Pyongyang:In this photo provided by the North Korean government, North Korean leader Kim Jong Un attends a meeting of the Politburo of the Central Committee of the Workers' Party of Korea in North Korea Sunday, June 7, 2020. Independent journalists were not given access to cover the event depicted in this image distributed by the North Korean government. The content of this image is as provided and cannot be independently verified. AP/PTI Photo(AP08-06-2020_000023A)

Image Credit: AP/PTI

കിം ജോങ് ഉന്‍...ഉത്തരകൊറിയന്‍ ഭരണാധികാരി. ലോകത്തെ ഏറ്റവും ഗൂഢമായ ഭരണസംവിധാനത്തിന്‍റെ അമരക്കാരന്‍. ട്രംപിനൊത്ത എതിരാളി. കിമ്മിന് വിശേഷണങ്ങള്‍ പലതാണ്. ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതും, ദക്ഷിണ കൊറിയയുടെയും അമേരിക്കയുടെയും ചാരക്കണ്ണുകള്‍ ചോര്‍ത്തിയതും മാത്രമാണ് കിമ്മിനെ കുറിച്ച് പുറംലോകത്തിനുള്ള അറിവ്. സ്‌നേക് വൈനും പീറ്റ്സയും ബ്രസീലിയന്‍ കാപ്പിയും ജീന്‍സ് വിരോധവും മുതല്‍ വലിച്ചു കൂട്ടുന്ന സിഗരറ്റുകള്‍ വരെ ലോകം ശ്രദ്ധിച്ചു. അറിഞ്ഞതിലുമേറെ കിമ്മിനെ അറിയാനുണ്ട് എന്നതാണ് വാസ്തവം.

കിമ്മും ഉത്തരകൊറിയയും

നിധികാക്കുന്ന ഭൂതത്തെപ്പോലെ ഉത്തരകൊറിയയെ കോട്ടകെട്ടി പൊതിഞ്ഞു സൂക്ഷിക്കുകയാണ് കിം. രാജ്യത്തിന് പുറത്തുപോകാന്‍ ഒരാള്‍ക്കും അനുവാദമില്ല. ടെലിവിഷനും റേഡിയോയും പത്രങ്ങളുമെല്ലാം സര്‍ക്കാരിന്‍റേത്. അറിയേണ്ടത് സര്‍ക്കാര്‍ പറയും. ഇന്റര്‍നെറ്റില്ല. കിം അറിയാതെ ഒരില പോലും അനങ്ങില്ല. അതുകൊണ്ടുതന്നെ ഉത്തരകൊറിയയില്‍ നിന്ന് പുറത്തുവരുന്ന ഏതുവാര്‍ത്തയും ലോകം ആഘോഷമാക്കും. ലോകത്തെ എല്ലാ രാജ്യങ്ങളും ഇങ്ങനെയാണെന്ന് ധരിച്ചാണ് ഉത്തരകൊറിയക്കാര്‍ കഴിയുന്നതെന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളുടെ പരിഹാസം. ലോകം ഉത്തരകൊറിയ പോലെ ജയില്‍ അല്ലെന്നും പുറത്ത് നല്ല ജീവിതവും സംഗീതവും സിനിമകളുമൊക്കെയുണ്ടെന്ന് അയല്‍ക്കാരെ അറിയിക്കാന്‍ ദക്ഷിണ കൊറിയ നന്നായി ‘കഷ്ടപ്പെടുന്നു’മുണ്ട്. ഉത്തരകൊറിയന്‍ അതിര്‍ത്തിയിലുടനീളം കൂറ്റന്‍ ലൗഡ് സ്പീക്കറുകള്‍ സ്ഥാപിച്ചാണ് ദക്ഷിണകൊറിയയുടെ ‘സഹായം’. ഇതിലൂടെ പാട്ടുകള്‍ മുഴങ്ങും മേമ്പൊടിയായി സര്‍ക്കാര്‍ വക പ്രോപ്പഗാന്‍ഡയും. ഷോര്‍ട്, മീഡിയം വേവുകളില്‍ അര്‍ധരാത്രികളില്‍ ഉത്തരകൊറിയയിലുള്ളവര്‍ക്ക് രഹസ്യമായി കേള്‍ക്കാന്‍ പാകത്തിന് പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന ബ്രോഡ്കാസ്റ്റര്‍മാരുമുണ്ട്.

കള്ളക്കടത്തുപോലെ ഇരുകൊറിയകള്‍ക്കുമിടയില്‍ പഴച്ചാക്കുകളിലേറിയും ഭക്ഷണപ്പൊതികളിലൊളിച്ചും യുഎസ്ബി സ്റ്റിക്കുകളും മൈക്രോ എസ്ഡി കാര്‍ഡുകളും അതിര്‍ത്തി കടക്കും. സുഖലോലുപമായ ജീവിതം കാണിക്കുന്ന കൊറിയന്‍ സിനിമകളും, പോപ് സംഗീതവും ഒപ്പം കിമ്മിനെതിരെയുള്ള വാര്‍ത്തകളുമാകും പലപ്പോഴും ഇതിനുള്ളില്‍. മിക്കവാറും കള്ളക്കടത്തെല്ലാം ഉത്തരകൊറിയ കയ്യോടെ പൊക്കും. കിം വിരുദ്ധ വികാരം പടര്‍ത്താന്‍, രാജ്യത്തെ നശിപ്പിക്കാന്‍ അമേരിക്ക ഫണ്ട് ചെയ്ത് വരുന്നതാണിവയെന്നാണ് ഉത്തര കൊറിയന്‍ വാദം.

