bunker-buster-bomb-in-isfahan

ഇറാന്‍റെ ഇസ്ഫഹാനിലെ ഊര്‍ജകേന്ദ്രത്തിന് നേരെ അമേരിക്കയുടെ കടുത്ത ആക്രമണം. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ അമേരിക്ക പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്ഫഹാനില്‍ ഉഗ്ര സ്ഫോടനത്തില്‍ തീയാളിക്കത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പങ്കിട്ടു. അടിക്കുറിപ്പുകളൊന്നുമില്ലാതെയാണ് ട്രംപ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 2.3 മില്യണ്‍ ജനങ്ങളാണ് ഇസ്ഫഹാനിലുള്ളത്. ഇതിന് ആണവകേന്ദ്രത്തിന് പുറമെ ബദ്​ര്‍ സൈനികത്താവളവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ഒരു ബങ്കര്‍ ബസ്റ്റര്‍ ബോംബിന് ഏകദേശം 2000 പൗണ്ട് ഭാരം വരും. ഇതിന് പുറമെ ഭൂമി തുളച്ച് കയറുന്ന വിവിധയിനം ബോംബുകളും അമേരിക്ക പ്രയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്‍റെ സമ്പുഷ്ടീകരിച്ച യുറേനിയം ഇസ്ഫഹാനിലെ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്നുവെന്നാണ് കരുതുന്നത്. കഴിഞ്ഞ ജൂണില്‍ അമേരിക്ക ആക്രമണം നടത്തിയപ്പോഴും ഇസ്ഫഹാനില്‍ ബോംബിട്ടിരുന്നു. 

ബി2 വിമാനങ്ങളാണ് ബങ്കര്‍ ബസ്റ്റര്‍ ബോംബ് വര്‍ഷിക്കാന്‍ ഉപയോഗിച്ചതെന്നാണ് കരുതുന്നത്. ഭൂഗര്‍ഭ അറകളില്‍ സൂക്ഷിച്ചിരിക്കുന്ന യുറേനിയം നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബങ്കര്‍ ബസ്റ്റര്‍ അമേരിക്ക പ്രയോഗിച്ചതെന്നാണ് കരുതുന്നത്. ലോകത്ത് ഇന്നുവരെ നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സാങ്കേതികത്തികവുള്ള വിമാനം കൂടിയാണ് ബി2.  ചിറകുകളുടെ രൂപകല്‍പ്പനയും റഡാറുകളുടെ കണ്ണുവെട്ടിക്കാനുള്ള ശേഷിയും ബി2 വിമാനങ്ങള്‍ക്കുണ്ട്. 2 പൈലറ്റുമാരാകും ബി2 വിമാനത്തിലുണ്ടാവുക. പരമാവധി 336,500 lbs (152633.833 കിലോ) ഭാരം വഹിച്ച് പറക്കാനും ഇവയ്ക്ക് കഴിയും.  

ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമറില്‍ ഏഴ് ബി2 വിമാനങ്ങളാണ് അമേരിക്കന്‍ സൈന്യം ഉപയോഗിച്ചത്. ഇതില്‍ നിന്നായി 14 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും വിക്ഷേപിച്ചു. ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് യുഎസ് അന്ന് ബങ്കര്‍ ബസ്റ്റര്‍ പ്രയോഗിച്ചത്. 

ENGLISH SUMMARY:

In a major escalation, the US military used B-2 stealth bombers to drop 2000-lb bunker buster bombs on Iran's Isfahan energy and nuclear facilities. President Donald Trump shared footage of the massive fireball on Truth Social. Isfahan, home to 2.3 million people and key uranium enrichment sites, faced intense bombardment. The strike aims to destroy underground uranium stockpiles as part of Operation Midnight Hammer.