oman-death-3

ഷംല, യുസഫ്

TOPICS COVERED

ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. തൃത്താല സ്വദേശികളായ  യൂസഫ്, റംല, ഷംല എന്നിവരാണ് മരിച്ചത്. നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ രക്ഷപെട്ടു. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെ കുടുംബത്തിനൊപ്പം പെരുന്നാളിന് യാത്ര പോയതായിരുന്നു. 

 

മസ്‌കത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഖുറം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്. കനത്ത മഴയെത്തുടർന്ന് മസ്‌കത്തിലെ അമറാത്ത്–ബൗഷർ മലമ്പാത പോലീസ് താൽക്കാലികമായി അടച്ചു. 

 

മുസന്ദം, അൽ ബുറൈമി, അൽ ദാഹിറ, നോർത്ത് അൽ ബത്തിന എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും പ്രളയസാധ്യതയും നിലനിൽക്കുന്നുണ്ട്.

ENGLISH SUMMARY:

Flash floods in Oman have claimed the lives of three Malayalis from Thrithala, highlighting the severity of the extreme weather conditions. The victims, identified as Yusuf, Ramla, and Shamla, were among those affected as heavy rains lashed several parts of the country. Six individuals, including four children, were rescued from the flood-hit areas. Key locations in Muscat, including major commercial zones, remain submerged, disrupting normal life. Authorities have temporarily closed critical routes such as the Amarat–Bawshar mountain road due to safety concerns. Weather warnings continue for multiple regions, with risks of thunderstorms and further flooding.