കിം എന്ന നാണംകുണുങ്ങി

കൊറിയന്‍ സംസ്‌കാരത്തില്‍ തന്നെ ദിവ്യത്വം കല്‍പ്പിക്കപ്പെട്ടിരിക്കുന്ന വംശമാണ് കിം. കൊറിയന്‍ ചൈനീസ് അതിര്‍ത്തിക്കടുത്തുള്ള 'വിശുദ്ധ' പര്‍വതമായ പേയ്ക്തുവിനടുത്താണ് കിം വംശത്തിന്റെ ആസ്ഥാനം. നാട്ടുകാര്‍ കല്‍പ്പിച്ചു കൊടുത്ത ഈ ദിവ്യത്വം കാരണം കിം കുടുംബത്തിന് സവിശേഷമായ കഴിവുകളുണ്ടെന്ന് പരക്കെ വിശ്വാസവുമുണ്ടായിരുന്നു. പ്രഭാത നക്ഷത്രമെന്നാണ് കിം ജനിച്ചപ്പോള്‍, കിം ജോങ് രണ്ടാമന്‍ വിളിച്ചത്. 1983 ല്‍ കിം ജോങ് ഇല്ലിന്‍റെയും മൂന്നാം ഭാര്യയായ കോ യോങ് ഹുയിയുടെയും മകനായാണ് കിമ്മിന്‍റെ ജനനം.

This undated photo provided on Wednesday, Dec. 4, 2019, by the North Korean government shows North Korean leader Kim Jong Un visits Mount Paektu, North Korea. North Korea says leader Kim has taken a second ride on a white horse to a sacred mountain in less than two months. Independent journalists were not given access to cover the event depicted in this image distributed by the North Korean government. The content of this image is as provided and cannot be independently verified. Korean language watermark on image as provided by source reads: "KCNA" which is the abbreviation for Korean Central News Agency. (Korean Central News Agency/Korea News Service via AP)

Image: KCNA/AP

ഇംഗ്ലിഷ് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ മാതാപിതാക്കള്‍ കിമ്മിനെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബോര്‍ഡിങ് സ്‌കൂളില്‍ ചേര്‍ത്തു. അമ്മാവന്‍ ജാങ് സുക് തെയ്ക്കിനും അമ്മായി കിം ക്യോങ് ഹുയ്ക്കുമൊപ്പമായിരുന്നു കിമ്മിന്റെ താമസം. അവധി കിട്ടിയാലുടന്‍ കിം ഉത്തരകൊറിയയിലേക്ക് മടങ്ങും. സ്‌കൂള്‍ കാലത്ത് കിം ശാന്തസ്വഭാവിയും രസികനുമായിരുന്നുവെന്ന് സഹപാഠികളില്‍ ചിലര്‍ ഓര്‍ക്കുന്നു. അന്തര്‍മുഖനും സ്ത്രീകളോട് ചങ്ങാത്തം കൂടാത്തയാളുമായിരുന്നു കിമ്മെന്നും അന്ന ഫിഫില്‍ഡിന്റെ ‘സഖാവ് കിം ജോങ് ഉന്‍’ എന്ന പുസ്തകത്തില്‍ പറയുന്നു.  അഡിഡാസ് ട്രാക്ക് സ്യൂട്ടും നൈക്കി സ്‌നീക്കേഴ്‌സുമെല്ലാമായിരുന്നു കിമ്മിന് പ്രിയം. അതേസമയം, കിം ക്ലാസില്‍ തലവേദനയായിരുന്നുവെന്നും ജര്‍മന്‍ വഴങ്ങാത്തതിനാല്‍ അധ്യാപകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിരുന്നില്ലെന്നും ഓര്‍ക്കുന്നവരുണ്ട്. അഞ്ചടി ആറിഞ്ചുകാരനായ കിം സാമാന്യം നല്ല ബാസ്‌കറ്റ് ബോള്‍ പ്ലെയര്‍ ആയിരുന്നു. അച്ഛനെപ്പോലെ കുട്ടിക്കാലത്ത് കടുത്ത മൈക്കല്‍ ജോര്‍ദന്‍ ആരാധകനായിരുന്നു കിം. മൈക്കല്‍ ജോര്‍ദന്‍ ഷിക്കാഗോ ബുള്‍സിനായി കളിച്ച മുഴുവന്‍ മല്‍സരങ്ങളുടെയും വിഡിയോ ലൈബ്രറി തന്നെ കിമ്മിന്റെ വീട്ടിലുണ്ടായിരുന്നു. മൈക്കല്‍ ജോര്‍ദനെ പോലെ പോസ് ചെയ്യുന്ന കിമ്മിന്റെ ചിത്രങ്ങളും ഡെന്നിസ് റോഡ്മാന്റെ 91-ാം നമ്പര്‍ ജഴ്‌സിയും ചുമരില്‍ ഇടം പിടിച്ചു.

