A mourner holds a picture of Iran's security chief Ali Larijani during his funeral alongside Gholamreza Soleimani, a senior officer in the Islamic Revolutionary Guard Corps who commands Basij forces, in Tehran on March 18, 2026. After crowds gathered in central Tehran for the funeral of Iran's security chief Ali Larijani, Iran's new supreme leader Mojtaba Khamenei declared in a written message that his killers would pay. Larijani's funeral was held alongside those of Gholamreza Soleimani, the head of the Basij paramilitary force who was also killed in a strike in Iran this week, and dozens of Iranian sailors who were killed when US forces torpedoed their frigate off Sri Lanka earlier this month. (Photo by ATTA KENARE / AFP) /
ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ആയത്തുള്ള അലി ഖമനയിക്കു ശേഷം ഇസ്രയേല്‍ ടാര്‍ഗറ്റ് ചെയ്ത രണ്ടാമത്തെ വ്യക്തിയെന്ന് റിപ്പോര്‍ട്ട്. ലാരിജാനിയെ ഒറ്റിക്കൊടുത്തത് ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ താമസക്കാരെന്ന് സൂചന.രാജ്യത്തിന്റെ പ്രതിരോധ തന്ത്രം മെനയുന്നതില്‍ ചുക്കാന്‍ പിടിച്ച ലാരിജാനിയുടെ മരണം യുദ്ധരംഗത്ത് ഇറാന് സംഭവിച്ച വലിയ തകര്‍ച്ചയായും ഇസ്രയേലിന് കൈവന്ന മികച്ച ആധിപത്യമായുമാണ് കണക്കാക്കപ്പെടുന്നത്. ടെഹ്റാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ലാരിജാനിയും ബസിജ് പാരാമിലിട്ടറി സൈനികവിഭാഗം മേധാവി ഗുലാംറേസ സുലൈമാനിയും കൊല്ലപ്പെട്ടത്.
ഖമനയിയുടെ മരണശേഷം അധികാരമേറ്റെടുത്ത മുജ്തബ ഖമനയിക്കും കൂട്ടര്‍ക്കും ലാരിജാനിയുടെ മരണം വരുത്തുന്ന വിടവ് ചെറുതല്ല. ഇസ്രയേല്‍ വീഴ്ത്തിയ ഓരോ തുള്ളി ചോരയ്ക്കും ഓരോന്നോരോന്നായി പകരംവീട്ടുമെന്ന് തന്നെയാണ് ഇപ്പോഴും ഇറാന്‍ ആവര്‍ത്തിക്കുന്നത്. ലാരിജാനിയെ ഇല്ലാതാക്കുകയെന്നത് ഇസ്രയേലിന്റെ പ്രധാന ലക്ഷ്യമായിരുന്നുവെന്ന് ‘ദ് ജെറുസലേം പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖമനയിയുടെ മരണത്തോടെ അത്യധികം ജാഗ്രതയിലും സുരക്ഷ മുന്‍കരുതലുകളിലുമായിരുന്ന ഇറാനിയന്‍ വിദഗ്ധരെ കണ്ടെത്തുകയെന്നത് ഇസ്രയേലിന് വെല്ലുവിളിയായിരുന്നു.
A man uses a mobile phone to take a picture of Iranian mourners gathered during the funeral of Iran's security chief Ali Larijani and Gholamreza Soleimani, a senior officer in the Islamic Revolutionary Guard Corps who commands Basij forces, in Tehran on March 18, 2026. After crowds gathered in central Tehran for the funeral of Iran's security chief Ali Larijani, Iran's new supreme leader Mojtaba Khamenei declared in a written message that his killers would pay. Larijani's funeral was held alongside those of Gholamreza Soleimani, the head of the Basij paramilitary force who was also killed in a strike in Iran this week, and dozens of Iranian sailors who were killed when US forces torpedoed their frigate off Sri Lanka earlier this month. (Photo by ATTA KENARE / AFP) /
താനാണ് അടുത്ത ടാര്‍ഗറ്റ് എന്ന് പൂര്‍ണ ബോധ്യമുണ്ടായിരുന്ന ലാരിജാനി കഴിഞ്ഞ രണ്ടാഴ്ചകളായി നിരന്തരം ഒളിത്താവളങ്ങള്‍ മാറിക്കൊണ്ടിരുന്നു. ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തെ കബളിപ്പിച്ച് ഇത്രയും നാള്‍ കഴിഞ്ഞ ലാരിജാനി കഴിഞ്ഞ ചൊവ്വാഴ്ച മകളെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ഇസ്രയേല്‍ കണ്ടെത്തി കൊലപ്പെടുത്തിയത്. ലാരിജാനിക്കൊപ്പം മകനും ഡെപ്യൂട്ടിയും അംഗരക്ഷകരും കൊല്ലപ്പെട്ടതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം തന്നെ ഇറാനില്‍ ഇസ്രയേലിന് വിവരങ്ങളെത്തിക്കുന്ന ചില ഉറവിടങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ജനങ്ങളില്‍ തന്നെ ഇസ്രയേലിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ചാരന്‍മാരുണ്ടെന്നാണ് സൂചന. ലാരിജാനിയുടെ നീക്കങ്ങള്‍ കൃത്യമായി ഇസ്രയേലിന് നല്‍കിയത് ടെഹ്റാനിലെ താമസക്കാരാണെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലാരിജാനിയുടെ മരണത്തിനു പിന്നാലെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇറാന്‍ ആര്‍മി ചീഫ് അമീര്‍ ഹതാമിയുടെ നേതൃത്വത്തില്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ഇസ്രയേലിനു നേരെയും ഗള്‍ഫ് രാജ്യങ്ങളിലേക്കുമുളള വ്യോമാക്രമണങ്ങള്‍ ശക്തമാക്കി രണ്ടിലൊന്നറിയാനാണ് ഇറാന്റെ നീക്കം.