iran

TOPICS COVERED

  • അമേരിക്കയുമായുള്ള സംഘർഷം കനക്കുന്നതിനിടെ രാജ്യം യുദ്ധസജ്ജമാണെന്ന പ്രഖ്യാപനവുമായി ഇറാൻ. തങ്ങളുടെ പുതിയ ഭൂഗർഭ മിസൈൽ സിറ്റിയുടെ വിവരങ്ങൾ അടുത്തയാഴ്ച പുറത്തുവിടുമെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി.

അമേരിക്കയുമായുള്ള സംഘർഷം കനക്കുന്നതിനിടെ രാജ്യം യുദ്ധസജ്ജമാണെന്ന പ്രഖ്യാപനവുമായി ഇറാൻ. തങ്ങളുടെ പുതിയ ഭൂഗർഭ മിസൈൽ സിറ്റിയുടെ വിവരങ്ങൾ അടുത്തയാഴ്ച പുറത്തുവിടുമെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി. അതിനിടെ ഇറാന്റെ ആണവ രഹസ്യങ്ങൾ കൈമാറുന്നവർക്ക് അമേരിക്ക രണ്ട് കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു. യെമൻ തലസ്ഥാനമായ സനായിൽ സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 22 പേർ കൊല്ലപ്പെട്ടതായി ഹൂതികൾ അറിയിച്ചു.

 

അമേരിക്കൻ യുദ്ധഭീഷണികൾക്ക് മുന്നിൽ പതറാതെ പുതിയ മിസൈൽ ശേഖരം പരസ്യപ്പെടുത്താനൊരുങ്ങുകയാണ് ഇറാൻ. മിസൈലുകൾ സജ്ജമാക്കിയ പുതിയ ഭൂഗർഭ നഗരത്തിന്റെ വിശദാംശങ്ങൾ അടുത്തയാഴ്ച വെളിപ്പെടുത്തുമെന്ന് ഇറാൻ സൈന്യം പ്രഖ്യാപിച്ചു. അമേരിക്ക മുഖ്യ ഭീഷണിയായി ചൂണ്ടിക്കാണിക്കുന്ന മിസൈൽ പദ്ധതികളിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന വ്യക്തമായ സന്ദേശമാണ് തെഹ്‌റാൻ നൽകുന്നത്. ഇതിനിടെ ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് അമേരിക്ക രണ്ട് കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു. രാജ്യാന്തര ആണവോർജ ഏജൻസിയുടെ പരിശോധനകൾക്ക് പുറത്തുള്ള ആണവായുധ വിവരങ്ങൾ കണ്ടെത്താനാണ് യുഎസിന്റെ നീക്കം. 

 

അതേസമയം, പശ്ചിമേഷ്യൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മധ്യസ്ഥരായ ഖത്തർ വ്യക്തമാക്കി. ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ താനി അറിയിച്ചു. ഹോർമൂസ് കടലിടുക്കിൽ  മൈനിൽ തട്ടി മറ്റൊരു എണ്ണ ടാങ്കറിന് കൂടി തീപിടിച്ചതായി ഇറാൻ റവലൂഷനറി ഗാർഡ് അറിയിച്ചു. 

 

അതിനിടെ യെമൻ തലസ്ഥാനമായ സനായിൽ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. അൽ ഷരിയ മേഖലയിലെ വീടുകൾക്ക് മുകളിലാണ് ബോംബ് പതിച്ചതെന്നും സ്ത്രീകളും കുട്ടികളുമാണ് ഇരകളായതെന്നും ഹൂതികൾ ആരോപിച്ചു. സൗദി തലസ്ഥാനമായ റിയാദ് ലക്ഷ്യമിട്ടെത്തിയ ഹൂതികളുടെ ക്രൂസ് മിസൈലുകൾ സൗദി സേന ആകാശത്തുവെച്ചുതന്നെ തകർത്തു. ഹൂതി ഭീഷണി പ്രതിരോധിക്കാൻ സിറിയൻ സൈന്യവും സൗദിക്കൊപ്പം ചേരുകയാണ്. മൂവായിരം സിറിയൻ സൈനികരെ മേഖലയിൽ വിന്യസിക്കാൻ സിറിയൻ പ്രസിഡന്റിന്റെ സൗദി സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഒപ്പുവെച്ചു. 

ENGLISH SUMMARY:

Tensions between Iran and the United States are escalating, with Tehran declaring itself prepared for war and planning to reveal details of a new underground missile facility. Washington has announced a $20 million reward for information about Iran's nuclear programme. Meanwhile, Qatar says Middle East peace negotiations are progressing despite reports of failure. Separately, developments include an oil tanker fire in the Strait of Hormuz, reported casualties from Saudi-led airstrikes in Yemen, Saudi interceptions of Houthi missiles, and a reported agreement involving the deployment of 3,000 Syrian troops to the region.