kim-childhood-kctv

Image: KCNA

പഠനം പൂര്‍ത്തിയാക്കി പ്യോങ്‍യാങില്‍ മടങ്ങിയെത്തിയ കിം ജോങ് ഉന്‍, മുത്തച്ഛന്റെ പേരിലുള്ള സൈനിക സര്‍വകലാശാലയില്‍ ചേര്‍ന്നു. മകന്റെ ശുക്രന്‍ തെളിഞ്ഞെന്ന് തിരിച്ചറിഞ്ഞ അമ്മയാകട്ടെ മോണിങ് സ്റ്റാര്‍ കിങെന്ന് കിമ്മിനെ വിളിക്കാനും തുടങ്ങി. നടപ്പിലും എടുപ്പിലും ചെയ്തികളിലും മുടി വെട്ടുന്ന സ്‌റ്റൈലില്‍ വരെ മുത്തശ്ശനായ കിം രണ്ടാമന്റെ തനിപ്പകര്‍പ്പാണ് കിം ജോങ് ഉന്‍. പ്ലാസ്റ്റിക് സര്‍ജറി നടത്തിയാണ് ഇത്രയും സാമ്യം കിം ഉണ്ടാക്കിയെടുത്തതെന്ന് പറയുന്നവരും കുറവല്ല. പിതാവിന്റെ പിന്തുടര്‍ച്ചാവകാശിയായി കിം എത്തിച്ചേരുമെന്ന് തുടക്കത്തില്‍ കൊറിയന്‍ ജനത ചിന്തിച്ചിരുന്നതേയില്ലെന്ന് വേണം കരുതാന്‍. മൂത്ത സഹോദരന്‍ കിം ജോങ് കോളോ അര്‍ധസഹോദരന്‍ കിം ജോങ് നാമോ കൊറിയയുടെ തലപ്പത്തെത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകരടക്കം കരുതി. പക്ഷേ ജപ്പാന്‍ കിം ജോങ് നാമിനെ 2001 ല്‍ നാടുകടത്തിയതും കിം ജോങ് കോള്‍ കാര്യപ്രാപ്തി കുറഞ്ഞയാളാണെന്നതും കിം ജോങ് ഉന്നിനെ ശ്രദ്ധാകേന്ദ്രമാക്കി. 2010 ല്‍ കിം ജോങ് ഇല്‍ ചൈനാ സന്ദര്‍ശനത്തിന് പോയപ്പോള്‍ ഒപ്പം കൂട്ടിയത് കിം ജോങ് ഉന്നിനെയാണ്. അനന്തരാവകാശി ആരെന്ന പരസ്യ പ്രഖ്യാപനമായിരുന്നു ആ യാത്ര.

ഹൃദയാഘാതത്തെ തുടര്‍ന്ന് 2011 ഡിസംബര്‍ 17നായിരുന്നു കിം ജോങ് ഇല്ലിന്റെ മരണം. തുടര്‍ന്ന് ലോകത്തെ നാലാമത്തെ വലിയ സൈനികശക്തിയായ, ആണവശക്തിയായ ഉത്തര കൊറിയയുടെ പരമാധികാരം കിം ജോങ് ഉന്‍ ഏറ്റെടുത്തു. അന്ന് പ്രായം വെറും 30 വയസ്. രാഷ്ട്രീയത്തില്‍ ചുവടുവയ്ക്കുമ്പോള്‍ കിം ജോങ് ഉന്നിന് പറയത്തക്ക പരിജ്ഞാനമോ അനുഭവമോ ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അമ്മായി കിം ക്യോങ് ഹുയ്യും അമ്മാവനും കിമ്മിന്റെ വിശ്വസ്തരായി. പക്ഷേ ഈ ബന്ധം അധികകാലം നീണ്ടില്ല. പട്ടാളത്തെ കൂട്ടുപിടിച്ച് അട്ടിമറിക്ക് ശ്രമിച്ചതോടെ 2013 ഡിസംബര്‍ 12ന് ഇവരെ കിമ്മിന്റെ ഉത്തരവ് പ്രകാരം കുടുംബത്തോടെ വധിച്ചു. കിം കുടുംബത്തിന് കൊറിയന്‍ ജനത കല്‍പ്പിച്ചു കൊടുത്ത വീരധീര പരിവേഷം കിം ആവോളം പ്രയോജനപ്പെടുത്തി. പാര്‍ട്ടിയുടെയും സൈന്യത്തിന്റെയും രാജ്യത്തിന്റെയും തലവനായി സ്വയം ഉയര്‍ത്തിക്കാട്ടി.

പാമ്പിട്ട് വാറ്റിയ വൈനും മാള്‍ബറോ സിഗരറ്റും പിന്നെ പീത്സയും

പാശ്ചാത്യരെ അത്ര ഇഷ്ടമില്ലെങ്കിലും സ്വിറ്റ്‌സര്‍ലന്‍ഡിലെ ജീവിതെ കിമ്മില്‍ ചില്ലറ സ്വാധീനമൊക്കെയുണ്ടാക്കിയിട്ടുണ്ടെന്നാണ് ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ആസ്വദിച്ച് മദ്യപിക്കുന്നയാളാണ് കിമ്മെന്നാണ് കഥ. 30 മില്യണ്‍ യുഎസ് ഡോളറിന്റെ മദ്യമാണ് കിമ്മിനായി മാത്രം ഇറക്കുമതി ചെയ്യുന്നത്. ബ്ലാക് ലേബല്‍ സ്‌കോച്ച് വിസ്‌കിയും ഹെന്നസി ബ്രാന്‍ഡിയും നുണഞ്ഞിരിക്കലാണ് കിമ്മിന് പ്രിയമെന്ന് വെളിപ്പെടുത്തിയത് യു.കെയിലെ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനാണ്. മാള്‍ബറോയുടെയും സെന്റ് ലോറെയ്ന്റെയും സിഗരറ്റുകള്‍. ട്രംപുമായുള്ള രണ്ടാം കൂടിക്കാഴ്ചയ്ക്കായി ഹാനോയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ സിഗരറ്റ് വലിക്കുന്ന കിമ്മിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.

