യുഎഇ ബിഗ്ടിക്കറ്റില്‍ വീണ്ടും മലയാളി തിളക്കം. 17 വര്‍ഷമായി യുഎഇയില്‍ സ്കൂള്‍ വാച്ച്മാനായി ജോലി ചെയ്യുന്ന സൈദലവി കരിയോടൻ വരിച്ചാലിനാണ് ഒരു ലക്ഷം ദിര്‍ഹത്തിന്‍റെ ലോട്ടറിയടിച്ചത്. സൈദലവിയും സുഹൃത്തുക്കളും ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം.
289-ാം സീരിസിലാണ് മലയാളികടങ്ങുന്ന സംഘമെടുത്ത ടിക്കറ്റിന് സമ്മാനമടിച്ചത്. സുഹൃത്തായ അനൂബാണ് ടിക്കറ്റ് നംബറെടുത്തത്. നാലു വര്‍ഷമായി സെയ്ദലവിയും സുഹൃത്തുക്കളും ഷെയറിട്ട് ടിക്കറ്റെടുക്കല്‍ ആരംഭിച്ചിട്ട്. പണം നാട്ടിലേക്ക് അയക്കാനാണ് സെയ്ദലവിയുടെ പദ്ധതി. സമ്മാനം കിട്ടിയെങ്കിലും ടിക്കറ്റെടുക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
5 ലക്ഷം ദിർഹത്തിന്റെ സമ്മാനത്തുക പങ്കിട്ട അഞ്ച് വിജയികളിൽ മൂന്ന് പേർ മലയാളികളാണ്. ഓരോരുത്തർക്കും 1,00,000 ദിർഹം വീതം ലഭിച്ചു. കേരളത്തിൽ നിന്നുള്ള അഖിൽ ചന്ദ്രൻ ആർ.പി., ശരത് ശശീധരൻ എന്നിവരാണ് സമ്മാനം നേടിയ മറ്റ് മലയാളികൾ. കൂടാതെ, ബംഗ്ലാദേശ് സ്വദേശികളായ ആരിഫുസ്സമാൻ ശുഭോ, സബൂജ് മിദ് ദിലോവർ മുൻഷി എന്നിവരും സമ്മാനർഹരായി.