നെതന്യാഹു (ഇടത്ത്), ഗാദി ഐസന്‍കോട്ട് (വലത്)– Image Credit: Reuters

നെതന്യാഹു (ഇടത്ത്), ഗാദി ഐസന്‍കോട്ട് (വലത്)– Image Credit: Reuters

  • പ്രതിപക്ഷ പാര്‍ട്ടികളെ പിളര്‍ത്തി നെതന്യാഹു തന്നെ തുടര്‍ന്നേക്കാം.അധികാരം പോയാല്‍ അഴിമതി ആരോപണങ്ങളില്‍ നടപടിയുണ്ടാവുമെന്നും ആശങ്കയുണ്ട്. 19 വര്‍ഷം അധികാരത്തിലിരുന്ന് അഭ്യാസങ്ങള്‍ മുഴുവന്‍ പഠിച്ചയാളാണ് നെതന്യാഹു . പിന്നെ കൂട്ടിന് ട്രംപുമുണ്ട്. യുഎസ് മിഡ്ടേം തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ട്രംപിന്റെ ഒരു കണ്ണ് ഇസ്രയേലിലും ഉണ്ടാവും

ഇതൊക്കെയാണ് ട്വിസ്റ്റ്. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍. നെയില്‍ ബൈറ്റിങ് ക്ലൈമാക്സ് എന്നൊക്കെ പറയാറില്ലേ. ഇസ്രയേല്‍ രാഷ്ട്രീയത്തിന്റെ, സയണിസ്റ്റ് അധികാരത്തിന്റെ കോട്ടകളില്‍ അറബ് ശബ്ദം മുഴങ്ങുകയാണ്. ആര് ഇസ്രയേല്‍ ഭരിക്കണമെന്ന് അവര്‍ക്ക് തീരുമാനിക്കാം. ദാവീദ് ഗോലിയാത്തിനെ നേരിട്ട പഴയ നിയമത്തിലെ കഥ റീമാസ്റ്റേഡ്. ഏത് ഗോലിയാത്ത് വീഴും എന്നതാണ് പുതിയ കാലത്തെ ട്വിസ്റ്റ്. അതോ, ഇതും അറബ് വസന്തം പോലെ വാടിവീഴുമോ?

അല്ലാഹുവിന്റെ അനുമതിയാല്‍ എത്രയോ ചെറിയ സംഘങ്ങള്‍ വലിയവരെ തോല്‍പിച്ചിട്ടുണ്ട്

ഗോലിയാത്ത് – ദാവീദ് പോരാട്ടത്തെക്കുറിച്ച് ഖുറാന്‍ സൂറത്ത് അല്‍ ബഖറയില്‍ പറയുന്നതിങ്ങനെ ;‘അല്ലാഹുവിന്റെ അനുമതിയാല്‍ എത്രയോ ചെറിയ സംഘങ്ങള്‍ വലിയവരെ തോല്‍പിച്ചിട്ടുണ്ട്’. സമാനമാണ് ഇസ്രയേല്‍ തിരഞ്ഞെടുപ്പും. 19 വര്‍ഷമായി ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന, ഹമാസ് നടത്തിയ കൂട്ടക്കൊലയ്ക്കുശേഷം ഇറാനെ മാത്രമല്ല, ഹിസ്ബുല്ലയെയും ആക്രമിച്ച, വെസ്റ്റ് ബാങ്കിലെ ജനജീവിതം ദുസഹമാക്കുന്ന നെതന്യാഹുവിന് 120 അംഗ അസംബ്ലിയില്‍ കിട്ടിയത് 53 സീറ്റ്. പ്രധാന പ്രതിപക്ഷത്തിന് 48 സീറ്റ്. ആര്‍ക്കും ഭൂരിപക്ഷമില്ല. നിര്‍ണായകമാവുക അറബ് പാര്‍ട്ടികള്‍ക്കു ലഭിച്ച 19 സീറ്റ്. ഒരുകാലത്ത് അധികാരരാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരുന്ന അറബ് സഖ്യം ഇസ്രയേലില്‍ ‘ദാവീദ്’ ആവുമോ? കേവല ഭൂരിപക്ഷത്തിന് വേണ്ടത് 61 സീറ്റ് ആണ്.