kim-cigar-koreancentral-television

തികഞ്ഞ ഭക്ഷണപ്രിയനാണ് കിം. കുട്ടിക്കാലത്തെ നൊസ്റ്റാള്‍ജിയയെന്നോണം സ്വിസ് ചീസും ഇറ്റലിയിലെ പര്‍മയില്‍ നിന്നെത്തിക്കുന്ന ഹാമും കിമ്മിനേറെ പ്രിയമാണ്. പീറ്റ്സയോടുള്ള ഇഷ്ടം കൊണ്ട് ഇറ്റലിക്കാരന്‍ ഷെഫിനെ ഉത്തരകൊറിയയിലേക്ക് ക്ഷണിച്ചുവരുത്തിയത് 1997ലാണ്. മുന്തിയ ഇനം ബീഫ് കൊണ്ടുണ്ടാക്കുന്ന കോബെ സ്റ്റീക്കും ക്രിസ്റ്റല്‍ ഷാംപെയ്‌നും കിമ്മിന്റെയും പിതാവിന്റെയും സ്‌പെഷല്‍ അത്താഴമായിരുന്നുവെന്ന് കിം കുടുംബത്തിന്റെ ഷെഫാണ് ലോകത്തോട് വെളിപ്പെടുത്തിയത്. ബ്രസീലിയന്‍ കാപ്പിയുടെ കടുത്ത ആരാധകനാണ് കിം. 967,051 ഡോളറാണ് കാപ്പി കുടിക്കാനായി മാത്രം കിം വര്‍ഷംതോറും ചെലവഴിക്കുന്നത്. പൗരുഷം നിലനിര്‍ത്തുന്നതിനായി സ്‌നേക് വൈനും കിമ്മിന്റെ ശീലമാണെന്ന് പാശ്ചാത്യ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

TOPSHOT - North Korean leader Kim Jong Un attends a lunch at the Okryukwan cold noodle restaurant in Pyongyang on September 19, 2018. - North Korea's Kim Jong Un agreed to make a historic visit to Seoul soon and close a missile testing site in front of international inspectors at a summit with the South's President Moon Jae-in in Pyongyang on September 19. (Photo by - / Pyeongyang Press Corps / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / Pyeongyang Press Corps" - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS

Image Credit: AFP

മദ്യപാനത്തിനും പുകവലിക്കുമൊപ്പം ജങ്ക് ഫുഡ് തീറ്റയുമായതോടെ കിമ്മിന്റെ ആരോഗ്യം ക്ഷയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ല്‍ കിം ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും അതുകാരണം മുത്തച്ഛന്റെ പിറന്നാള്‍ ആഘോഷത്തില്‍ പോലും പങ്കെടുത്തില്ലെന്നും വാര്‍ത്തയുണ്ടായിരുന്നു. 136 കിലോയായിരുന്നു അക്കാലത്ത് കിമ്മിന്റെ ശരീരഭാരം. ആരോഗ്യം താളം തെറ്റിയതോടെ ഫിറ്റ്‌നസ് വീണ്ടെടുത്തെങ്കിലും വീണ്ടും കിം 140 കിലോയിലേക്ക് എത്തി. തുടര്‍ച്ചയായ പുകവലിയും ഉറക്കമില്ലായ്്മയും മാനസികസമ്മര്‍ദവും അദ്ദേഹത്തിന് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കിമ്മിന്റെ കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളും ലോകം ചര്‍ച്ചയാക്കി.

റി സോളിന്റെ പാട്ടില്‍ മയങ്ങിയ കിം

2012 ജൂലൈയിലാണ് സഖാവ് റി സോള്‍ ജു വിനെ കിം വിവാഹം കഴിച്ച വാര്‍ത്ത പുറത്തുവന്നത്. അതീവനിഗൂഢമാണ് റി സോളിനെക്കുറിച്ചുള്ള വിവരങ്ങളും. അതിസമ്പന്ന കുടുംബാംഗമായ കൊമ്രേഡ് റി ഒരു സംഗീതപരിപാടിയില്‍ പാടുമ്പോഴാണ് കിം ആദ്യമായി കണ്ടത്. പാട്ടും പാട്ടുകാരിയും കിമ്മിന്റെ മനംകവര്‍ന്നു. പിന്നാലെ കിം വിവാഹാഭ്യര്‍ഥന നടത്തുകയും വിവാഹം കഴിക്കുകയുമായിരുന്നു. ഒരു മകളും രണ്ട് ആണ്‍മക്കളുമാണ് കിമ്മിനും റിയ്ക്കും ഉള്ളത്. കഴിഞ്ഞ വര്‍ഷം മകള്‍ കിം ജു എയ് യെ ഒരു മിന്നായം പോലെ കിം ലോകത്തിന് കാണിച്ചു. കിമ്മിന്റെ കൈ പിടിച്ച് മിസൈല്‍ ലോഞ്ച് കാണാനെത്തിയ മകളുടെ ചിത്രങ്ങള്‍ അതിവേഗം പ്രചരിച്ചു. പിന്നാലെ മിലിറ്ററി പരേഡില്‍ ഉത്തര കൊറിയന്‍ ജനറല്‍മാര്‍ക്കൊപ്പം വീണ്ടും കിം ജുവിനെ ലോകം കണ്ടു. കിമ്മിന്റെ കൈ പിടിച്ച് മിസൈല്‍ ലോഞ്ച് കാണാനെത്തിയ മകളുടെ ചിത്രങ്ങള്‍ അതിവേഗം പ്രചരിച്ചു. വൈകാതെ വീണ്ടും മിലിട്ടറി പരേഡില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം കിം ജുവിനെ കണ്ടു.

North Korean leader Kim Jong-un (front) and his wife Ri Sol-ju (2nd L) look on during a visit to Unit 1017 of the Korean People's Army (KPA) Air and Anti-Air Force, honoured with the title of O Jung Hup-led 7th Regiment, in this undated file picture released by North Korea's Korean Central News Agency (KCNA) on June 21, 2013.     REUTERS/KCNA/Files    ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY. REUTERS IS UNABLE TO INDEPENDENTLY VERIFY THE AUTHENTICITY, CONTENT, LOCATION OR DATE OF THIS IMAGE. FOR EDITORIAL USE ONLY. NOT FOR SALE FOR MARKETING OR ADVERTISING CAMPAIGNS. NO THIRD PARTY SALES. NOT FOR USE BY REUTERS THIRD PARTY DISTRIBUTORS. SOUTH KOREA OUT. NO COMMERCIAL OR EDITORIAL SALES IN SOUTH KOREA. THIS PICTURE IS DISTRIBUTED EXACTLY AS RECEIVED BY REUTERS, AS A SERVICE TO CLIENTS.   FROM THE FILES PACKAGE Ã¢â ¬Ë NORTH KOREA NUCLEAR TEST'SEARCH Ã¢â ¬Ë KOREA NUCLEARâ⠬⠢ FOR ALL 20 IMAGES

