മകന്റെ കൊലയാളിക്ക് വധശിക്ഷയ്ക്ക് തൊട്ടുമുന്‍പ് മാപ്പുനല്‍കി പിതാവ്, കാരണം...
വധശിക്ഷ നടപ്പാക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, കൊലക്കേസ് പ്രതിയായ സൗദി യുവാവിന് കാരുണ്യത്തിന്‍റെ ജീവസ്പര്‍ശം. കൊല്ലപ്പെട്ട യുവാവിന്‍റെ പിതാവ് അവസാന നിമിഷം മനസ് മാറ്റി മാപ്പു നല്‍കിയതോടെയാണ് അബ്ദുൽ അസീസ് അബ്ദുള്ള ഹുസൈൻ അൽഅതവി എന്ന ചെറുപ്പക്കാരൻ കൊലക്കയറിനു മുന്‍പില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
തന്‍റെ മകനെ ഇല്ലാതാക്കിയ വ്യക്തിക്ക് പകരത്തിന് പകരം എന്നതിനപ്പുറം, ക്ഷമയുടെ വലിയ മാതൃക തീർത്ത് ഇബ്രാഹിം സലാമ അൽഹുവൈത്തി എന്ന പിതാവ് മാപ്പുനൽകുകയായിരുന്നു. തന്‍റെ മകന്‍റെ ഘാതകൻ നിരാലംബനാണെന്നും, ഒരു മാതാവിന്‍റെ ഏക ആശ്രയമാണെന്നും തിരിച്ചറിഞ്ഞ നിമിഷമാണ് ആ പിതാവിന്‍റെ ഉള്ളലിഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം.
ദൈവപ്രീതി മാത്രം ആഗ്രഹിച്ച്, കരളുപൊട്ടുന്ന വേദനയിലും പ്രതിക്ക് മാപ്പുനൽകാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. നിരവധി പേരാണ് ഇബ്രാഹീം സലാമയുടെ പ്രവൃത്തിയെ പ്രശംസിച്ച് രംഗത്തെത്തിയത്.
A Saudi Father granted a last minute pardon to his son’s killer :
A Saudi father named Ibrahim Salamah Al-Huwaiti granted a last-minute pardon to his son's killer, Abdulaziz Abdullah Hussein Al-Atwi, moments before the scheduled execution. Moved by compassion, Al-Huwaiti chose to waive his right to retribution after learning that the young convict was an orphan and his mother's only child. Despite experiencing the immense grief of losing his child, the father acted purely for the sake of God to offer a second chance at life. This extraordinary act of mercy has since received widespread praise and admiration from the public