Israeli left-wing activists hold placards during a protest calling for a formation of a government with together with Arab parties in Tel Aviv on October 28, 2026, a day after Israel's legislative elections. Israel's president voiced hope on October 28 for avoiding a second election after a hard-fought vote produced no clear winner, leaving Prime Minister Benjamin Netanyahu and the opposition scrambling for options and making Israeli Arab parties possible kingmakers. (Photo by Ilia YEFIMOVICH / AFP)

പ്രതിപക്ഷ നേതാവും നെതന്യാഹുവിന്റെ രാഷ്ട്രീയ എതിരാളിയുമായ യഷാര്‍ പാര്‍ട്ടി നേതാവ് ഗാഡി ഐസന്‍കോട്ടിന്റെ വീടിനു മുന്നില്‍ ഇസ്രയേലിലെ ഇടതുപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പക്ഷേ ഈ പ്രതിഷേധമൊന്നും കണ്ട് ഐസന്‍കോട്ടിന് പ്രധാനമന്ത്രിയാവാന്‍ കഴിയില്ല. ഇതുവരെയുള്ള നിലപാടില്‍ ഗാഡി വെള്ളം ചേര്‍ക്കേണ്ടിവരും. അങ്ങനെയൊരു നീക്കമുണ്ടായാല്‍ തന്നെ അതിന് തടയിടാന്‍ ഉറ്റ സുഹൃത്ത് ട്രംപിനെപ്പോലെ നെതന്യാഹുവും ഇറങ്ങിക്കഴിഞ്ഞു. അറബ് പാർട്ടികൾക്ക് ലഭിച്ച മികച്ച നേട്ടം വോട്ടർ തട്ടിപ്പിന്റെ ഫലമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അറബ് കക്ഷികളുടെ സഹായത്തോടെ അധികാരത്തിലേറാനുള്ള ഗാഡി ഐസൻകോട്ടിന്റെ നീക്കം തടയുകയാണ് ഈ വിമര്‍ശനത്തിന്റെ ലക്ഷ്യം. ഖത്തര്‍, തുര്‍ക്കി രാജ്യങ്ങളില്‍ നിന്ന് അറബ് പാര്‍ട്ടി വിദേശസഹായം സ്വീകരിച്ചെന്നാരോപിച്ച് രഹസ്യാന്വേഷണവിഭാഗവും അന്വേഷണം തുടങ്ങി. നെതന്യാഹു പേടിച്ചുപോയെന്നാണ് അറബ് പാര്‍ട്ടി നേതാക്കളുടെ പരിഹാസം.

Palestinians search through the rubble of a building destroyed in an overnight Israeli strike in the Bureij refugee camp, in the central Gaza Strip, Friday, Oct. 30, 2026. (AP Photo/Abdel Kareem Hana)

19 സീറ്റുള്ള അറബ് പാര്‍ട്ടികള്‍ക്കും വ്യത്യസ്ത നിലപാടുകളുണ്ട്. മന്‍സൂര്‍ അബ്ബാസ് നയിക്കുന്ന ഇസ്‌ലാമിസ്റ്റ് പാര്‍ട്ടി റഅം ആണ് ഇതില്‍ പ്രധാനം. ഏഴ് സീറ്റുണ്ട്. പ്രത്യയശാസ്ത്രത്തിലല്ല പ്രായോഗികതയില്‍ ഊന്നിയാണ് നിലപാടുകള്‍. നമ്മുടെ നാട്ടിലെ ചില കേരളാ കോണ്‍ഗ്രസുകളെപ്പോലെയന്ന് പറയാം. നേരത്തെ ബെനറ്റ് – ലാപിഡ് മന്ത്രിസഭയില്‍ റഅം പങ്കാളിയായിട്ടുണ്ട്. ഇത്തവണയും സര്‍ക്കാരിന്റെ ഭാഗമാവാന്‍ സന്നദ്ധം.