Image Credit: KCNA/Reuters

വിന്റര്‍ ഒളിംപിക്‌സില്‍ കിമ്മിന്റെ പ്രതിനിധിയായി പ്രത്യക്ഷപ്പെട്ട സഹോദരി കിം യോ ജോങാണ് ലോകത്തിന് അല്‍പ്പം കൂടി പരിചിത. ക്യാമറക്കണ്ണുകള്‍ കിം യോയെ ആവോളം അന്ന് പകര്‍ത്തി. ഉത്തര കൊറിയയിലെ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ കിം യോ, രാജ്യത്തിന്റെ രണ്ടാമത്തെ നേതാവായാണ് ദക്ഷിണകൊറിയയും യുഎസുമടക്കമുള്ള രാജ്യങ്ങള്‍ കരുതി വരുന്നത്. കിമ്മിന്റെ ജ്യേഷ്ഠന്‍ കിം ജോങ് കോളിന് ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക പദവി ഉണ്ടോ എന്ന് ആര്‍ക്കും ഒരു പിടിയുമില്ല.

kim-and-daughter-kcna-reuters

Image: KCNA/ reuters

2017 ഫെബ്രുവരി 13ന് ക്വലാലംപുരില്‍ വച്ച് വിഷം ഉള്ളില്‍ ചെന്ന് കിമ്മിന്റെ അര്‍ധ സഹോദരന്‍ മരിച്ചു. ഇത് കൊലപാതകമാണെന്നും ഉത്തരകൊറിയന്‍ സര്‍ക്കാരിന് പങ്കുണ്ടെന്നും മലേഷ്യ തുറന്നടിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും കിമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങള്‍ ചേര്‍ത്തു. രണ്ട് വിദേശ വനിതകളെ കിം ജോങ് നാമിന്റെ ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ നിയോഗിച്ചതെന്നായിരുന്നു കണ്ടെത്തല്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞു. മലേഷ്യന്‍ പൗരന്‍മാര്‍ രാജ്യം വിടുന്നത് ഉത്തരകൊറിയ തടഞ്ഞു. മലേഷ്യയാവട്ടെ ഉത്തര കൊറിയയ്ക്ക് നല്‍കിയിരുന്ന വീസ ഫ്രീ എന്‍ട്രി നിര്‍ത്തലാക്കുകയും ചെയ്തു.

സൈന്യം കിമ്മിന്‍റെ ചൊല്‍പ്പടിയില്‍

2012 ഏപ്രില്‍ 15 ന് ഉത്തരകൊറിയ സ്ഥാപകന്‍ കിം ഇല്‍ സങിന്റെ നൂറാം ജന്‍മവാര്‍ഷികം ആഘോഷിച്ച ദിവസമാണ് കിം ആദ്യമായി പൊതുജനങ്ങളെ അഭിസംബോധന ചെയ്തത്. സൈന്യത്തിന് പ്രാമുഖ്യം നല്‍കുന്ന നയത്തെ വാനോളം പുകഴ്ത്തിയായിരുന്നു പ്രസംഗം. ഏതുഭീഷണിയില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍ ആവശ്യമായ ആയുധങ്ങള്‍ വികസിപ്പിക്കാനും സംഭരിക്കാനും കിം അത്യുല്‍സാഹം കാട്ടി. ഒറ്റബുദ്ധിയാണ് കിം എന്നാണ് എതിരാളികള്‍ പറയുന്നത്. അതില്‍ വസ്തുതയില്ലാതില്ല. അധികാരമേറ്റ് അഞ്ച് വര്‍ഷത്തിനിടെ അമ്മാവനെ തൂക്കിലേറ്റിയതും അര്‍ധസഹോദരനെ വിഷം കൊടുത്ത് വധിച്ചെന്ന ആരോപണവും, ഭീഷണി മുഴക്കിയ ട്രംപിനോട് അമേരിക്ക ചുട്ടെരിച്ച് കളയുമെന്ന് തുറന്നടിച്ചതും ഇതിന് ഉദാഹരണമാണ്.

A view of the test-fire of Pukguksong-2 guided by North Korean leader Kim Jong Un on the spot, in this undated photo released by North Korea's Korean Central News Agency (KCNA) in Pyongyang February 13, 2017. KCNA/Handout via Reuters ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY. REUTERS IS UNABLE TO INDEPENDENTLY VERIFY THE AUTHENTICITY, CONTENT, LOCATION OR DATE OF THIS IMAGE. FOR EDITORIAL USE ONLY. NO THIRD PARTY SALES. SOUTH KOREA OUT.  THIS PICTURE IS DISTRIBUTED EXACTLY AS RECEIVED BY REUTERS, AS A SERVICE TO CLIENTS.  TPX IMAGES OF THE DAY

A view of the test-fire of Pukguksong-2 guided by North Korean leader Kim Jong Un on the spot, in this undated photo released by North Korea's Korean Central News Agency (KCNA) in Pyongyang February 13, 2017. KCNA/Handout via Reuters ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY. REUTERS IS UNABLE TO INDEPENDENTLY VERIFY THE AUTHENTICITY, CONTENT, LOCATION OR DATE OF THIS IMAGE. FOR EDITORIAL USE ONLY. NO THIRD PARTY SALES. SOUTH KOREA OUT. THIS PICTURE IS DISTRIBUTED EXACTLY AS RECEIVED BY REUTERS, AS A SERVICE TO CLIENTS. TPX IMAGES OF THE DAY

