st-gregorios-church-feast-parumala-thirumeni-melbourne

മലങ്കര ഓർത്തഡോക്സ്‌  സഭയുടെ ഏഷ്യ പസിഫിക് ഭദ്രാസനത്തിലെ മെൽബൺ സെന്റ്. ഗ്രീഗോറിയോസ് തീർത്ഥാടന ദേവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ  ഓർമ്മപ്പെരുന്നാളിന്  തുടക്കമായി.  നവംബർ 1 ശനിയാഴ്ച മുതൽ നവംബർ 9 ഞായറാഴ്ച വരെയാണ് പെരുന്നാള്‍.

നിരണം ഭദ്രാസന മെത്രാപ്പോലീത്തയും പരിശുദ്ധ എപ്പിസ്കോപ്പൽ സിനഡിന്റെ സെക്രട്ടറിയുമായ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്  പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നത്.  നവംബർ 1-ന് മെൽബണിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കാൽനടയായി എത്തിയ തീർത്ഥാടകരെ ഭക്തിനിർഭരമായ ചടങ്ങുകളോടെ ദേവാലയത്തിൽ സ്വീകരിച്ചു. തുടർന്ന് നവംബർ 2-ന് പെരുന്നാൾ കൊടിയേറ്റ് ചടങ്ങ് നടന്നു. വികാരി ഫാ. ലിനു ലൂക്കോസ്, ഫാ. ഫെർഡിനാൻഡ് പത്രോസ്, ട്രസ്റ്റീ ലാജി ജോർജ്, സെക്രട്ടറി ജിബിൻ മാത്യു എന്നിവരാണ് പെരുന്നാൾ ഒരുക്കങ്ങൾക്കും ചടങ്ങുകൾക്കും നേതൃത്വം നൽകുന്നത്. 

ENGLISH SUMMARY:

Parumala Thirumeni Feast celebrations begin at St. Gregorios Church in Melbourne. The festival, led by Dr. Youhanon Mar Chrysostomos, includes a pilgrimage and flag hoisting, offering a spiritual experience for the community.