സൈബർ തട്ടിപ്പിലൂടെ തട്ടിയെടുത്ത 10 ലക്ഷത്തിലേറെ ദിർഹം മണിക്കൂറുകൾക്കകം വീണ്ടെടുത്ത് ദുബായ് പൊലീസ്. സർക്കാർ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് അറബ് വനിതയിൽ നിന്ന് തട്ടിയെടുത്ത തുകയാണ് പൊലീസ് തിരികെ നൽകിയത്. ബാങ്ക് അക്കൗണ്ട് സംശയനിഴലിലാണെന്നും സർക്കാർ കേന്ദ്രത്തിന് അക്കൗണ്ട് പരിശോധിക്കേണ്ടതുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 

വനിത വിദേശത്ത് വിനോദസഞ്ചാരത്തിലായിരുന്ന സമയത്താണ് തട്ടിപ്പുകാരൻ ഇവരെ ഫോണിൽ ബന്ധപ്പെടുന്നത്. സംഭവം പുറത്തറിയിച്ചാൽ കേസ് സങ്കീർണമാകുമെന്ന് ഭയപ്പെടുത്തി. അക്കൗണ്ട് പരിശോധന പൂർത്തിയാകുന്നതുവരെ പണം താൻ നിർദേശിക്കുന്ന അക്കൗണ്ടിലേക്ക് മാറ്റാൻ തട്ടിപ്പുകാരൻ ആവശ്യപ്പെട്ടു. നടപടികൾക്ക് ശേഷം പണം തിരികെ നൽകുമെന്നായിരുന്നു വാഗ്ദാനം. 

പിന്നീട് അക്കൗണ്ട് വീണ്ടെടുക്കാൻ ബാങ്കിലെത്താൻ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അവധിയായതിനാൽ ഒരു ജീവനക്കാരൻ നേരിട്ടെത്തുമെന്ന് അറിയിച്ചു. മണിക്കൂറുകളോളം കാത്തുനിന്നിട്ടും ആരും എത്താത്തതിനെത്തുടർന്ന് താൻ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് മനസിലാക്കിയ വനിത ഉടൻ തന്നെ ദുബായ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പരാതി ലഭിച്ച ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ്‌ നഷ്ടപ്പെട്ട മുഴുവൻ പണവും പൊലീസ് വീണ്ടെടുത്തത്.  

 

ENGLISH SUMMARY:

Dubai Police scam recovery successfully retrieved over 10 million dirhams within hours after an Arab woman fell victim to a sophisticated cyber fraud scheme. The swift action by the special investigation unit highlights Dubai's advanced capabilities in combating online financial crimes.