ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയം ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. ജൂൺ നാല് ബുധനാഴ്ച മുതൽ ഏഴാം തീയതി ശനിയാഴ്ച വരെ ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ സർവീസ് നടത്തും. മെട്രോയുടെ പ്രവർത്തന സമയം ഈ ദിവസങ്ങളിൽ രാവിലെ അഞ്ചു മണി മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണി വരെയായിരിക്കും.
ജൂൺ നാല് ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ ദുബായ് ട്രാം സേവനവും ലഭ്യമാകും. ജൂൺ അഞ്ചു മുതൽ എട്ടു വരെ ബഹുനില മന്ദിരങ്ങളിലെ പണമടച്ചുള്ള പാർക്കിങ് ഒഴികെയുള്ള സ്ഥലങ്ങളിൽ പാർക്കിങ് സൗജന്യമായിരിക്കും. ദുബായ് ബസുകളുടെ സമയക്രമം എസ്ഹൈൽ മൊബൈൽ ആപ്പിലൂടെ യാത്രക്കാർക്ക് അറിയാൻ സാധിക്കും. ഈദ് അൽ അദ്ഹ ദിവസങ്ങളിൽ ആർ ടി എ ഹാപ്പിനെസ്സ് സെന്ററുകൾക്ക് അവധിയായിരിക്കും.