People who were stranded in Dubai amid the U.S.-Israeli conflict with Iran, arrive at Varna Airport, in Varna, Bulgaria, March 4, 2026. REUTERS/Orlin Tsanev

People who were stranded in Dubai amid the U.S.-Israeli conflict with Iran, arrive at Varna Airport, in Varna, Bulgaria, March 4, 2026. REUTERS/Orlin Tsanev

ടെഹ്റാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണങ്ങളെ തടുക്കാനുള്ള ശ്രമത്തിലാണ് അറബ് രാജ്യങ്ങള്‍. ഖത്തറില്‍ വ്യാഴാഴ്ച്ചയും മിസൈല്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ താമസക്കാര്‍ക്ക് മൊബൈല്‍ ഫോണുകളില്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. ഹംഗറി, ഇറ്റലി, ജര്‍മനി, ബള്‍ഗേറിയ, നെതർലൻഡ്സ്,എന്നീ രാജ്യങ്ങള്‍ യുഎഇയില്‍ നിന്നും ഇസ്രയേലില്‍ നിന്നും തങ്ങളുടെ പൗരന്‍മാരെ തിരിച്ചുകൊണ്ടുപോകുന്ന നടപടികള്‍ തുടരുന്നുണ്ട്. Also Read: ‘ഖമനയിയു‌ടെ മരണത്തില്‍ പ്രതിഷേധിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇറാനില്‍ പോയി താമസിക്കാം’; യുഎസ് സൈന്യത്തി


വ്യോമപാതകള്‍ അടച്ചതും വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചതും യുഎഇ, ഖത്തർ, സൗദി അറേബ്യ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യാത്രാ സൗകര്യങ്ങളെ സാരമായ തോതില്‍ ബാധിച്ചിട്ടുണ്ട്. യുഎഇ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി 96 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് ഇന്ത്യ ഇന്നലെ അറിയിച്ചിരുന്നു. ഖത്തറില്‍ ഹയ്യ എ1 വീസ കൈവശമുള്ള ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ എംബസി നല്‍കുന്ന ഫോം പൂരിപ്പിച്ചു നല്‍കണമെന്ന് നിര്‍ദേശമുണ്ട്.

താമസക്കാരല്ലാത്ത ഇന്ത്യക്കാരുടെ കൃത്യമായ കണക്കെടുക്കുന്നതിനാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട്.സമാനമായ രീതിയില്‍ അബുദബിയിലും ദുബായിലുമുള്ള വിനോദസഞ്ചാരികളേയും സുരക്ഷിതമായി തിരിച്ചയക്കാനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ്.

അതിനിടെ, ഇറാനില്‍ കുടുങ്ങിയ 9000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. അയല്‍രാജ്യങ്ങള്‍ വഴി എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. കശ്മീര്‍, യുപി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് ഈമേഖലകളില്‍ കുടുങ്ങിയത് . നിലവില്‍ വിദ്യാര്‍ഥികളെ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറ്റുന്ന നടപടികള്‍ തുടരുകയാണ്.

 
India Launches Evacuation Efforts for Citizens Stranded in Middle East:

Middle East missile threat concerns are growing as Arab nations attempt to thwart Tehran's missile attacks. Residents in Qatar received security alerts on mobile phones due to a missile threat, although these were later withdrawn.