A satellite view shows the Ali Al Salem Base, after Iranian strikes, near Al Jahra, Kuwait, March 1, 2026. 2026 Planet Labs PBC /Handout via REUTERS    THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. MANDATORY CREDIT. BEST QUALITY AVAILABLE.

File Image: Reuters

കുവൈത്തിലെ അലി അല്‍ സലീം വ്യോമത്താവളത്തില്‍ ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമെന്ന് ബ്ലൂംബര്‍ഗിന്‍റെ റിപ്പോര്‍ട്ട്. ആക്രമണത്തില്‍ അമേരിക്കന്‍ സൈനികര്‍ക്ക് പരുക്കേറ്റതായും റീപ്പര്‍ ഡ്രോണുകള്‍ക്ക് സാരമായ നാശനഷ്ടം സംഭവിച്ചുവെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ഫത്താ മിസൈലൈണ് വ്യോമത്താവളം ലക്ഷ്യമാക്കിയെത്തിയെതന്നും എന്നാല്‍ കുവൈത്തിന്‍റെ വ്യോമപ്രതിരോധം ഇത് നിര്‍വീര്യമാക്കിയെന്നും അവശിഷ്ടങ്ങളാണ് വ്യോമത്താവളത്തില്‍ പതിച്ചതെന്നുമാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നത്. 

24 മണിക്കൂറിനിടെയാണ് ആക്രമണം ഉണ്ടായതെന്നും വ്യോമത്താവളത്തിലുണ്ടായിരുന്ന രണ്ട് MQ- 9 റീപ്പര്‍ ഡ്രോണുകള്‍ തകര്‍ന്നുവെന്നും അദ്ദഹം വ്യക്തമാക്കി. അതേസമയം, സൈനികര്‍ക്കേറ്റ പരുക്കുകള്‍ സാരമുള്ളതല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ഹോര്‍മുസിലും ബന്ദര്‍ അബ്ബാസിലും യുഎസ് നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് നേരത്തെ ഇറാന്‍ തിരിച്ചടിച്ചിരുന്നു. ബക്രീദ് ആഘോഷങ്ങള്‍ പുരോഗമിക്കുന്നതിനിടെയും കുവൈത്തിലെ യുഎസ് സൈനികത്താവളത്തിന് നേരെ ഇറാന്‍റെ ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നു.

ദുര്‍ബലമായ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന്  സമാധാനത്തിലേക്ക് ദൂരമില്ലെന്ന് ലോകം പ്രതീക്ഷിച്ചിരിക്കെയാണ് ആക്രമണങ്ങള്‍ സജീവമാകുന്നത്. മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിനായി ഇറാന്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ ട്രംപ് നിരസിച്ചുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. നിലവിലെ സംഭവ വികാസങ്ങള്‍ ആശങ്കയേറ്റുന്നതാണ്. 

ഹോര്‍മുസ് ഉടന്‍ തുറക്കുമെന്നും സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന്‍ കൈമാറുമെന്നുമുള്ള ട്രംപിന്‍റെ പ്രസ്താവനയും ഇറാന്‍ തള്ളി. ഇറാന്‍ ആരുടെയും ആജ്ഞാനുവര്‍ത്തയല്ലെന്നും ഇറാന്‍ ജനതയുടെ ആത്മാഭിമാനം പണയം വയ്ക്കില്ലെന്നും ഇറാന്‍റെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.  24 ബില്യണ്‍ യുഎസ് ഡോളറിന്‍റെ ആസ്തി മരവിപ്പിച്ചത് നീക്കണമെന്നും ആദ്യഘട്ടമായി ഇതില്‍ 12 ബില്യണ്‍ അനുവദിക്കണമെന്നുമാണ് ഇറാന്‍റെ ആവശ്യം. 

ENGLISH SUMMARY:

An Iranian ballistic missile strike targeted the US-operated Ali Al Salem Air Base in Kuwait, causing structural damage and injuring military personnel, according to a Bloomberg report. The attack, which involved Iran's advanced 'Fattah' missile, was intercepted by Kuwaiti air defense systems, but falling dynamic debris managed to hit the strategic installation. High-level sources confirmed that the blast completely destroyed two multi-million dollar MQ-9 Reaper drones stationed at the base, though the injuries sustained by US troops are reportedly non-life-threatening. This escalation comes as a direct retaliation to previous US airstrikes in Bandar Abbas and follows President Donald Trump's outright rejection of Iran's diplomatic regional peace terms. Meanwhile, Tehran firmly dismissed Trump's claims regarding a uranium handover, demanding the immediate release of its frozen global bank assets worth 24 billion USD before considering any revisions to the Strait of Hormuz blockade