mother

ജനിക്കുന്നയിടം ജീവിക്കുന്നയിടം ഇതൊക്കെ കുട്ടികളുടെ മാനസീകാവസ്ഥയെ ആഴത്തില്‍ സ്വാധീനിക്കുന്നതാണ് എന്ന് പല പഠനങ്ങളില്‍ നിന്ന് തെളിഞ്ഞിട്ടുണ്ട്. ജനിച്ച് വീഴുന്നത് യുദ്ധത്തിന് നടുവിലേക്കും ആറ് മാസമായി ജീവിക്കുന്നത് ബങ്കറിലുമാണെങ്കില്‍ ആ കുഞ്ഞിന്റെ ഭാവിയോര്‍ത്ത് ഒരമ്മ എത്രമേല്‍ വേദനിക്കും. ജ

 

ഈ മഞ്ഞുകാലവും ഇതിനുള്ളില്‍ തന്നെ. പോകാന്‍ മറ്റൊരിടമില്ല. പാതി തകര്‍ന്ന സ്വന്തം വീട്ടിലേക്ക് ചെന്നാലും ഒറ്റ ദിവസം കൊണ്ട് ഒന്നും നേരെയാക്കാനാവില്ല. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ ഒല ഷെവ്ചെങ്കോ വിലപിക്കുകയാണ്. മൂന്നാമത്തെ കുഞ്ഞിന് ഒലയുടെ ഉദരത്തില്‍ ഏഴ് മാസത്തെ വളര്‍ച്ചുണ്ടായപ്പോഴാണ് ഒരു പുലര്‍ക്കാലത്ത് ജീവന്‍ കയ്യില്‍ പിടിച്ച് 16 ഉം 17ഉം വയസുള്ള മക്കളേയും കൊണ്ട് ബങ്കറിലേക്ക് ഒാടിക്കയറിയത്. ഹാര്‍ക്കീവിലെ ഒരു ഫാക്ടറിക്കുളളിലായിരുന്നു ബങ്കര്‍. മാസം തികഞ്ഞ് കുഞ്ഞ് സെനിയ പിറക്കുമ്പോള്‍ ആശുപത്രിക്കുളളിലേക്ക് യുദ്ധത്തിന്റെ ഇരമ്പം കേള്‍ക്കാമായിരുന്നു. നീലക്കണ്ണുകള്‍ വിടര്‍ത്തി അവള്‍ ലോകം കാണുമ്പോഴും തീയും പുകയുമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. സെനിയക്ക് ആറ് മാസമായി. ബങ്കറിലെ ഇരുട്ടല്ലാതെ അവളാകെ കണ്ടത് ഫാക്ടറിക്ക് പുറത്തെ വിജനതയാണ്. സെനിയയുടെ രണ്ട് സഹോദരന്‍മാരേയും സുരക്ഷാര്‍ത്ഥം പോളണ്ടിലെ സുഹൃത്തുക്കളുടെ അടുത്തേക്കെത്തിച്ചുരുക്കുകയാണ്. നിക്കോളായും ആന്‍ഡ്രിയും അവരുടെ കുഞ്ഞനിയത്തിയെ കണ്ടിട്ടില്ല. മഞ്ഞുകാലം കടുക്കുമ്പോഴേക്കും യുദ്ധം അവസാനിക്കുമെന്നും തിരികെ വീട്ടിലേക്ക് മടങ്ങാമെന്നും കരുതിയതാണ്. എല്ലാ പ്രതീക്ഷകളും തകര്‍ത്ത് ഹാര്‍ക്കീവ് വിണ്ടും പോര്‍ക്കളമായിരിക്കുന്നു. പരിമിതമായ സുരക്ഷയില്‍ ജീവിതം തള്ളിനീക്കുമ്പോള്‍ ഒല ചിന്തിക്കുന്നത് കുട്ടികളുടെ മാനസീകനിലയെ പറ്റിയാണ്. ഞെട്ടിയുണര്‍ന്ന് കുഞ്ഞുസെനിയ കരയുമ്പോള്‍ അവളെ പ്രാമിലിരുത്തി പുറത്തക്കിറക്കി ഫാക്ടറിയുടെ മുറ്റത്ത് ഒന്ന് നടത്തുക മാത്രമാണ് വഴി. യുദ്ധത്തിന്റെ ഭീകരത കണ്ട് വളരുന്ന വരും തലമുറയെക്കുറിച്ച് ആകുലപ്പെടുകയാണ് യുക്രൈനിലെ മാതാപിതാക്കള്‍. കുഞ്ഞുസെനിയയുടെ ഒന്നാം പിറന്നാളിനെങ്കിലും സ്വന്തം ഗ്രാമത്തിലേക്ക് കുടുംബത്തോടെ മടങ്ങാനാവുമെന്ന് പ്രതീക്ഷയില്‍ സെിയയെ മാറോട് ചേര്‍ക്കുന്നു ഒല.