mhcase-18

2014 ല്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം വെടിവച്ചു വീഴ്ത്തി 298 യാത്രക്കാരെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് റഷ്യന്‍ പൗരന്‍മാരടക്കം മൂന്നുപേര്‍ കുറ്റക്കാരെന്ന് ഡച്ച് കോടതി. ഒരാളെ വെറുതെവിട്ടു. റഷ്യന്‍ നിയന്ത്രണത്തിലുള്ള സായുധ സംഘമാണ് വിമാനം തകര്‍ത്തതെന്നും കോടതി കണ്ടെത്തി.  

 

2017 ജൂലൈ 14 നാണ് ലോകത്തെ നടുക്കിയ കൂട്ടക്കൊലപാതകമുണ്ടായത്. 80 കുട്ടികളടക്കം 298 കോടി യാത്രക്കാരുമായി ആംസ്റ്റര്‍ഡാമില്‍നിനിന്ന് ക്വാലലംപൂരിലേക്ക് പോവുകയായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കിഴക്കന്‍ യുക്രെയ്ന് മുകളില്‍വച്ച് മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. ജീവനക്കാരടക്കം വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും മരിച്ചു. പലരുടെയും മൃതദേഹങ്ങള്‍ പോലും ലഭിച്ചില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റഷ്യന്‍ പിന്തുണയോടെ കിഴക്കന്‍ യുക്രെയ്ന്റെ നിയന്ത്രണത്തിനായി യുദ്ധം ചെയ്യുന്ന ഡോണെസ്ക് പീപ്പിള്‍സ് റിപ്പബ്ലികിന്റെ സൈനികരാണ് വിമാനം വെടിവച്ചിട്ടതെന്ന് കണ്ടെത്തി. അന്ന് ഡോണെസ്ക് പീപ്പിള്‍സ് റിപ്പബ്ലിക് സൈനിക മേധാവിയായിരുന്ന ഇഗര്‍ ഗിര്‍കിന്‍, മിസൈല്‍ വിക്ഷേപണത്തിന് നേതൃത്വം നല്‍കിയ സെര്‍ഗെയ് ഡുബിന്‍സ്കി, ലിയോണിഡ് ഖര്‍ഷെന്‍കോ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷവിധിച്ചത്. ഇവര്‍ മൂന്നുപേരും വിചാരണയ്ക്ക് ഹാജരായിരുന്നില്ല. യുക്രെയ്നാണ് ആക്രമണത്തിന് പിന്നിലെന്ന റഷ്യയുടെ വാദവും ഡച്ച് കോടതി തള്ളി.  രാജ്യാന്തര ഏജന്‍സികളുടെ സഹായത്തോടെയാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്. 

 

3 get life sentences for downing MH17 killing 298 aboard