ഉത്തര കൊറിയ ഇന്നുവരെ ആറ് ആണവപരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് പുറത്തുവന്ന വിവരം. (ഗ്രാഫിക്‌സ്: 2006, 2009, 2013, 2016 ജനുവരി, 2016 സെപ്റ്റംബര്‍, 2017 സെപ്റ്റംബര്‍) ഇതില്‍ നാലെണ്ണത്തിനും കിം നേരിട്ടാണ് നേതൃത്വം നല്‍കിയത്. ദീര്‍ഘദൂര മിസൈലുകളില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന കുഞ്ഞന്‍ ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചുവെന്ന് 2017ല്‍ ഉത്തര കൊറിയ അവകാശപ്പെട്ടു. യുഎസ് വരെ എത്താന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകള്‍ വരെ കയ്യിലുണ്ടെന്ന കിമ്മിന്റെ വീരവാദം പറച്ചില്‍ യുഎസിനെ തെല്ലൊന്നുമല്ല പിടിച്ചുലച്ചത്.

U.S. President Donald Trump walks with North Korea leader Kim Jong Un after lunch at the Capella resort on Sentosa Island Tuesday, June 12, 2018 in Singapore. (AP Photo/Evan Vucci)

U.S. President Donald Trump walks with North Korea leader Kim Jong Un after lunch at the Capella resort on Sentosa Island Tuesday, June 12, 2018 in Singapore. (AP Photo/Evan Vucci)

ഇടയ്ക്ക് ദക്ഷിണ കൊറിയയുമായി സമാധാനമാകാമെന്ന നിലപാടിലും കിം എത്തിച്ചേര്‍ന്നു. 2018ലെ വിന്റര്‍ ഒളിംപിക്‌സ് കാലത്തായിരുന്നു കിമ്മിന്റെ മനംമാറ്റം. താനൊരു ലോക നേതാവാണെന്ന് പ്രഖ്യാപിച്ചാണ് ചൈനയിലേക്ക് അക്കൊല്ലം ട്രെയിന്‍ യാത്ര നടത്തിയത്. 2018 ല്‍ സിംഗപ്പുരിലെത്തിയ കിം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. പിറ്റേ വര്‍ഷം ഇരുവരും ദക്ഷിണ കൊറിയയില്‍ വച്ച് വീണ്ടും കണ്ടെങ്കിലും ആ ബന്ധം മെല്ലെ ഉലഞ്ഞു. ആണവനിരായുധീകരണം അകലെയാണെന്ന് തിരിച്ചറിഞ്ഞ ട്രംപ് ഇതോടെ ഉത്തരകൊറിയക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാനും വിസമ്മതിച്ചു. 2020 ല്‍ പൂര്‍വാധികം ശക്തിയോടെ ഉത്തര കൊറിയ ആണവ പരീക്ഷണങ്ങള്‍ ആരംഭിക്കുകയാണെന്ന് കിം പ്രഖ്യാപിച്ചു.

2022 ല്‍ ഹ്വാസങ് 17 എന്ന ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര മിസൈല്‍ വിജയകരമായി വിക്ഷേപിച്ചുവെന്ന് 2022 ല്‍ കിം പ്രഖ്യാപിച്ചു. എന്നാല്‍ അതേവര്‍ഷം നവംബര്‍ ആയപ്പോള്‍ ഈ പരീക്ഷണം പരാജയപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. ദക്ഷിണ കൊറിയന്‍ പ്രതിരോധ വക്താവാണ് ഇക്കാര്യം പറഞ്ഞത്.  2023 ല്‍ യുക്രെയ്നെതിരായ പോരാട്ടത്തില്‍ ഉത്തരകൊറിയയില്‍ നിന്ന് സൈനികരെ അയച്ചാണ് കിം റഷ്യയ്ക്ക് സഹായം നല്‍കിയത്. ഉത്തരകൊറിയന്‍ സൈനികരെ പിടികൂടിയെന്നും കിമ്മിന്‍റെ നടപടി മനുഷ്യത്വരഹിതമാണെന്നും യുക്രെയ്ന്‍ പ്രസിഡന്റ് സെലിന്‍സ്കി തുറന്നടിച്ചുവെങ്കിലും കിം ഗൗനിച്ചില്ല. റഷ്യയ്ക്ക് ഉപാധികളില്ലാത്ത പിന്തുണ നല്‍കുമെന്നാണ് കഴിഞ്ഞ ദിവസവും കിം ആവര്‍ത്തിച്ചത്.

