ദുബായിൽ സുഹൃത്തുക്കൾക്കിടയിലെ തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി, നജാത്ത് മൻസിലിൽ ജസീൽ ആണ് താമസസ്ഥലത്തുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. കൂടെ താമസിച്ചിരുന്നവർ തമ്മിലുള്ള വാക്കുതർക്കം തടയാൻ ഇടപെട്ട ജസീലിനെ പ്രതി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മൃതദേഹം നിലവിൽ ദുബായ് റാഷിദിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
ENGLISH SUMMARY:
A young Malayali man was fatally stabbed in Dubai while attempting to mediate a heated argument between his friends. The victim, identified as Jaseel from Cheruvannur Madhura Bazaar in Kozhikode, lost his life during the altercation at his place of residence. According to reports, a verbal dispute among his roommates escalated quickly, and Jaseel stepped in to prevent the situation from worsening. Tragically, the assailant turned on Jaseel and inflicted a fatal stab wound during the struggle. His body is currently being held at the Dubai Rashidaiya Hospital mortuary pending legal formalities. Family members and local community organizations have already initiated the necessary procedures to repatriate his remains to Kerala for his final rites.