ഇറാന്‍ പരമോന്നത നേതാവായി സ്ഥാനമേറ്റ മുജ്തബ ഖമനയി സ്വവര്‍ഗാനുരാഗിയെന്ന് സിഐഎ തന്നോട് വെളിപ്പെടുത്തിയതായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. യുഎസ് ഇന്റലിജന്‍സ് ഏജന്‍സിയുടെ വെളിപ്പെടുത്തല്‍ കേട്ട് ട്രംപ് സ്തബ്ധനായി നിന്നുപോയെന്ന് ന്യൂയോര്‍ക്ക് പോസ്റ്റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാരണത്താലാണ് മുജ്തബയെ ഇറാന്‍റെ പരമോന്നത നേതൃപദവിയിലേക്ക് പിതാവ് ആയത്തുല്ല അലി ഖമനയി നിര്‍ദേശിക്കാതിരുന്നതെന്നും പോസ്റ്റ് നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇറാനില്‍ സ്വവര്‍ഗാനുരാഗം വധശിക്ഷ ലഭിക്കാവുന്ന കുറ്റമായതിനാല്‍ ആയത്തുല്ലയ്ക്ക് മകന്‍റെ കാര്യത്തില്‍ വലിയ ആശങ്കയുണ്ടായിരുന്നെന്നും ട്രംപ് ഫോക്സ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നതായി ന്യൂയോര്‍ക്ക് പോസ്റ്റിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം സിഐഎ മാത്രമല്ല മറ്റുപല ഉറവിടങ്ങളില്‍ നിന്നും ഇതേ അഭിപ്രായം താന്‍ കേട്ടെന്നും ട്രംപ് അവകാശപ്പെടുന്നു. ഈ വിവരമറിഞ്ഞപ്പോള്‍ അമ്പരന്നുപോയ ട്രംപ് പിന്നീട് ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചെന്നും കേട്ടുനിന്ന മറ്റുള്ളവര്‍ക്കും അത് ചിരിക്കാനുള്ള നേരമായിരുന്നുവെന്നും ന്യൂയോര്‍ക്ക് പോസ്റ്റിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഇതേ വിഷയം സംസാരിച്ച് ദിവസങ്ങളായി നര്‍മം പറയുകയാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. പിതാവിന്‍റെ മരണത്തിനു കാരണമായ യുഎസ് ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തിനു ശേഷം മുജ്തബ ഖമനയി ഇതുവരെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍ ചേര്‍ത്ത ഒരു ശബ്ദ സന്ദേശം ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവിട്ടിരുന്നു.
അതേസമയം തന്നെ റഷ്യയില്‍ പുടിന്‍റെ സംരക്ഷണയില്‍ ചികിത്സയിലാണ് മുജ്തബയെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ മുജ്തബ ജീവനോടെയുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് ഫോക്സ് ന്യൂസിനോട് ട്രംപ് പറഞ്ഞത്. അദ്ദേഹം ജീവനോടെയില്ലെന്നാണ് താന്‍ കേൾക്കുന്നത്. ഇനി ഉണ്ടെങ്കിൽ തന്നെ, സ്വന്തം രാജ്യത്തിന് വേണ്ടി വളരെ സമർഥമായ ഒരു തീരുമാനം എടുക്കണം, കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് യുഎസ് ആവര്‍ത്തിക്കുന്നതിനിടെയാണ് പുതിയ വാര്‍ത്ത പുറത്തുവരുന്നത്. യുഎസിന്‍റെ വാദങ്ങളെല്ലാം തള്ളി ഇറാനും രംഗത്തെത്തിയിരുന്നു.