എന്നാല്‍ ഹദാഷ്, തആല്‍, ബലദ് മുന്നണിയായ ജോയിന്റ് ലിസ്റ്റിന് പ്രത്യയശാസ്ത്രമാണ് പ്രധാനം. നമ്മുടെ സിപിഐയെപ്പോലെ. ഹദാഷ് ഇടതുപാര്‍ട്ടിയാണ്. തആല്‍ ആന്റി സയണിസ്റ്റും. േനതാവ് അഹമ്മദ് തിബി മുന്‍പ് യാസര്‍ അരാഫത്തിന്റെ ഉപദേശകനായിരുന്നു. ദ്വിരാഷ്ട്ര വാദത്തെ ഇവര്‍ പിന്തുണയ്ക്കുന്നു. ഇതിലും കടുപ്പമാണ് സഖ്യത്തിലുള്ള ബലദ് പാര്‍ട്ടി. നേതാവ് അബു ഷെഹാദെ തീവ്ര ഇടതുപക്ഷമാണ്, യഹൂദരാഷ്ട്രത്തോട് കടുത്ത എതിര്‍പ്പ്. ഷെഹാദെയെ തീവ്ര നിലപാടുകളുടെ പേരില്‍ ഈ ഇലക്ഷനില്‍ മല്‍സരിക്കുന്നതില്‍ നിന്ന് കോടതി വിലക്കുക വരെ ചെയ്തിരുന്നു. ഇവരെല്ലാം കൂടി എങ്ങനെ ഒരു സയണിസ്റ്റ് മന്ത്രിസഭയില്‍ ചേരും. പക്ഷേ, നെതന്യാഹുവിനെ പുറത്താക്കുകയും വേണം. കാര്യം കൂടിക്കുഴയുകയാണ്.

Ahmad Tibi, head of the Arab Movement for Change (Ta'al) party, speaks to the press after casting his ballot at a polling station in the predominantly-Arab city of Tayibe on October 27, 2026, on the day of Israel's legislative election. A deeply divided Israel headed to the polls for the first time since Hamas's October 7, 2023 attack, with voters delivering their verdict on veteran prime minister and the country's rightward drift. (Photo by AHMAD GHARABLI / AFP)

പക്ഷേ,ഇവരുടെ പിന്തുണ സ്വീകരിക്കുന്നത് നെതന്യാഹുവിനും ഐസന്‍കോട്ടിനും പ്രശ്നമാണ്. കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത അവസ്ഥ. അറബ് പാര്‍ട്ടികളെ കൂടെ കൂട്ടുന്നത് ആരായാലും അത് സ്വന്തം കുഴിതോണ്ടുന്നതിന് തുല്യമെന്ന് അവര്‍ക്കറിയാം. . 2021ല്‍ ഇസ്രയേലിനെ നെതന്യാഹു മുക്തമാക്കാന്‍ ഇടത്, മധ്യ, വലത്, ഇസ്‍ലാമിസ്റ്റ്, അറബ് പാർട്ടികൾ ആശയങ്ങളില്‍ വെള്ളം ചേര്‍ത്ത് സർക്കാർ രൂപീകരിച്ചിരുന്നു. വെസ്റ്റ്ബാങ്കിലെ പലസ്തീന്‍ കുടിയേറ്റക്കാരുടെ വിഷയത്തില്‍ സഖ്യം ഉടക്കി. പൊളിഞ്ഞു. മാത്രമല്ല അവിഗ്ദോര്‍ ലീബര്‍മാനെപ്പോലുള്ള തീവ്രദേശീയവാദികള്‍ക്ക് പലസ്തീന്‍ ദേശീയത എന്ന വാക്ക് പോലും അലര്‍ജിയാണ്. മുന്‍ പ്രധാനമന്ത്രി നഫ്തലി ബെനറ്റും ലീബര്‍മാനെപ്പോലെ പഴയ നെതന്യാഹു വിശ്വസ്തരാണ്. ഇന്നും അതേ ആശയങ്ങളെങ്കിലും മുന്‍നിര പ്രതിപക്ഷ നേതാക്കളും. എല്ലാവരും കൂടി ഒരുവണ്ടിക്ക് പോവില്ലെന്ന് സാരം.

Gadi Eisenkot, Israel's former military chief of staff and leader of the Yashar party, addresses supporters at the party's final campaign rally before the legislative election, in Tel Aviv on October 25, 2026. Israel heads to the polls on October 27 in its first election since the October 7, 2023 Hamas-led attack, in what is seen as a referendum on the prime minister. (Photo by Jack GUEZ / AFP)