കിമ്മും ദക്ഷിണ കൊറിയയും

രണ്ടാംലോകമഹായുദ്ധമാണ് രണ്ട് കൊറിയകളുടെയും പിറവിക്ക് കാരണമായതെങ്കിലും ആ ബന്ധം തീര്‍ത്തും വഷളായത് 1968 ലെ കൊറിയന്‍ യുദ്ധത്തോടെയാണ്. 1983 ലും 87ലും കനത്ത സംഘര്‍ഷമുണ്ടായി. 1972ല്‍ സമാധാനത്തെക്കുറിച്ചുള്ള ആലോചന പോലും ഉണ്ടായത്. സന്ധിസംഭാഷണങ്ങളിലേക്ക് ഉത്തര-ദക്ഷിണ കൊറിയകള്‍ കടന്നെങ്കിലും അത് അധികം നീണ്ടില്ല. 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സമാധാനത്തിന്റെ കാറ്റുവീശിയതോടെ കൊറിയ വീണ്ടും ഒന്നായേക്കുമെന്ന് പലരും കരുതി. സിഡ്‌നി ഒളിംപിക്‌സില്‍ രണ്ട് രാജ്യങ്ങളായിട്ടാണ് മല്‍സരിച്ചതെങ്കിലും ഒറ്റപ്പതാകയാണ് കൊറിയക്കാര്‍ ഏന്തിയത്. പക്ഷേ ഉത്തരകൊറിയയുടെ ആണവായുധ പരീക്ഷണങ്ങളോടെ സമാധാനം വീണ്ടുമകന്നു. ആണവായുധമുണ്ടെന്ന് 2005ല്‍ ഉത്തരകൊറിയ വെളിപ്പെടുത്തി. 2006 ല്‍ ആദ്യപരീക്ഷണവും നടത്തി. ഇതോടെ ബന്ധം ഉലഞ്ഞു. കിം അധികാരമേറ്റതോടെ ബന്ധം തീര്‍ത്തും വഷളാവുകയും ചെയ്തു. 2018 ല്‍ വിന്റര്‍ ഒളിംപിക്‌സ് കാലത്ത് കിമ്മിന്റെ സഹോദരി കിം യോ ജോങ് ദക്ഷിണ കൊറിയന്‍ നേതാവ് മൂണ്‍ ജെ ഇന്നുമായി നടത്തിയ സന്ധി സംഭാഷണങ്ങള്‍ക്കൊടുവില്‍ സമ്പൂര്‍ണ ആണവ നിരായുധീകരണത്തിനും, ആണവായുധ രഹിത കൊറിയയ്ക്കും ഇരുപക്ഷവും ധാരണയിലെത്തി. പക്ഷേ യുഎസുമായുള്ള ബന്ധത്തില്‍ വന്ന ഉലച്ചില്‍ കൊറിയകളെ വീണ്ടും അകറ്റി.

ആയിരം ട്രംപിന് അര കിം!

ട്രംപ് സര്‍ക്കാരിന്റെ കാലത്ത് ഉത്തര കൊറിയയും അമേരിക്കയുമായി നല്ല ഉരസലാണ് ആദ്യമുണ്ടായത്. അധികാരമേറ്റതിന് പിന്നാലെ ഉത്തര കൊറിയയാണ് അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവെന്ന് ട്രംപ് പ്രഖ്യാപിച്ചു. സമാധാനമുണ്ടാക്കാന്‍ ഒബാമ നടത്തിയ ശ്രമങ്ങളെ കാറ്റില്‍പ്പറത്തിയായിരുന്നു ഈ ബോംബ്. ഉടന്‍ ആണവനിരായുധീകരണം നടത്തിയില്ലെങ്കില്‍ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. അമേരിക്കയോളം എത്തുന്ന ബലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചായിരുന്നു കിമ്മിന്റെ മറുപടി. ഭീഷണി വേണ്ടെന്ന താക്കീതും.

U.S. President Donald Trump and North Korean leader Kim Jong Un react at the Capella Hotel on Sentosa island in Singapore June 12, 2018. REUTERS/Jonathan Ernst     TPX IMAGES OF THE DAY

U.S. President Donald Trump and North Korean leader Kim Jong Un react at the Capella Hotel on Sentosa island in Singapore June 12, 2018. REUTERS/Jonathan Ernst TPX IMAGES OF THE DAY

യുദ്ധം എപ്പോള്‍ വേണമെങ്കിലും ഉണ്ടായേക്കുമെന്ന് ലോകം ഭയന്നു. എല്ലാവരെയും ഞെട്ടിച്ച് 2018 ല്‍ കിം ചൈനയിലേക്കൊരു ട്രെയിന്‍ യാത്ര നടത്തി. പിന്നാലെ ചുറ്റിലും സമാധാനമാകാമെന്ന പ്രഖ്യാപനവും. പുതുവര്‍ഷത്തില്‍ സമാധാനത്തിന്റെ പാതയിലെന്ന് പ്രഖ്യാപിച്ച കിം ദക്ഷിണ കൊറിയയിലും കാലുകുത്തി. ചര്‍ച്ചകള്‍ നടന്നു. ബന്ധം തളിര്‍ക്കാന്‍ തുടങ്ങി. 2019 ല്‍ ഷീ ചിന്‍പിങിനൊപ്പം കിം മുപ്പത്തഞ്ചാം പിറന്നാള്‍ ആഘോഷിച്ചു. അതും ട്രെയിനില്‍ യാത്രചെയ്ത് ചൈനയില്‍ പോയി. നാലു ദിവസമായിരുന്നു ട്രിപ്. ഉത്തരകൊറിയയും ചൈനയും തമ്മില്‍ ഊഷ്മളമായ ബന്ധം വീണ്ടെടുത്തതോടെ അമേരിക്ക പ്രതിരോധത്തിലായി. ട്വിറ്റര്‍ വഴി 2018 ജനുവരിയില്‍ ഉത്തര കൊറിയയ്‌ക്കെതിരെ കടുത്ത ഉപരോധവും ഭീഷണിയും ട്രംപ് മുഴക്കിയെങ്കിലും കിം വകവച്ചില്ല.

ചര്‍ച്ചയാകാം എന്ന കിമ്മിന്റെ ക്ഷണം മാര്‍ച്ച് മാസം ട്രംപ് സ്വീകരിച്ചു. പിന്നെ നടന്നത് ചരിത്രമാണ്. ബദ്ധവൈരികളായ ഇരുവരും നേരില്‍ കണ്ടു. ലോകമെങ്ങും സമാധാനത്തിന്റെ കാറ്റ് മെല്ലെ വീശി. പക്ഷേ ഉത്തരകൊറിയ ആണവപദ്ധതികള്‍ രഹസ്യമായി തുടരുന്നുവെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു. 2019 ല്‍ വിയറ്റ്‌നാമില്‍ വച്ച് ട്രംപും കിമ്മും വീണ്ടും കൂടിക്കാണാന്‍ തീരുമാനിച്ചു. 2000 മൈല്‍ ദൂരം താണ്ടാന്‍ ട്രെയിന്‍ യാത്രയാണ് കിം വീണ്ടും തിരഞ്ഞെടുത്തത്. കിമ്മിനെ വാനോളം പുകഴ്ത്തിയെല്ലാം ട്രംപ് സംസാരിച്ചെങ്കിലും കൂടിക്കാഴ്ച വന്‍ പരാജയമായി.

