യുഎഇയിലെ സംരംഭകർക്ക് പിന്തുണയുമായി ബിസ്മി ഹോൾസെയിൽ പ്രഖ്യാപിച്ച രണ്ടുമാസം നീണ്ടുനിൽക്കുന്ന മെഗാ ഫെസ്റ്റ് സീസൺ ഫൈവിന് തുടക്കമായി. ബിസ്മിയിൽ നിന്നും 300 ദിർഹത്തിനോ അതിനു മുകളിലോ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് നവംബർ ഏഴിനും ഡിസംബർ അഞ്ചിനുമായി നടക്കുന്ന നറുക്കെടുപ്പുകളിൽ പങ്കെടുക്കാം. രണ്ട് ജെടൂർ കാറുകൾ, ഒരു മിനി മാർട്ട് തുടങ്ങാൻ ആവശ്യമായ സാധനങ്ങൾ നിറച്ച അഞ്ച് കണ്ടെയ്നറുകൾ എന്നിവയ്ക്ക് പുറമെ സ്വർണനാണയങ്ങളും ഐഫോണുകളും ഉൾപ്പെടെ നിരവധി സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ബിസിനസ് മേഖലയിലേക്ക് കടന്നുവരാനും വളരാനും ആഗ്രഹിക്കുന്നവർക്ക് കൂടുതൽ കരുത്തേകാനാണ് ഈ ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിസ്മി ഗ്രൂപ്പ് ചെയർമാൻ പി.എം. ഹാരിസും സിഇഒ റോഷൻ കക്കാട്ടും വ്യക്തമാക്കി.

ENGLISH SUMMARY:

Bismi Wholesale Mega Fest is an exciting two-month event offering significant support to entrepreneurs in the UAE. This season finale provides participants a chance to win valuable prizes by making purchases of AED 300 or more, fostering business growth and opportunity.