President Donald Trump speaks with reporters in the James Brady Press Briefing Room at the White House, Monday, April 6, 2026, in Washington. AP/PTI(AP04_07_2026_000001B)

President Donald Trump speaks with reporters in the James Brady Press Briefing Room at the White House, Monday, April 6, 2026, in Washington. AP/PTI(AP04_07_2026_000001B)

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ താന്‍ നല്‍കിയ അന്ത്യശാസനം കാറ്റില്‍പ്പറത്തിയ ഇറാനെതിരെ രൂക്ഷമായി പ്രതികരിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇതിന് പിന്നാലെ ഇറാനില്‍ കനത്ത വ്യോമാക്രമണം. ടെഹ്റാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ജനവാസമേഖലകളില്‍ വലിയ നാശനഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. മെഹ്റാബാദ് രാജ്യാന്തര വിമാനത്താവളത്തിനടുത്തും കറാജിലും ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. 

അന്ത്യശാസനത്തിലെ സമയം കഴിഞ്ഞ് നാലുമണിക്കൂറിനുള്ളില്‍ ശിലായുഗത്തെ ഭൂമി പോലെ ഇറാനെ മാറ്റുമെന്നാണ് ട്രംപിന്‍റെ ഭീഷണി. ആദ്യം പാലങ്ങളെല്ലാം തകര്‍ക്കുമെന്നും പിന്നാലെ ഊര്‍ജ നിലയങ്ങളെ എന്നേക്കുമായി നശിപ്പിക്കുമെന്നും ഒറ്റ രാത്രി കൊണ്ട് ഇറാന്‍ ഇല്ലാതെയാകുമെന്നും ട്രംപ് ഭീഷണി മുഴക്കി. 

ഇറാനില്‍ നിന്നുള്ള ഏഴ് ബാലിസ്റ്റിക് മിസൈലുകളെ തകര്‍ത്തുവെന്ന് സൗദി അവകാശപ്പെട്ടു. അവശിഷ്ടങ്ങള്‍ ഊര്‍ജകേന്ദ്രങ്ങള്‍ക്ക് സമീപം പതിച്ചുവെന്നും സൗദി പ്രതിരോധമന്ത്രാലയം പറയുന്നു. മിസൈല്‍ ആക്രമണം ഉണ്ടായേക്കാമെന്നും സുരക്ഷിത സ്ഥാനങ്ങളില്‍ കഴിയണമെന്നും ബഹ്റൈനില്‍ മുന്നറിയിപ്പുണ്ട്. ഇറാനില്‍ നിന്നുള്ള ആക്രമണങ്ങളെ ചെറുക്കുകയാണെന്ന് യുഎഇയും പ്രതികരിച്ചു. 

അതിനിടെ കുവൈത്തില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 15 അമേരിക്കന്‍ സൈനികര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. കുവൈത്തിലെ അലി അല്‍ സലേം വ്യോമത്താവളത്തിലാണ് ആക്രമണമുണ്ടായതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപ് ഏതോ മായിക ലോകത്താണെന്നും അമേരിക്കയ്ക്കേറ്റ കളങ്കവും അപമാനവും നീക്കാന്‍ ഈ ജല്‍പ്പനങ്ങള്‍ക്ക് കഴിയില്ലെന്നും ഇറാന്‍ സൈന്യം പരിഹസിച്ചു.

ENGLISH SUMMARY:

Following the expiration of a US ultimatum to reopen the Strait of Hormuz, President Donald Trump has vowed to "eliminate Iran in a single night," threatening to bomb its energy plants and bridges. Shortly after the statement, massive explosions were reported near Tehran's Mehrabad International Airport and in Karaj. Meanwhile, Saudi Arabia claimed to have intercepted seven Iranian ballistic missiles, and Al Jazeera reports that 15 US soldiers were injured in an Iranian strike on Kuwait's Ali Al Salem Air Base. The Iranian military has dismissed Trump's threats as "delusions," as the regional conflict escalates further.