US President Donald Trump waves as he walks from Marine One after arriving on the South Lawn of the White House, Tuesday, Jan. 27, 2026, in Washington. (AP Photo/Alex Brandon)
ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നില്ലെങ്കില്‍ ഇറാന്‍റെ ഊര്‍ജകേന്ദ്രങ്ങള്‍ക്ക് ഉന്‍മൂല നാശം വരുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 48 മണിക്കൂറാണ് ഇറാന് അനുവദിച്ചിരിക്കുന്ന സമയമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ' ഹോര്‍മുസ് പൂര്‍ണമായും തുറക്കാന്‍ ഇറാന്‍ തയാറായില്ലെങ്കില്‍ ഇറാന്‍റെ വിവിധ ഊര്‍ജ കേന്ദ്രങ്ങള്‍ അശേഷം തകര്‍ത്തുകളയുമെന്നും കനത്ത ആഘാതമുണ്ടാകുമെന്നും' ട്രംപ് കുറിച്ചു. Also Read: ഇസ്രയേലിനെ നടുക്കി ഇറാന്‍റെ മിസൈല്‍ ആക്രമണം; 100ലേറെപ്പേര്‍ക്ക് പരുക്ക്; വെടിനിര്‍ത്തലിന് യുഎസ് ശ്രമം
മധ്യപൂര്‍വദേശത്തുള്ള യുഎസിന്‍റെ എല്ലാ ഊര്‍ജ, സാങ്കേതിക, ജലശുദ്ധീകരണ പ്ലാന്‍റുകളും നശിപ്പിച്ച് കളയുമെന്നായിരുന്നു ട്രംപിന്റെ ഭീഷണിയോടുള്ള ഇറാന്‍ സൈന്യത്തിന്‍റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ച് അടുത്ത ദിവസമാണ് പുതിയ ഭീഷണിയെന്നതും ശ്രദ്ധേയമാണ്. Read More: അയേണ്‍ ഡോം നിഷ്പ്രഭം; വ്യോമ പ്രതിരോധത്തിലേക്ക് തുളച്ചുകയറി ഇറാന്‍
ഹോര്‍മുസിലൂടെയുള്ള ചരക്ക് നീക്കത്തിന്‍റെ വലിയൊരു ഭാഗവും ഇറാന്‍ തടഞ്ഞിരിക്കുകയാണ്. യുഎസ്–ഇസ്രായേല്‍ ബന്ധമുള്ള രാജ്യങ്ങളുടെ കപ്പലുകളാണ് തടഞ്ഞിരിക്കുന്നത്. ലോകത്തെ ഉപഭോഗത്തിനഉള്ള അഞ്ചിലൊന്ന് ക്രൂഡ് ഓയിലും ശീതീകരിച്ച പ്രകൃതിവാതകവും ഹോര്‍മുസ് കടന്ന് വേണം രാജ്യങ്ങളിലേക്ക് എത്താന്‍. അതുകൊണ്ട് തന്നെ ഹോര്‍മുസ് അടയ്ക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധിയും വലിയതാണ്. ക്രൂഡ് ഓയില്‍ വില ഉയരുന്നത് ലോകരാജ്യങ്ങളില്‍ സര്‍ക്കാരുകളുടെ പ്രവര്‍ത്തനവും താറുമാറാക്കുന്നുണ്ട്.
യുകെ,ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, യുഎഇ,ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഹോര്‍മുസിലെ ഇറാന്‍റെ ഉപരോധത്തെ പരസ്യമായി അപലപിച്ചു കഴിഞ്ഞു. ഹോര്‍മുസിലൂടെ കപ്പലുകള്‍ക്ക് സുരക്ഷിത പാതയൊരുക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി 22 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. ഹോര്‍മുസ് തടസപ്പെടുത്തരുതെന്നും ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കരുതെന്നും ഇറാനോട് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടുകയും ചെയ്തു.