നഴ്സിങ് മേഖലയിൽ കൂടുതൽ സ്വദേശി നിയമനങ്ങൾക്ക് ഒരുങ്ങി യുഎഇ.ആകർഷകമായ ആനുകൂല്യങ്ങളും മികച്ച തൊഴിൽ സാഹചര്യങ്ങളും ഉറപ്പാക്കി കൂടുതൽ സ്വദേശികളെ നഴ്സിങ് രംഗത്തേക്ക് ആകർഷിക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം. നിലവിൽ രാജ്യത്തെ നഴ്സുമാരിൽ വെറും 2.8 ശതമാനം മാത്രമാണ് സ്വദേശികൾ എന്ന സാഹചര്യത്തിലാണ് പുതിയ നടപടി. വിദേശി നഴ്സുമാരുടെ എണ്ണം നിയന്ത്രിക്കാനും, ലൈസൻസുകൾക്ക് ഏകീകൃത രാജ്യാന്തര മാനദണ്ഡം കൊണ്ടുവരാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്. സർക്കാർ സംവിധാനമായ 'നാഫിസു'മായി സഹകരിച്ചാണ് ദേശീയ തലത്തിൽ പദ്ധതികൾ നടപ്പാക്കുക.

ENGLISH SUMMARY:

UAE nursing jobs are expanding with a focus on increasing local recruitment. The UAE Ministry of Health is aiming to attract more Emiratis to the nursing sector by offering attractive benefits and improved working conditions.