A combination picture shows Israeli Prime Minister Benjamin Netanyahu as he attends a memorial service held for Ran Gvili, an off-duty police officer who was killed fighting militants that had infiltrated Israel during the deadly October 7, 2023, attack by Hamas, and the last hostage recovered from Gaza, in Meitar, Israel, January 28, 2026, and Israeli opposition leader and former military chief, Gadi Eisenkot, as he launches an election campaign for Yashar, his new political party, at an event near Hod Hasharon, Israel, June 30, 2026. REUTERS/Amir Cohen

  • ഇസ്രയേലില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ, അറബ്–ഐസന്‍കോട്ട് സര്‍ക്കാര്‍ വരുമോ? നെതന്യാഹുവിന്റെ ഭാവി എങ്ങോട്ട്?

ആര്‍ക്കും ഭൂരിപക്ഷമില്ലാതായതോടെ അടുത്ത ഘട്ടത്തില്‍ എന്തു സംഭവിക്കുമെന്ന് പ്രവചിക്കാനാവാത്ത രാഷ്ട്രീയ സാഹചര്യമാണ് ഇസ്രയേലില്‍. ബെന്യാമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. അന്തിമഫലം വരുമ്പോള്‍ 53 സീറ്റുകളാണ് നെതന്യാഹു നേടിയത്. 120 അംഗ പാർലമെന്റായ നെസറ്റിൽ സർക്കാർ രൂപീകരിക്കാൻ 61 സീറ്റുകളുടെ പിന്തുണ ആവശ്യമാണ്. ഇതോടെ ഇസ്രയേലിലെ രാഷ്ട്രീയത്തിൽ അറബ് പാർട്ടികൾ നിർണായക ശക്തിയായി മാറുകയാണ്. 19 സീറ്റുകളാണ് അറബ് പാര്‍ട്ടികള്‍ക്ക് ലഭിച്ചതെന്ന് ‘ദി ജെറുസലേം പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Also Read: ചൈന പോലും മുതിര്‍ന്നിട്ടില്ല: തായ്‌വാന്‍ വിമാനങ്ങളെ പറത്തില്ലെന്ന് പാക്കിസ്ഥാന്‍

27 സീറ്റുകള്‍ നേടി നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി നെസറ്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും കിങ് മേക്കറാകുന്ന അറബ് പാര്‍ട്ടികള്‍ ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ തീര്‍പ്പായിട്ടില്ല. അതേസമയം ഐസന്‍കോട്ട്–അറബ് സര്‍ക്കാറിനെ തള്ളിക്കളയാനാവില്ലെന്നാണ് പുറത്തുവരുന്ന വിവരം. ചില നിബന്ധനകളോടെയാവും ഇത്തരമൊരു നീക്കം നടത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ആശയപരമായി യോജിക്കാന്‍ സാധ്യതയില്ലാത്ത സര്‍ക്കാറിനെ പുറത്തുനിന്നും പിന്തുണയ്ക്കാനാവും അറബ് പാര്‍ട്ടികള്‍ തയാറായേക്കുകയെന്നും സൂചനകളുണ്ട്. 

അറബ് പാർട്ടികൾ ഉൾപ്പെടുന്ന ജോയിന്റ് ലിസ്റ്റിലെ രണ്ടാമനായ അഹമ്മദ് തിബി, നെസറ്റിലെ സ്പീക്കറെ മാറ്റുന്നതുമായി ബന്ധപ്പെട്ട്  പ്രതിപക്ഷ സഖ്യം തങ്ങളെ സമീപിച്ചിരുന്നുവെന്ന് ആർമി റേഡിയോയോട് പറഞ്ഞു. പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിയെ പിന്തുണയ്ക്കാമെന്ന് പാർട്ടി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഐസന്‍കോട്ട്–അറബ് സര്‍ക്കാറിന്റെ സാധ്യതയ്ക്ക് ബലമേറുന്നത്. 

എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവാതെ നെതന്യാഹുവിന് അധികാരം നഷ്ടപ്പെട്ടാല്‍ വര്‍ഷങ്ങളായി നേരിടുന്ന അഴിമതി ആരോപണങ്ങളില്‍പ്പെടെ നിയമപരമായ നടപടികള്‍ കഠിനമാകാന്‍ സാധ്യതയുണ്ട്. 2023 ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തിന് വഴിയൊരുക്കിയ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

അറബ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാണ് ഫലം വന്നതിനു പിന്നാലെ നെതന്യാഹു പ്രതികരിച്ചത്. അറബ് പാര്‍ട്ടികള്‍ക്ക് വിദേശസഹായം ലഭിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും നെതന്യാഹു ആരോപിച്ചു. അറബ് ജനവിഭാഗത്തെ അപകീർത്തിപ്പെടുത്തി തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യാനാണ് നെതന്യാഹുവിന്റെ ശ്രമമെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. അതേസമയം നെതന്യാഹുവിനും പ്രതിപക്ഷത്തിനും സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ അടുത്ത വര്‍ഷമാദ്യം വീണ്ടും തിരഞ്ഞെടുപ്പ് നടക്കാനും സാധ്യതയുണ്ട്. 

 

 

Netanyahu Falls Short of Majority; Arab Parties Could Hold the Key to Israel's Next Government:

Israel is facing political uncertainty after Benjamin Netanyahu’s right-wing coalition failed to secure the 61 seats required to form a government in the 120-member Knesset, winning only 53 seats. Arab parties, which secured 19 seats, have emerged as kingmakers, potentially paving the way for an opposition government led by Gadi Eisenkot with external Arab party support. Netanyahu could face intensified legal scrutiny over corruption allegations and an official investigation into security failures surrounding the October 7, 2023, Hamas attack if he loses power. If neither Netanyahu nor the opposition manages to form a government, Israel could head for another election early next year