അധികാരത്തില്‍ ചേരണമങ്കില്‍ അറബ് പാർട്ടികൾക്കും ആവശ്യങ്ങളുണ്ട്. അറബ് നഗരങ്ങളിലെ അധോലോക-ക്രിമിനൽ സംഘങ്ങളെ അടിച്ചമർത്തുക, ഭവനനിർമ്മാണ അനുമതികൾ ഉദാരമാക്കുക, അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര ബജറ്റിൽ അർഹമായ വിഹിതം അനുവദിക്കുക എന്നിവയാണ് അവരുടെ പ്രഥമ ആവശ്യങ്ങൾ. അതോടൊപ്പം വെസ്റ്റ് ബാങ്കിലെ വിവാദമായ കുടിയേറ്റ പദ്ധതികൾ നിർത്തിവെക്കണമെന്ന കടുത്ത ഉപാധികളും അവർ മുന്നോട്ടുവെക്കുന്നു.

west-bank-entrance

ഒരു വഴിത്തിരിവിലാണ് ഇന്ന് ഇസ്രയേൽ. അറബ് പാർട്ടികളുമായി സന്ധി ചെയ്ത് പുതിയൊരു ഭരണം സാധ്യമാക്കുമോ, അതോ പരസ്പര വിശ്വാസമില്ലായ്മ കാരണം രാജ്യം വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമോ? പ്രധാനമന്ത്രി പദവി ആർക്കായാലും, അറബ് ജനതയുടെ ശബ്ദത്തെ അവഗണിച്ച് മുന്നോട്ടുപോകാൻ ടെൽ അവീവിലെ ഒരു ഭരണാധികാരിക്കും കഴിയില്ലെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു. ടെല്‍ അവീവിലോ വാഷിങ്ടണിലോ ആരു ഭരിച്ചാലും ദുരിതം തീരുമെന്ന് അവര്‍ കരുതുന്നില്ല. വിശപ്പ് മാറുമെന്നും. 74000 പേര്‍ കൊല്ലപ്പെട്ട, 19 ലക്ഷംപേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ട ഇടം. ചെക്പോസ്റ്റുകള്‍ അടച്ചിടാതെ എല്ലാദിവസവും ഭക്ഷണം എത്തണമെന്ന ഒരേയൊരു ആഗ്രഹമേ അവര്‍ക്കുള്ളൂ. അതേസമയം, ഒന്നും മാറാന്‍ പോവുന്നില്ലെന്ന് വിലയിരുത്തവരുമുണ്ട്.

trump-netanyahu

ഗാസയില്‍ മാത്രമല്ല, ഇസ്രയേലിലും ഒന്നും മാറാന്‍ പോവുന്നില്ല. പ്രതിപക്ഷ പാര്‍ട്ടികളെ പിളര്‍ത്തി നെതന്യാഹു തന്നെ തുടര്‍ന്നേക്കാം.അധികാരം പോയാല്‍ അഴിമതി ആരോപണങ്ങളില്‍ നടപടിയുണ്ടാവുമെന്നും ആശങ്കയുണ്ട്. 19 വര്‍ഷം അധികാരത്തിലിരുന്ന് അഭ്യാസങ്ങള്‍ മുഴുവന്‍ പഠിച്ചയാളാണ് നെതന്യാഹു . പിന്നെ കൂട്ടിന് ട്രംപുമുണ്ട്. യുഎസ് മിഡ്ടേം തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ട്രംപിന്റെ ഒരു കണ്ണ് ഇസ്രയേലിലും ഉണ്ടാവും. അതുവരെ കെയര്‍ടേക്കര്‍ പ്രധാനമന്ത്രി സ്ഥാനത്തു തുടര്‍ന്നാല്‍ പിന്നീട് നെതന്യാഹുവിനെ കെയര്‍ ചെയ്യാന്‍ ആ സുഹൃത്തും ഉണ്ടാവും.

ENGLISH SUMMARY:

Israel's election has created a political deadlock, with Benjamin Netanyahu's bloc securing 53 seats, the main opposition winning 48, and Arab parties emerging as potential kingmakers with 19 seats in the 120-member parliament. Opposition leader Gadi Eisenkot faces the challenge of building a coalition with Arab parties whose ideological differences range from pragmatic Islamist politics to left-wing and anti-Zionist positions. The Arab parties are seeking action against criminal networks in Arab communities, improved housing and infrastructure funding, and a halt to controversial settlement projects in the West Bank in exchange for political support. The outcome could determine whether Israel forms a new coalition government or heads towards another election, while uncertainty remains over whether any political change will improve conditions for Palestinians facing the devastating consequences of the Gaza war.