ഇറാൻ വ്യോമ പാത തുറന്നതോടെ ദുബായിൽ നിന്ന് ടെഹ്റാനിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു. ബന്ദർ അബ്ബാസ്, മഷ്ഹദ്, ടെഹ്റാൻ എന്നിവിടങ്ങളിലേക്കുള്ള ഫ്ലൈദുബായ് സർവീസുകളാണ് ആരംഭിച്ചത്. ജൂൺ 13ന് ആണ് ഇറാൻ വ്യോമ പാത അടച്ചത്. യുദ്ധഭീതി ഒഴിഞ്ഞതോടെ വ്യാഴാഴ്ച വ്യോമ പാത തുറക്കുന്നതായി ഇറാൻ അറിയിച്ചതിനു പിന്നാലെയാണ് ഫ്ലൈദുബായ് പതിവു സർവീസുകൾ നടത്തിയത്.ഷാർജയിൽ നിന്നുള്ള എയർ അറേബ്യയുടെ സർവീസുകൾ ജൂലൈ 6 ന് മാത്രമേ ആരംഭിക്കു. അതേസമയം, ജൂലൈ 9 വരെ എമിറേറ്റ്സിന്റെ സർവീസുകൾ പുനരാരംഭിക്കില്ലെന്ന് കമ്പനി അറിയിച്ചു.