AI Generated Image

AI Generated Image

യു.എസ് സൈന്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരച്ചിലായിരുന്നു ഇറാനില്‍ കുടുങ്ങിയ സൈനികനെ കണ്ടെത്താനായി നടത്തിയത്. യു.എസ് നേവിയുടെ സീല്‍ 6 ടീമിലെ ആറു കമാന്‍ഡര്‍മാര്‍ അടങ്ങുന്ന സംഘമാണ് ഇറാനില്‍ ദുഷ്കരമായ തിരച്ചില്‍ നടത്തിയത്. നൂറുകണക്കിന് സ്പെഷ്യൽ ഓപ്പറേഷൻസ് സേനാംഗങ്ങളും മറ്റ് സൈനിക ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. 

ഇറാന്‍ തകര്‍ത്ത F-15 വിമാനത്തിലെ പൈലറ്റിനെ അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ യു.എസ് സൈന്യം രക്ഷപ്പെടുത്തിയിരുന്നു. രണ്ടാമത്തെ ക്രൂ മെംബറായിരുന്ന വെപ്പൺസ് സിസ്റ്റം ഓഫീസര്‍ക്കായാണ് ദിവസങ്ങള്‍ നീണ്ട തിരച്ചില്‍ നടത്തിയത്. വെള്ളിയാഴ്ച യുദ്ധവിമാനത്തില്‍ നിന്നും ചാടിയതിന് പിന്നാലെ തന്നെ പൈലറ്റ് യു.എസ് സൈന്യവുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തി. ഈ രക്ഷാപ്രവര്‍ത്തന സംഘത്തിന് നേരെ ഇറാന്‍ വെടിയുതിര്‍ത്തു. യു.എസിന്‍റെ ബാക്ക്ഹ്വക്ക് ഹെലികോപ്ടറിന് കേടുപാട് പറ്റുകയും അംഗങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തെങ്കിലും തുടര്‍ന്ന് പറക്കാനായി. തുടര്‍ന്ന് 48 മണിക്കൂറെടുത്താണ് വെപ്പൺസ് സിസ്റ്റം ഓഫീസറെ കണ്ടെത്തിയത്. 

മലയിടുക്കിലായിരുന്നു വെപ്പൺസ് സിസ്റ്റം ഓഫീസര്‍ ഒളിച്ചിരുന്നത്. എന്നാല്‍ എവിടെയാണ് കൃത്യമായ ലൊക്കേഷന്‌ എന്നത് യു.എസിനോ ഇറാനോ വ്യക്തമായിരുന്നില്ല. തങ്ങളുടെ കമ്മ്യൂണിക്കേഷന്‍ വഴി ലെക്കേഷന്‍ കണ്ടെത്തിയ ഉടനെ സിഐഎ ഇറാനില്‍ തന്ത്രമിറക്കി. വൈമാനികനെ കണ്ടെത്തിയെന്നും കരമാര്‍ഗം സൈന്യം എത്താന്‍ സാധ്യയുണ്ടെന്നും വാര്‍ത്ത പരത്തി. ഈ സമയം പെന്‍റഗണിനും യു.എസ് സൈന്യത്തിനും വൈറ്റ് ഹൗസിനും സിഐഎ വഴി പൈലറ്റിന്‍റെ കൃത്യമായ ലെക്കേഷന്‍‌ കൈമാറി. 

രക്ഷാപ്രവർത്തനം തടയുന്നതിനായി ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സും (ഐആർജിസി) പ്രദേശത്തേക്ക് സൈന്യത്തെ വിന്യസിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനിടെ ഇറാൻ സേനയെ തടയാൻ യുഎസ് വ്യോമസേന ജെറ്റുകൾ ആക്രമണം നടത്തിയിരുന്നു. 

ENGLISH SUMMARY:

US military rescue in Iran involved one of the largest searches in history for a downed pilot. This operation saw a dedicated team, including six commanders from US Navy SEAL Team 6, conducting a challenging search in Iran for a Weapons System Officer after their F-15 aircraft was destroyed.