TOPICS COVERED

സൗദിയില്‍ ആലപ്പുഴ സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം സ്വദേശി സുരേഷ് കുമാറി(56)നെയാണ് അബഹയിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. ജിദ്ദ കേന്ദ്രീകരിച്ചുള്ള പ്രമുഖ ചോക്കലേറ്റ് കമ്പനി അബഹയിലെ ബ്രാഞ്ചിലാണ് സുരേഷ് ജോലി ചെയ്തുവന്നിരുന്നത്. മുപ്പത് വര്‍ഷത്തോളമായി പ്രവാസിയായിരുന്നു. അഞ്ചു വര്‍ഷമായി നാട്ടിലേക്ക് വന്നിട്ടില്ല.

ജിദ്ദയിലെ സ്ഥാപനത്തില്‍ നിന്നും അടിയന്തരമായി സുരേഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫോണില്‍ കിട്ടിയില്ല.തുടര്‍ന്ന് അബഹയിലെ സുഹൃത്തിനെ വിവരമറിയിച്ചു. ഇദ്ദേഹം വിളിച്ചപ്പോഴും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയ നിലയില്‍ ആയിരുന്നു.

സുഹൃത്ത് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. മൃതദേഹം അബഹയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ENGLISH SUMMARY:

Saudi death news focuses on the death of an Alappuzha native in Saudi Arabia. The deceased, Suresh Kumar, was found dead at his residence in Abhaha, and the cause of death is currently unknown.