remiltyonam

യുഎഇയിലെ ഏറ്റവും വലിയ ഓണാഘോഷമായ 'ഓണ മാമാങ്ക'ത്തിന്‍റെ അഞ്ചാം സീസൺ സെപ്റ്റംബർ ആറിന് ഷാർജ എക്സ്പോ സെന്ററിൽ നടക്കും. മലയാളത്തിന്‍റെ പ്രിയ നടൻ കുഞ്ചാക്കോ ബോബനാണ് ഇത്തവണത്തെ മെഗാ ആഘോഷങ്ങളിൽ മുഖ്യാതിഥിയായി എത്തുന്നത്. ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ്ങും ഹിറ്റ് 96.7 എഫ്.എമ്മും ചേർന്ന് സംഘടിപ്പിക്കുന്ന മേളയുടെ മുഖ്യ സ്പോൺസർ റെമിറ്റ്ലിയാണ്.

കുഞ്ചാക്കോ ബോബനൊപ്പം ഓണം ആഘോഷിക്കാനും വിഭവസമൃദ്ധമായ ഓണസദ്യ ആസ്വദിക്കാനുമുള്ള അവസരമാണ് പ്രവാസികൾക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത്. മലയാളിയുടെ സിരകളിൽ റാപ്പ് തരംഗം തീർത്ത വേടൻ പ്രകടനവുമായി വേദിയിലെത്തും. പ്രശസ്ത പിന്നണി ഗായിക ശ്വേതാ മോഹൻ, ബെന്നറ്റ് ആൻഡ് ദ ബാൻഡ്, വയലിൻ ഫ്യൂഷനുമായി ശബരീഷ് പ്രഭാകർ എന്നിവരും വേദിയിൽ സംഗീത വിരുന്നൊരുക്കും.

ഹാസ്യത്തിന്റെ നിറസാന്നിധ്യമായി സുധീർ പറവൂരും ചടുലമായ നൃത്തച്ചുവടുകളുമായി കുക്കുവും കെ സ്ക്വാഡും കാണികളെ കയ്യിലെടുക്കും. മാവേലിക്കാഴ്ചകൾ, ഊഞ്ഞാൽ, ഉറിയടി, ലെമൺ സ്പൂൺ, ചാക്കിലോട്ടം തുടങ്ങിയ പരമ്പരാഗത ഓണക്കളികളും തിരുവാതിര, പൂക്കള മത്സരങ്ങളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ടിക്കറ്റുകൾ www.platinumlist.net, www.district.ae എന്നീ വെബ്‌സൈറ്റുകൾ വഴി ബുക്ക് ചെയ്യാവുന്നതാണ്. ആദ്യ ഘട്ടത്തിൽ 60 ദിർഹമാണ് ടിക്കറ്റ് നിരക്ക്. അത് അടുത്ത ഘട്ടത്തിൽ 75 ദിർഹമായി ഉയരും. കുടുംബങ്ങൾക്കും കൂട്ടായ്മകൾക്കുമായി ഗ്രൂപ്പ് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് പ്രത്യേക നിരക്കിളവുകളും സംഘാടകർ ലഭ്യമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Onam Mamankam in the UAE is set to be a grand celebration this year, featuring Malayalam actor Kunchacko Boban as the chief guest. This annual event promises a traditional Onam experience with delicious Sadya, cultural performances, and traditional games for the expatriate community.