onam

TOPICS COVERED

സെപ്റ്റംബർ ആറിന് ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന മെഗാ ഓണാഘോഷമായ 'റെമിറ്റ്ലി-ഓണ മാമാങ്കം 2026' നോടനുബന്ധിച്ചുള്ള കലാ-കായിക മത്സരങ്ങൾ ഓഗസ്റ്റ് 29, 30 തീയതികളിൽ അരങ്ങേറും. പ്രസന്‍റിങ് സ്പോൺസറായ മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റ്സിന്‍റെ മുഹൈസിന, അജ്മാൻ അൽ തല്ലാഹ് ഔട്ട്ലെറ്റുകളാണ് മത്സരങ്ങൾക്ക് വേദിയാകുന്നത്. കുഞ്ചാക്കോ ബോബൻ, റാപ്പർ വേടൻ, ശ്വേതാ മോഹൻ തുടങ്ങി വൻ താരനിരയാണ് ഇക്വിറ്റി പ്ലസും ഹിറ്റ് 96.7 എഫ്എമ്മും സംയുക്തമായി ഒരുക്കുന്ന ഓണാഘോഷത്തിൽ അണിനിരക്കുന്നത്.

പൂക്കളം, തിരുവാതിര, പായസ പാചകം, സിനിമാറ്റിക് ഡാൻസ്, മിസ്റ്റർ മലയാളി, മലയാളി മങ്ക, വടംവലി തുടങ്ങി ആവേശം നിറയ്ക്കുന്ന മത്സരങ്ങളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. www.onamamangam.com വഴി മത്സരങ്ങൾക്കായി റജിസ്റ്റർ ചെയ്യാം. 29-ന് വൈകിട്ട് ആറുമണിക്ക് മുഹൈസിന മാർക്ക് ആൻഡ് സേവിൽ മത്സരങ്ങൾക്ക് തുടക്കമാകും. തുടർന്ന് 30-ന് ദുബായിൽ തൃപ്പൂണിത്തുറ അത്തച്ചമയത്തെ അനുസ്മരിപ്പിക്കുന്ന വർണാഭമായ ഘോഷയാത്രയും അരങ്ങേറും. വിജയികളെ കാത്തിരിക്കുന്നത് മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റ്സ് നൽകുന്ന ഒരു ലക്ഷം ദിർഹം വരെയുള്ള ആകർഷകമായ വൗച്ചറുകളാണ്.

സെപ്റ്റംബർ ആറിന് ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന പരിപാടിയിൽ കുഞ്ചാക്കോ ബോബനൊപ്പം വിഭവസമൃദ്ധമായ ഓണസദ്യ ആസ്വദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വേദിയിൽ ആവേശം വിതറാൻ റാപ്പർ വേടൻ, ഒപ്പം ഗായിക ശ്വേതാ മോഹനും സംഘവും, ബെന്നറ്റ് ആൻഡ് ദ ബാൻഡ്, ശബരീഷ് പ്രഭാകർ എന്നിവരുടെ സംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്. ചിരിയുടെ പൂത്തിരി തീർക്കാൻ സുധീർ പറവൂരും വേദിയിലെത്തും. പരമ്പരാഗത ഓണക്കളികളും മാവേലിക്കാഴ്ചകളും ഊഞ്ഞാലുമെല്ലാം നിറഞ്ഞ വേദിയിലേക്കുള്ള രണ്ടാംഘട്ട ടിക്കറ്റുകൾ district.ae, platinumlist.net എന്നീ പ്ലാറ്റ്ഫോമുകളിലൂടെ ലഭ്യമാണ്.

Onam Mamangam: A Grand Celebration in Sharjah:

Onam Mamangam is a grand Onam celebration scheduled for September 6th at the Sharjah Expo Center, featuring a variety of cultural and sports competitions. This event, presented by Mark & Save Hypermarkets, promises an exciting lineup of celebrities, traditional games, and a feast, offering attendees a memorable Onam experience