uae-schools-reopen-april-20

TOPICS COVERED

യുഎഇയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനത്തിലേക്ക് മടങ്ങുന്നു. സ്കൂളുകൾക്കൊപ്പം സർവകലാശാലകളിലും ഇതേ ദിവസം തന്നെ ക്ലാസ് പഠനം പുനരാരംഭിക്കാൻ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകി. ഘട്ടം ഘട്ടമായുള്ള തിരിച്ചുവരവിന്റെ ഭാഗമായി ഷാർജയിലെ നഴ്സറികൾ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും.

മേഖലയിലെ സംഘർഷ സാഹചര്യങ്ങളെത്തുടർന്ന് മാർച്ച് മുതൽ ഏർപ്പെടുത്തിയിരുന്ന ഓൺലൈൻ പഠനരീതി ഈ മാസം 17-ഓടെ അവസാനിക്കും. അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും വിലയിരുത്തിക്കൊണ്ട്, ആവശ്യമെങ്കിൽ സ്കൂളുകൾക്ക് നേരിട്ടുള്ള പഠനത്തിനൊപ്പം ഓൺലൈൻ ക്ലാസുകൾ കൂടി ഉൾപ്പെടുത്തിയുള്ള ഹൈബ്രിഡ് രീതിയും സ്വീകരിക്കാവുന്നതാണ്.

ENGLISH SUMMARY:

UAE schools are set to resume in-person classes on April 20th. This marks a significant return to normalcy for students and educational institutions across the Emirates, with universities also resuming physical classes on the same day.