benedict

സ്വമേധയാ സ്ഥാനമൊഴിഞ്ഞ ബനഡിക്ട് പതിനാറാമൻ പാപ്പാ ആധുനിക കത്തോലിക്കാസഭയുടെ ചരിത്രത്തിൽ അത്യപൂര്‍വമായ സ്ഥാനത്തേക്കാണ് ഉയര്ത്തപ്പെട്ടത്. മാനസികവും ശാരിരികവുമായ അവശതകള്‍ കണക്കിലെടുത്തായിരുന്നു സ്ഥാനത്യാഗം. എന്നാല് ഉത്തരവാദിത്തങ്ങള് നിര്‍വഹിക്കാന്‍ സാധിക്കാത്തതിനാലാണ് ബെനഡിക്ട് പതിനാറാമന് സ്ഥാനത്യാഗം ചെയ്തതെന്നാണ് വിമര്ശക പക്ഷം.

 

ലോകത്തെ ഏറ്റവും വലിയ ആത്മീയാചാര്യനെന്ന സ്ഥാനം സ്വമേധയാ ഒഴിഞ്ഞ മറ്റൊരു പാപ്പായും ആധുനിക സഭയുടെ ചരിത്രത്തിൽ ഇല്ല.  അറുന്നൂറു വർഷങ്ങൾക്ക് ശേഷം ഒരു മാർപാപ്പ സ്ഥാനമൊഴിയുന്ന ചരിത്രസംഭവം റിപ്പോർട്ട് ചെയ്യാൻ ലോകമാധ്യമങ്ങളുടെ വൻപടയാണ് വത്തിക്കാനിലെത്തിയത്. ദൈവശാസ്ത്രി യാഥാസ്ഥിതികന് എന്നാണ് ബെനഡിക്ട് പതിനാറാമനെ വിശേഷിപ്പിച്ചിരുന്നത്. ബുദ്ധിയും ചിന്തയും തളർന്നിരുന്നില്ലെങ്കിലും ശാരീരിക അവശതകൾ മൂലം അദ്ദേഹത്തിന് എല്ലായിടത്തും എത്താൻ കഴിയാതെ വന്നതോടെയാണ് സ്ഥാനത്യാഗമെന്ന ചിന്തയിലേക്ക് നയിച്ചത്. സ്ഥാനം ഒഴിയാനുള്ള ആഗ്രഹം സഭാവേദികളില് അദ്ദേഹം അറിയിക്കുകയും അതിനായി സഭാനേതൃത്വത്തെ ഒരുക്കുകയും ചെയ്തു. പദവി ഒഴിയുന്നതിന്   മുന്നോടിയായി ഒരാഴ്ചത്തെ ധ്യാനത്തിനും പ്രാർഥനയ്ക്കുമായി പൊതുജീവിതത്തിൽനിന്ന് പിൻവാങ്ങി താനെടുത്ത തീരുമാനത്തിന്റെ വിശുദ്ധിയെന്തെന്ന് ലോകത്തിന് കാണിച്ചു. വലിയ ഇടയന്റെ ദൗത്യം പൂർത്തിയാക്കി ബനഡിക്ട് പതിനാറാമൻ ഹെലികോപ്റ്ററിൽ ഗാണ്ടോൽഫോ കൊട്ടാരത്തിലേക്കു പോയപ്പോള്

 

ലോകത്തിനും സഭയ്ക്കും 'ഇമെരിറ്റസ് പോപ്പായി. ഇമെരിറ്റസ് പോപ്പ് എന്നാണ് അറിയപ്പെട്ടതെങ്കിലും  പരിശുദ്ധ പിതാവ് എന്ന് അഭിസംബോധന ചെയ്യാമായിരുന്നു. വത്തിക്കാന് ഉദ്യാനത്തിലെ ഭവനത്തില് ലളിത ജീവിതം. ഔദ്യോഗിക ചിഹ്നങ്ങളില്പ്പെടുന്ന മോതിരവും അണിഞ്ഞിരുന്നില്ല. ഭരണത്തിലും തീരുമാനങ്ങള് എടുക്കുന്നതിലും ദൃഢനിശ്ചയം ഇല്ലാത്തതാണ് സ്ഥാനത്യാഗത്തിലേക്ക് ബെനഡിക്ട് പതിനാറമനെ നയിച്ചതെന്നാണ് വിമര്ശകരുടെ പക്ഷം. എന്നാല് ആത്മാവിലെ നിർമലതയോടും വിശുദ്ധിയോടും കൂടി കൈക്കൊണ്ട തീരുമാനം എന്നാണ് ബെനഡിക്ട് പതിനാറാമന് സ്ഥാനത്യാഗത്തെ വിശേഷിപ്പിച്ചത്. അഴിമതി തുറന്നു കാട്ടുന്ന വത്തിക്കാന് രേഖകള് ചോര്ന്നതും സ്ഥാനത്യാഗത്തിന് കാരണമായി വിലയിരുത്തപ്പെടുന്നു. പിന്ഗാമി ഫ്രാന്സിസ് മാര്പാപ്പയുമായി നല്ല ഹൃദയബന്ധമാണ് സൂക്ഷിച്ചത്. വത്തിക്കാന് ഉദ്യാനത്തിലെ ഭവനത്തിലെത്തി ബെനഡിക്ട് പതിനാറാമനെ സന്ദര്ശിക്കുക പതിവായിരുന്നു. സന്തോഷത്തോടൊപ്പം വിഷമങ്ങളും തന്റെ കാലത്ത് നേരിടേണ്ടിവന്നു. കടൽക്ഷോഭങ്ങളെയും കൊടുങ്കാറ്റുകളെയും സഭ അതിജീവിച്ചു. ചെലപ്പോള് ദൈവം ഉറങ്ങുന്നതുപോലെ തോന്നി. പക്ഷേ സഭയെന്ന ഈ നൗക തന്റേതല്ല, നമ്മുടേതല്ല, അത് ദൈവത്തിന്റേതാണ്, അവിടുന്ന് അതു മുങ്ങാൻ അനുവദിക്കുകയില്ലെന്നും ആയിരുന്നു വിടവാങ്ങൽ പ്രസംഗത്തില് ബെനഡിക്ട് പതിനാറാമന്റെ വാക്കുകള്. സ്വകാര്യജീവിതത്തിലേക്ക് ഒതുങ്ങിയ ബെനഡിക്ട് പതിനാറാമന് ജീവിതാന്ത്യം വരെ കാണാമറയത്ത് തുടര്ന്നു.