An Iranian missile with cluster warhead flies over the city, amid the U.S.-Israeli conflict with Iran, as seen from Tel Aviv, Israel, March 24, 2026. REUTERS/Ronen Zvulun

An Iranian missile with cluster warhead flies over the city, amid the U.S.-Israeli conflict with Iran, as seen from Tel Aviv, Israel, March 24, 2026. REUTERS/Ronen Zvulun

ട്രംപിന്‍റെ വെടിനിര്‍ത്തലിനിടയിലും ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ ടെല്‍ അവീവില്‍ കനത്ത പ്രഹരമേല്‍പ്പിച്ച് ഇറാന്‍. മധ്യ ഇസ്രയേല്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ടെല്‍ അവീവിനടുത്തുള്ള ബ്െനയ് ബ്രാക്കില്‍ വന്‍ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. ക്ലസ്റ്റര്‍ ബോംബുകള്‍ പ്രദേശത്ത് വ്യാപകമായി പതിച്ചുവെന്നും ജനവാസ മേഖലയില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റുവെന്നുമാണ് റിപ്പോര്‍ട്ട്. Also Read: ഒരുമാസം വെടിനിര്‍ത്തല്‍, ഹോര്‍മുസ് തുറക്കണം; യുദ്ധം തീര്‍ക്കാന്‍ 15 ഇന പദ്ധതിയുമായി ട്രംപ്

This video grab taken from handout footage released by the Iranian Revolutionary Guard Corps (IRGC) on March 21, 2026, appears to show what it describes as the launch of  the 72nd wave  of missiles carried out against Israeli targets and the US Army s Fifth Fleet. On February 28, Israel and the United States launched strikes on Iran killing its supreme leader and triggering a war that spread across the Middle East and unleashed chaos across global markets and sent oil prices soaring. (Photo by SEPAHNEWS.COM / AFP) / Israel OUT - XGTY / RESTRICTED TO EDITORIAL USE - MANDATORY CREDIT AFP -  SOURCE: SEPAHNEWS.COM  - NO MARKETING - NO ADVERTISING CAMPAIGNS  - DISTRIBUTED AS A SERVICE TO CLIENTS - NO RESALE - NO ACCESS ISRAEL MEDIA/PERSIAN LANGUAGE TV STATIONS OUTSIDE IRAN/ STRICTLY NO ACCESS BBC PERSIAN/ VOA PERSIAN/ MANOTO-1 TV/ IRAN INTERNATIONAL/RADIO FARDA - AFP IS NOT RESPONSIBLE FOR ANY DIGITAL ALTERATIONS TO THE PICTURE'S EDITORIAL CONTENT
--Attention editors: AFP covers the war in the Middle East through its extensive regional network, including bureaus in Tehran, Jerusalem, and several neighboring countries. Since the start of the conflict, journalists have been working under increasingly restrictive conditions. Authorities in several countries have limited reporters' movements, photo and live video coverage from sensitive locations. Some governments and armed groups have banned images of missile or drone strikes and other security-related sites. /

Image Credit:IRGC/AFP

മിസൈലാക്രമണത്തില്‍ കെട്ടിടം തകര്‍ന്ന് വീണും ആളുകള്‍ക്ക് പരുക്കേറ്റെന്നും ഇതില്‍ യുവാക്കളുടെയും കുട്ടികളുടെയും നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മേഗന്‍ ഡേവിഡ് ആഡംസിന്‍റെ ആംബുലന്‍സുകളില്‍ പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. പെറ്റ തിക്വയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചും, റോഷ് ഹായിനില്‍ വാഹനങ്ങള്‍ക്ക് മേല്‍ ബോംബുകള്‍ വീണുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജനവാസ മേഖലകളിലേക്ക് ആക്രമണം എത്തുന്നത് ഗുരതരമായ അവസ്ഥയാണെന്നും മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. അതിനിടെ ടെല്‍ അവീവ് ലക്ഷ്യമിട്ടെത്തി മറ്റൊരു മിസൈല്‍ നിര്‍വീര്യമാക്കിയതിന്‍റെ വിഡിയോ ഐഡിഎഫ് പുറത്തുവിട്ടു.  Read More: 'യുദ്ധം നിര്‍ത്തണോ? ഗള്‍ഫിലെ മുഴുവന്‍ യുഎസ് താവളങ്ങളും പൂട്ടണം'; കടുപ്പിച്ച് ഇറാന്‍ സൈന്യം

ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ ഐആര്‍ജിസി പുറത്തുവിട്ടു. ടെല്‍ അവീവ് ലക്ഷ്യമാക്കി തൊടുത്ത മിസൈലുകളുടെ ചിത്രങ്ങളടക്കമാണ് ഇറാന്‍ സൈന്യം പുറത്തുവിട്ടത്. യുദ്ധം ഉടനെ അവസാനിക്കുമെന്നും ഇറാന് സൈന്യം ശേഷിക്കുന്നില്ലെന്നും ട്രംപ് അവകാശവാദം നടത്തിയതിന് പിന്നാലെയാണ് ഐആര്‍ജിസിയുടെ ആക്രമണം ഉണ്ടായത്. 

ഇസ്രയേലിന്‍റെ വ്യോമപ്രതിരോധങ്ങള്‍ തകര്‍ത്തുവെന്നും ടെല്‍ അവീവിലെയും ബീര്‍ഷീവയിലെയും സൈനിക, ഇന്‍റലിജന്‍സ് കേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്നും ഇറാന്‍ അവകാശപ്പെട്ടിരുന്നു. സ്വയംപ്രതിരോധിക്കാന്‍ ഇറാന് അവകാശമുണ്ടെന്നും ഇസ്രയേലിനെതിരായ ആക്രമണങ്ങള്‍ തുടരുമെന്നും യുഎന്നിലെ ഇറാന്‍ പ്രതിനിധി റാസ ദേഹ്ഘാനി പറഞ്ഞു. ഇറാനെ ആക്രമിക്കാന്‍ സ്വന്തം ഭൂമി വിട്ടുനല്‍കുന്ന രാജ്യങ്ങള്‍ ദുഃഖിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന് യുഎസ് പ്രസിഡന്‍റ് അവകാശപ്പെടുന്നതിനിടെയും ടെഹ്റാന്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. പുലര്‍ച്ചെ ബൂഷഹറിലെ ആണവനിലയം ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. പ്ലാന്‍റിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും പ്രവര്‍ത്തനം സാധാരണനിലയില്‍ മുന്നോട്ട് പോകുന്നുവെന്നും ഇറാന്‍ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയെ അറിയിച്ചു.

ENGLISH SUMMARY:

In a major escalation, Iran launched a heavy missile and cluster bomb attack targeting Tel Aviv and central Israel. Bnei Brak faced significant destruction, with several civilians, including children, critically injured. While the IDF intercepted some missiles, the IRGC claimed success in bypassing air defenses. This attack comes despite President Trump’s claims of an imminent ceasefire and ongoing Israeli strikes on Tehran.