Smoke rises following Israeli bombardment in southern Lebanon as seen from a position across the border in the Upper Galilee in northern Israel on May 31, 2026. Israeli Prime Minister Benjamin Netanyahu vowed to push deeper into Lebanon after his military took over the medieval castle of Beaufort on May 31, calling it a "dramatic shift" in the campaign against Hezbollah. (Photo by Jalaa MAREY / AFP)

 ഇറാന്‍–യുഎസ്–ഇസ്രയേല്‍ യുദ്ധം അവസാനിപ്പിച്ചെന്നും ഇല്ലെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ലെബനനിലേക്ക് കുതിച്ചുകയറി ഇസ്രയേല്‍ സേന. ഇസ്രയേല്‍ സൈന്യത്തോട് ലെബനനിലെ സൈനികനീക്കം വ്യാപിപ്പിക്കാന്‍ ബെന്യമിന്‍ നെതന്യാഹു ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ദക്ഷിണ ലെബനനിലെ തന്ത്രപ്രധാനമായ ബ്യൂഫോർട്ട് കോട്ട പിടിച്ചെടുത്തതിന് ശേഷം സൈന്യം അവിടെത്തന്നെ നിലയുറപ്പിക്കുമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറയുന്നു.

യുഎസുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാവുകയും യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ അന്തിമമാകുകയും ചെയ്യുന്നതുവരെ പുറത്തുവരുന്ന വാര്‍ത്തകളെല്ലാം വെറും ഊഹാപോഹങ്ങളാണെന്ന് ഇറാന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതിനിടയിലാണ് ഇസ്രയേല്‍ സൈന്യം ലെബനനില്‍ നിലയുറപ്പിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത്. ദക്ഷിണ ലെബനനില്‍ പുലര്‍ച്ചെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 3 സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

അല്‍ അബ്ബാസിയ നഗരത്തിലും ടൈര്‍ തുറമുഖ നഗരത്തിലും ദക്ഷിണ ലെബനനിലെ ആശുപത്രിക്കു സമീപവും ആക്രമണമുണ്ടായതായാണ് വിവരം. തെക്കന്‍ സിറിയയിലേക്കും ഇസ്രേയല്‍ സൈന്യം കടന്നുകയറ്റം നടത്തിയതായി സൂചനകളുണ്ട്. ഖ്വനേത്ര,ദേറ പ്രവിശ്യകളിലേക്ക് കടന്നുകയറി താല്‍ക്കാലിക ചെക്ക്പോയിന്റുകള്‍ സ്ഥാപിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം കഴിഞ്ഞ മാര്‍ച്ച് മാസത്തിലുണ്ടായ ആക്രമണത്തിനു ശേഷം സൗത്ത് പാര്‍സ് വാതകപ്പാടത്തെ മൂന്ന് ഓഫ്ഷോര്‍ പ്ലാറ്റ്ഫോമുകളിലും ഇറാന്‍ വാതക ഉത്പാദനം പുനസ്ഥാപിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ ബോംബിങ്ങില്‍ തകര്‍ന്ന ഭൂഗര്‍ഭ കേന്ദ്രങ്ങളില്‍ പലതും ഇറാന്‍ പുനസ്ഥാപിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 69 ഭൂഗര്‍ഭ കേന്ദ്രങ്ങളുടെ കവാടങ്ങളില്‍ അന്‍പതും പുനസ്ഥാപിച്ചെന്നാണ് സൂചന.

സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു പ്രകാരം ഭൂഗര്‍ഭ കേന്ദ്രങ്ങളുടെ കവാടങ്ങളും കേന്ദ്രങ്ങളിലേക്കുള്ള റോഡുകളും നന്നാക്കി. യുഎസ് ആക്രമണത്തില്‍ ഇറാന്‍ പൂര്‍ണമായും തകര്‍ന്നെന്ന് ട്രംപും കൂട്ടരും അവകാശപ്പെടുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Israel Advances into Lebanon Amidst Escalating Middle East Tensions:

Middle East war updates are a major focus as Israel advances into Lebanon amidst ongoing Iran-US tensions. News reports indicate Benjamin Netanyahu has ordered an expansion of military operations in Lebanon.