കേരളപ്പിറവി ദിനത്തിൽ, പൂർണ്ണമായും എഐയില്‍ സംഗീത ആൽബം പുറത്തിറക്കി പ്രവാസി മലയാളി. ഐതിഹ്യങ്ങളിൽ തുടങ്ങി ആധുനിക കേരളം വരെയുള്ള ദൃശ്യങ്ങൾ കോർത്തിണക്കിയ "മലയാളം" എന്ന ആൽബത്തിന് പിന്നിൽ പ്രവർത്തിച്ചത് ബാലുശ്ശേരി സ്വദേശി സതീഷ് ഗോപാൽ ആണ് . 20 വർഷം മുൻപ് സുഹൃത്തുക്കൾ ചേർന്ന് റെക്കോർഡ് ചെയ്ത ഗാനത്തിന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സതീഷ്, ജീവൻ നൽകുകയായിരുന്നു.