Smoke rises from an area in the direction of Al Udeid Air Base, which houses the Qatar Emiri Air Force and foreign forces including the US, in Doha on February 28, 2026, following a reported Iranian strike. The United States and Israel launched strikes against Iran on February 28, with Israel's public broadcaster reporting that supreme leader Ayatollah Ali Khamenei had been targeted, as the Islamic republic retaliated with barrages of missiles at Gulf states and Israel. (Photo by MAHMUD HAMS / AFP)

Smoke rises from an area in the direction of Al Udeid Air Base, which houses the Qatar Emiri Air Force and foreign forces including the US, in Doha on February 28, 2026, following a reported Iranian strike. The United States and Israel launched strikes against Iran on February 28, with Israel's public broadcaster reporting that supreme leader Ayatollah Ali Khamenei had been targeted, as the Islamic republic retaliated with barrages of missiles at Gulf states and Israel. (Photo by MAHMUD HAMS / AFP)

അറബ് മേഖലയിലെ യു.എസിന്‍റെ ഏറ്റവും വലിയ സൈനിക കേന്ദ്രമാണ് ഖത്തറിലെ അല്‍ ഉദൈദ്. ഇറാന്‍ യുദ്ധ വിമാനങ്ങള്‍ ഉദൈദിലെത്താന്‍ വെറും രണ്ടു മിനിറ്റ് മാത്രം ശേഷിക്കേയാണ് ഖത്തര്‍ ആ ശ്രമം പരാജയപ്പെടുത്തിയത്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഖത്തറുള്‍പ്പെടെയുള്ള അറബ് രാഷ്ട്രങ്ങള്‍ക്കെതിരെ ഇറാന്‍ ആക്രമണം കടുപ്പിച്ചത്. Also Read: പെരിസ്കോപ് ഡെപ്ത്തില്‍ യുഎസ് അന്തര്‍വാഹിനി; ഐറിസ് ദേനയെ മുക്കി ടോര്‍പിഡോ

തിങ്കളാഴ്ച്ച രാവിലെയാണ് ഇറാന്‍റെ രണ്ട് റഷ്യന്‍ നിര്‍മിത എസ്‌യു-24 ബോംബർ വിമാനങ്ങൾ അൽ ഉദൈദ് സൈനിക താവളത്തേയും റാസ് ലഫാൻ ഗ്യാസ് പ്ലാന്റിനേയും ലക്ഷ്യമാക്കി നീങ്ങിയത്. ഉദൈദിലെത്താന്‍ വെറും രണ്ട് മിനിറ്റ് അകലെവച്ച് ഖത്തറിന്‍റെ എഫ്-15 വിമാനങ്ങൾ ഈ ആക്രമണത്തെ തടഞ്ഞു. റഡാറുകളിൽ നിന്നും രക്ഷപ്പെടുന്ന  ഉയരത്തിലാണ് ഇറാനിയൻ വിമാനങ്ങൾ പറന്നിരുന്നത്. ഖത്തര്‍ ആവര്‍ത്തിച്ചു നല്‍കിയ മുന്നറിയിപ്പുകളോട് പ്രതികരിക്കാതിരുന്നതിനെത്തുടർന്നാണ് ഈ വിമാനങ്ങള്‍ വെടിവച്ചിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

യുഎസിന്‍റെ അല്‍ ഉദൈദ് സൈനിക താവളത്തില്‍ ഏകദേശം പതിനായിരം സൈനികരാണുള്ളത്. ഇറാന്‍റെ നീക്കം മേഖലയിലെ സമാധാന ശ്രമങ്ങളെയാകെ തകർക്കുന്നതാണെന്നും അയൽരാജ്യങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണെന്നും ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി പ്രതികരിച്ചു.

doha-tension

Smoke rises after reported Iranian missile attacks, following United States and Israel strikes on Iran, as seen from Doha, Qatar, March 1, 2026. REUTERS/Mohammed Salem/File Phot

അതേസമയം യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥനീക്കവുമായി ചൈന രംഗത്ത്. സര്‍ക്കാര്‍ പ്രതിനിധിയെ പശ്ചിമേഷ്യയിലേക്ക് അയക്കാന്‍ തീരുമാനിച്ചതായി ചൈന. സൈനിക നടപടികള്‍ നിര്‍‌ത്തിവയ്ക്കണമെന്നും എണ്ണ വിതരണം പുനസ്ഥാപിക്കാന്‍ നടപടി വേണമെന്നും ചൈന ആവശ്യപ്പെടുന്നു. ഇറാനില്‍ ഇസ്രയേല്‍–യുഎസ് ആക്രമണം ആറാംദിനവും തുടരുകയാണ്.

ടെഹ്റാനിലെ വിവിധയിടങ്ങളിലും സനാദന്‍ദാജ് മേഖലയിലും വ്യോമാക്രമണം രൂക്ഷമാണ്. ടെല്‍ അവീവ്, ജറുസലേം എന്നിവിടങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി. സൗദി അല്‍ ഖാജ്, അല്‍ ജൗഫ് മേഖലയില്‍ ഇറാന്റെ ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കുവൈത്ത് മുബാറക് അല്‍ തുറമുഖത്തിന് 30 നോട്ടിക്കല്‍ മൈല്‍ അകലെ രാജ്യാന്തര സമുദ്രപാതയില്‍ എണ്ണ ടാങ്കറിന് സമീപം ആക്രമണമുണ്ടായി. ലബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ അഞ്ചുപേര്‍കൂടി കൊല്ലപ്പെട്ടു.

 

 

Qatar Air Force Intercepts Iranian Aircraft Near US Base:

Qatar successfully thwarted an Iranian military threat targeting Al Udeid Air Base, the largest US military center in the Arab region. This intervention occurred just two minutes before Iranian fighter jets could reach the base, highlighting a critical moment in regional security.