TOPSHOT - A man takes pictures with his mobile phone of the B1 bridge, a day after it was destroyed by a strike in Karaj, around 20miles (35kms) southwest of Tehran, April 3, 2026. US President Donald Trump said on April 2 the tallest bridge in Iran had been destroyed, hours after threatening to bomb the country "back to the Stone Ages." (Photo by ATTA KENARE / AFP) /

TOPSHOT - A man takes pictures with his mobile phone of the B1 bridge, a day after it was destroyed by a strike in Karaj, around 20miles (35kms) southwest of Tehran, April 3, 2026. US President Donald Trump said on April 2 the tallest bridge in Iran had been destroyed, hours after threatening to bomb the country "back to the Stone Ages." (Photo by ATTA KENARE / AFP) /

ഹോര്‍മുസ് പൂര്‍ണമായും തുറന്നില്ലെങ്കില്‍ ഇറാനെ ഒറ്റരാത്രി കൊണ്ട് നശിപ്പിക്കുമെന്ന ട്രംപിന്‍റെ അന്ത്യശാസനത്തിന് പിന്നാലെ ജനങ്ങളെ ഇറക്കി പ്രതിരോധിക്കാന്‍ ഇറാന്‍. ആദ്യം പാലങ്ങളും പിന്നാലെ ഇറാന്‍റെ ഊര്‍ജകേന്ദ്രങ്ങളും തകര്‍ക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇറാന്‍ യുവജനക്ഷേമ–കായിക ഡപ്യൂട്ടി മന്ത്രിയായ ആലിറാസ റഹിമി മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്തത്. ഊര്‍ജകേന്ദ്രങ്ങളടക്കമുള്ള പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറുകള്‍ തകര്‍ക്കുന്നത് യുദ്ധക്കുറ്റമാണെന്നും കൈകള്‍ കോര്‍ത്ത് പിടിച്ച് നമുക്ക് ഊര്‍ജകേന്ദ്രങ്ങളെ കാക്കാമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. യുവാക്കള്‍, കായികതാരങ്ങള്‍, കലാകാരന്‍മാര്‍,പൊതുജനങ്ങള്‍ എന്നിവരോടാണ് അണിനിരക്കാന്‍ ആഹ്വാനം. ഇറാന്‍റെ ഭാവിക്കായുള്ള മനുഷ്യച്ചങ്ങലയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ഊര്‍ജകേന്ദ്രങ്ങളെ ആക്രമിക്കാനുള്ള പദ്ധതിയില്‍ നിന്ന് ട്രംപ് തല്‍ക്കാലത്തേക്ക് പിന്‍മാറിയേക്കുമെന്നാണ് ആക്സിയോസിന്‍റെ ലേഖനത്തില്‍ പറയുന്നത്. ഇറാനുമായി നടത്തിയ വെടിനിര്‍ത്തല്‍ ചര്‍ച്ചാശ്രമങ്ങള്‍ പരാജയപ്പെട്ടുവെങ്കിലും ഏതെങ്കിലും വിധത്തില്‍ കരാറിലെത്താന്‍ സാധിക്കുമോയെന്ന് ട്രംപ് നോക്കുന്നുവെന്നും ഉന്നത യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 എന്നാല്‍ ഇറാനില്‍ തകര്‍ത്തുകളയേണ്ട ഊര്‍ജ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഇസ്രയേല്‍ സൈന്യം അംഗീകരിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലും ഇസ്രയേല്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇറാന്‍റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം മുഴുവനായും കൈമാറുന്നതിനും യുറേനിയം ഇനി സമ്പുഷ്ടീകരിക്കില്ലെന്ന ഉറപ്പിലും മാത്രമേ വെടിനിര്‍ത്തല്‍ പാടുള്ളൂവെന്നാണ് നെതന്യാഹുവിന്‍റെ വാദം. 

അതിനിടെ തങ്ങളുടെ ഏഴു എണ്ണക്കപ്പലുകളിലൊന്നിന് ഹോര്‍മുസ് കടക്കാന്‍ അനുമതി ലഭിച്ചതായി മലേഷ്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ശേഷിക്കുന്ന കപ്പലുകളുടെ കാര്യത്തില്‍ ഇറാനുമായി നയതന്ത്ര ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും മലേഷ്യ വ്യക്തമാക്കി.

ENGLISH SUMMARY:

In a defiant move, Iran has called upon its youth, athletes, and citizens to form human chains around critical energy infrastructure following US President Donald Trump's threat to destroy the nation's power plants and bridges. While reports suggest Trump might briefly pause strikes for last-minute diplomacy, Israel has reportedly approved a refreshed list of Iranian energy targets. Tensions remain high as Prime Minister Netanyahu demands total uranium surrender for any ceasefire. Meanwhile, Malaysia confirmed one of its oil tankers was allowed to pass through the Strait of Hormuz.