സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാട്ടി ഗൂഗിളിനും ആമസോൺ, ട്വിറ്റർ, മെറ്റ എന്നിവയ്ക്കും പിന്നാലെ ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ച് സൂമും ഡിസ്നിയും. 1300ഓളം തൊഴിലാളികളെയാണ് സൂം പിരിച്ചുവിടാൻ തീരുമാനിച്ചതെങ്കിൽ ഡിസ്നിയിൽ കൂട്ടപ്പിരിച്ചുവിടലാണ് നടത്തുന്നത്. 7000 ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. 

പെട്ടെന്നുള്ള പിരിച്ചുവിടലിലുള്ള ഞെട്ടലിലാണ് ജീവനക്കാര്‍. സൂമിൽ നിന്നും 8 വര്‍ഷത്തോളം കമ്പനിക്കൊപ്പം പ്രവർത്തിച്ച ഗ്ലോബൽ എജ്യുക്കേഷൻ തലവൻ എറിക് യുവാനും പിരിഞ്ഞു പോകേണ്ടി വരുമെന്നാണ് റിപ്പോർട്ട്. 190,000 ജീവനക്കാരുള്ള ഡിസ്നി ചെലവ് കുറയ്ക്കൽ പ്രഖ്യാപനം നേരത്തേ നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് ഈ ജോലി വെട്ടിക്കുറയ്ക്കലെന്നാണ് സൂചന. 

Zoom and Disney to lay off large percentage of employees from its work force