ship-hormuz

ഉപരോധങ്ങളില്‍ ഇറാന്‍  ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന്  ദ്രവീകൃത  പെട്രോളിയം വാതകം നിറച്ച രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ ഹോര്‍മൂസ് കടലിടുക്ക് കടന്നു. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എസ്‌സിഐ) കീഴിലുള്ള ശിവാലിക്, നന്ദാദേവി എന്നീകപ്പലുകള്‍ക്കാണ് ഇറാന്‍ ഇളവ് അനുവദിച്ചത് . ഇതിൽ 'ശിവാലിക്കിൽ' മാത്രം 40,000 ടൺ എൽ.പി.ജിയാണുള്ളത്. പാചകവാതകക്ഷാമത്തില്‍ വീര്‍പ്പുമുട്ടുന്ന  ഇന്ത്യയ്ക്ക്  ഇത് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

പേർഷ്യൻ ഗൾഫിനും ഒമാൻ ഉൾക്കടലിനും ഇടയിലുള്ള തന്ത്രപ്രധാനമായ ഇടുങ്ങിയ കടൽപ്പാതയാണ് ഹോർമുസ് കടലിടുക്ക്. ലോകത്തിലെ ക്രൂഡ് ഓയിൽ വ്യാപാരത്തിന്‍റെ  20-25ശതമാനവും ഹോര്‍മൂസ് കടലിടുക്കിലൂടെയാണ് നടക്കുന്നത് .   യുഎസ്–ഇസ്രായേല്‍ ആക്രമണം കനത്തതോടെയാണ്  ഇറാന്‍ ഹോര്‍മുസ്  കടലിടുക്ക്  അടച്ചത് . അതോടെ  ഇന്ത്യയുള്‍പ്പടെ ഏഷ്യന്‍രാജ്യങ്ങളിലേക്കുള്ള ഇന്ധന നീക്കം നിലച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യ നയതന്ത്ര ഇടപെടല്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.  ഇരുരാജ്യങ്ങളിലെയും   വിദേശകാര്യമന്ത്രിമാരായ എസ് ജയശങ്കറും സെയ്ദ് അബ്ബാസ് അരാഗ്ചിയും തമ്മില്‍ നാലുവട്ടം ചര്‍ച്ച നടന്നു. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദമോദി തന്നെ നേരിട്ട് ഇറാനിയൻ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയാനുമായും  വിഷയത്തില്‍ ഫോണ്‍ സംഭാഷണം നടന്നു. ഇതിനൊടുവിലാണ്  ഇന്ത്യന്‍ കപ്പലുകള്‍ കടത്തിവിടാന്‍ ഇറാന്‍ തയ്യാായാതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.  ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി  ഡൽഹിയെ ഒരു മികച്ച സുഹൃത്ത്   വിശേഷിപ്പിക്കുകയും  കപ്പലുകള്‍ക്ക്  സുരക്ഷിതമായി കടന്നുപോകാന്‍ ‍ സൗകര്യമൊരുക്കുമെന്നും അറിയിച്ചു. അതിനുശേഷമാണ്   ശിവാലികും  നന്ദാദേവിയും യാത്ര തിരിച്ചത്.

 

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങിയത്  മുതൽ നൂറുകണക്കിന് കപ്പലുകൾ  ഇവിടെ  കുടുങ്ങിക്കിടക്കുകയാണ്. 677 ഇന്ത്യൻ നാവികരുമായി മൊത്തം 24 ഇന്ത്യൻ നാവിക കപ്പലുകൾ നിലവിൽ ഹോർമുസ് കടലിടുക്കിന്‍റെ പടിഞ്ഞാറ് ഭാഗത്തുണ്ടെന്നാണ് കണക്ക്. .  101 ഇന്ത്യൻ നാവികരുമായി നാല് കപ്പലുകൾ തന്ത്രപ്രധാനമായ ജലപാതയുടെ കിഴക്കു ഭാഗത്തും  നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. ഒമാനിൽ നിന്ന് ആഫ്രിക്കയിലേക്ക് ഗ്യാസോലിൻ കയറ്റി പോകുന്ന ഇന്ത്യൻ പതാകയുള്ള എണ്ണക്കപ്പൽ ജഗ് പ്രകാശ് ഹോർമുസ് കടലിടുക്കിന് കിഴക്കു നിന്ന് യാത്രതിരിച്ചതായി ഷിപ്പിങ് മന്ത്രാലയത്തിലെ സ്‌പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

Iran Eases Sanctions for Indian LPG Ships Passing Hormuz Strait:

Iran sanctions relief has allowed two Indian ships carrying liquefied petroleum gas to pass through the Hormuz Strait, bringing much-needed cooking gas to India. This development follows intense diplomatic efforts between India and Iran to resolve the crisis