ട്രംപിന് പിന്നാലെ ജോ ബൈഡന്‍ അധികാരമേറ്റതും യുഎസ് ആണ് ഉത്തരകൊറിയയുടെ ഏറ്റവും വലിയ ശത്രുവെന്ന് കിം പ്രഖ്യാപിച്ചു. മാത്രവുമല്ല, സ്വന്തം രാജ്യത്ത് പാശ്ചാത്യ ഫാഷന് വിലക്കുമേര്‍പ്പെടുത്തി. ബ്രാന്‍ഡഡ് ടീ ഷര്‍ട്ടുകളും സ്‌കിന്നി ജീന്‍സുകളും നിരോധിച്ചു. ചെവിയുടെ ഇരുവശങ്ങളിലെയും മുടി പറ്റെ വടിക്കുന്ന മ്യുലറ്റ് സ്റ്റൈലും പുരികവും ചുണ്ടും തുളച്ച് സ്റ്റഡ്സ് ഇടുന്നതും നിരോധിച്ചു. സോഷ്യലിസ്റ്റ് വിരുദ്ധ സ്വഭാവങ്ങളാണിതെന്നായിരുന്നു കിമ്മിന്റെ കണ്ടെത്തല്‍.

This undated picture released from North Korea's official Korean Central News Agency (KCNA) on May 9, 2015 shows North Korean leader Kim Jong-Un smiling while observing an underwater test-fire of a submarine-launched ballistic missile at an undisclosed location at sea. North Korea said May 9 it had successfully test-fired a submarine-launched ballistic missile (SLBM) -- a technology that could eventually offer the nuclear-armed state a survivable second-strike capability. AFP PHOTO / KCNA via KNS    REPUBLIC OF KOREA OUT 
THIS PICTURE WAS MADE AVAILABLE BY A THIRD PARTY. AFP CAN NOT INDEPENDENTLY VERIFY THE AUTHENTICITY, LOCATION, DATE AND CONTENT OF THIS IMAGE. THIS PHOTO IS DISTRIBUTED EXACTLY AS RECEIVED BY AFP. 
---EDITORS NOTE--- RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / KCNA VIA KNS" - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS

This undated picture released from North Korea's official Korean Central News Agency (KCNA) on May 9, 2015 shows North Korean leader Kim Jong-Un smiling while observing an underwater test-fire of a submarine-launched ballistic missile at an undisclosed location at sea. North Korea said May 9 it had successfully test-fired a submarine-launched ballistic missile (SLBM) -- a technology that could eventually offer the nuclear-armed state a survivable second-strike capability. AFP PHOTO / KCNA via KNS REPUBLIC OF KOREA OUT THIS PICTURE WAS MADE AVAILABLE BY A THIRD PARTY. AFP CAN NOT INDEPENDENTLY VERIFY THE AUTHENTICITY, LOCATION, DATE AND CONTENT OF THIS IMAGE. THIS PHOTO IS DISTRIBUTED EXACTLY AS RECEIVED BY AFP. ---EDITORS NOTE--- RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / KCNA VIA KNS" - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS

തുടരുന്ന ദുരൂഹതകള്‍

കിം ജനങ്ങളെ അടിച്ചമര്‍ത്തി ശ്വാസംമുട്ടിക്കുകയാണെന്നും പട്ടാളത്തിനടക്കം കിമ്മിനോട് വിരോധമാണെന്നും ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നു. തരംകിട്ടിയാല്‍ കിമ്മിനെ പട്ടാളം വധിക്കുമെന്നും ദക്ഷിണ കൊറിയ വിശ്വസിക്കുന്നു. 2013ലാണ് കിമ്മിനെതിരെ വധശ്രമമുണ്ടായതായി ആദ്യ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സൈന്യത്തിലെ ഉന്നതനെ തരംതാഴ്ത്തിയതിനെ തുടര്‍ന്നുണ്ടായ അധികാരത്തര്‍ക്കമായിരുന്നു കാരണം. 2023 ജനുവരി രണ്ട് മുതല്‍ നീണ്ട 36 ദിവസം കിമ്മിനെ കുറിച്ച് ഒരു വിവരവും പുറം ലോകം അറിഞ്ഞില്ല. കിം മരിച്ചുവെന്ന കിംവദന്തികള്‍ പരന്നു. ഉത്തര കൊറിയ ഒന്നിനോടും ഔദ്യോഗികമായി പ്രതികരിച്ചതുമില്ല. എന്നാല്‍ 36-ാം ദിനം സൈനിക ഓഫിസര്‍മാര്‍ക്കൊപ്പം കിം യോഗത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് ഉത്തരകൊറിയ പുയറത്തുവിട്ടത്. രണ്ടുനാള്‍ കഴിഞ്ഞ് കിം വീണ്ടും സൈനിക പരേഡില്‍ മകള്‍ക്കൊപ്പമെത്തി കിം വീണ്ടും ഞെട്ടിച്ചു. ഇപ്പോള്‍ ഉള്ളത് ഒറിജിനല്‍ കിം അല്ലെന്നും അപരനാണെന്നുമാണ് യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ആരോപിക്കുന്നതും. ഉത്തരകൊറിയയാവട്ടെ, കിമ്മിനെക്കുറിച്ചുള്ള വാര്‍ത്തകളിലെല്ലാം പതിവ് മൗനം തുടരുകയുമാണ്.

ENGLISH SUMMARY:

North Korean leader Kim Jong Un, a "rival to Trump" and head of the world's most secretive regime, remains largely a mystery. Known for eccentricities like snake wine, pizza, Brazilian coffee, and a dislike for jeans, information comes only from state media or spy leaks.