ഒമാനില്‍ അമിത നിരക്ക് ഈടാക്കുന്ന ഓണ്‍ലൈന്‍ ടാക്‌സികൾക്ക് എതിരെ ശക്തമായ മുന്നറിയിപ്പുമായി ഗതാഗത മന്ത്രാലയം. ചില ഓൺലൈൻ ടാക്സികൾ അനധികൃതമായി നിരക്ക് ഈടാക്കുന്നു എന്ന പരാതിയെ തുടർന്നാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്. അനധികൃതമായി നിരക്ക് വര്‍ധിപ്പിക്കുന്നത് ചട്ടലംഘനമാണെന്നും, നിയമം ലംഘിക്കുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം, ടാക്സി സേവനം പൂർണമായും ആപ്പ് അധിഷ്ഠിതമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി എല്ലാ ടാക്സികളും ലൈസൻസുള്ള സ്മാർട്ട് ആപ്ലിക്കേഷനുകളിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ സുരക്ഷിത യാത്ര ഒരുക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.