TAGS

പശ്ചിമേഷ്യന്‍ യുദ്ധം രണ്ടു,മൂന്നാഴ്ചയ്ക്കുള്ളില്‍ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ അമേരിക്കയ്ക്ക് വേണ്ടി കരാറില്‍ ഏര്‍പ്പെടേണ്ടെന്നും ഇറാന് വര്‍ഷങ്ങളോളം ആണവായുധം നിര്‍മിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായാല്‍ യുഎസ് പിന്‍മാറുമെന്നും ട്രംപ് വ്യക്തമാക്കി. ആക്രമണങ്ങള്‍ക്ക് ശേഷമുള്ള ഇറാന്റെ തിരിച്ചുവരവിന് 20 വര്‍ഷം എടുക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, അനുനയത്തിന് താല്‍പര്യമില്ലെന്ന് അമേരിക്കയെ അറിയിച്ചെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. 

ഹോര്‍മുസ് രാജ്യാന്തര പാതയല്ലെന്നും അതിനാല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ ഇറാന് അധികാരമുണ്ടെന്നും അരഗ്ചി വ്യക്തമാക്കി. അതേസമയം, ഇറാനിലെ ഇസ്ഫഹാനില്‍ സ്റ്റീല്‍ പ്ലാന്റ് ഇസ്രയേല്‍ ആക്രമിച്ചു. ലബനനിലെ ബെയ്റൂട്ടില്‍ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ രൂക്ഷമായ ആക്രമണം തുടരുകയാണ്.  ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ യുഎസ് വനിതാ മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടുപോയി. പശ്ചിമേഷ്യയില്‍ ഫ്രീലാന്‍സായി ജോലി ചെയ്യുന്ന ഷെല്ലി കിറ്റില്‍സനെ നാലംഗസംഘം തട്ടിക്കൊണ്ടുപോകുന്നതിന്റെ CCTV ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

അ‍ജ്ഞാതരായ ചിലരാണ് തട്ടിക്കൊണ്ടുപോയതെന്നും ഒരാളെ കസ്റ്റഡിയിലെടുത്തെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇറാന്‍ പിന്തുണയുള്ള സായുധസേനയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. മാധ്യമപ്രവര്‍ത്തകയെ മോചിപ്പിക്കാനും കുറ്റവാളികളെ പിടികൂടാനുമുള്ള ശ്രമം തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

US President Trump Predicts End to Middle East Conflict:

Middle East conflict may end within three weeks as stated by US President Donald Trump, who also confirmed that Iran will not be required to enter into an agreement with the US and that the US will withdraw if Iran cannot guarantee it will not develop nuclear weapons for years.