാന്‍ പ്രസിഡന്റ് സായ് ഇങ്​വെന്‍

യുഎസ് സ്പീക്കര്‍ക്കൊപ്പം തയ്​വാന്‍ പ്രസിഡന്റ് സായ് ഇങ്​വെന്‍ ചിത്രം : Reuters

 

ഇങ് വെനിന്റെ പത്ത് ദിവസത്തെ യുഎസ് സന്ദര്‍ശനമാണ് ചൈനയെ പ്രകോപിപ്പിച്ചതെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍. 13 വിമാനങ്ങളും മൂന്ന് യുദ്ധക്കപ്പലുകളും ഇതിനായി ദ്വീപിന് ചുറ്റുമെത്തി. രാജ്യത്തിന്റെ ഭാഗമായി ചൈന കരുതുകയും അങ്ങനെ തന്നെ പ്രഖ്യാപിക്കുകയും ചെയ്യുമ്പോഴാണ് യുഎസുമായുള്ള ബന്ധം ശക്തമാക്കല്‍ തയ്​വാന്‍ തുടരുന്നത്. ഇതില്‍ കടുത്ത അതൃപ്തി ചൈനയ്ക്കുണ്ട്. മറ്റ് രാജ്യങ്ങളുമായി പ്രത്യേകിച്ച് ശത്രുരാജ്യങ്ങളെന്ന് ചൈന കരുതുന്നവരുമായി തയ്​വാന്‍ ഉഭയകക്ഷി ബന്ധം പുലര്‍ത്തുന്നത് അംഗീകരിക്കില്ലെന്ന് ചൈന മുന്‍പും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സൈനികാഭ്യാസം സംബന്ധിച്ച വാര്‍ത്തകളോട് തയ്​വാന്‍  പ്രതികരിച്ചിട്ടില്ല. 

 

China to hold three days military excercise around Taiwan