People hold pictures of assassinated Iranian supreme leader Ayatollah Ali Khamenei and Iranian flags during a protest against the US and Israel attack of Iran near the US Embassy in Rome, on March 3, 2026. The United States and Israel launched strikes against Iran on February 28, killing Iran's supreme leader and top military leaders, prompting authorities to retaliate with strikes on Israel and across the Gulf. (Photo by Alberto PIZZOLI / AFP)
യുഎസ്-ഇസ്രായേൽ വ്യോമാക്രമണം നടന്ന സയമത്തല്ല ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി അന്തരിച്ചതെന്ന്ഇന്ത്യയിലെ പ്രതിനിധി അബ്ദുൾ മജീദ് ഹക്കിം ഇലാഹി വെളിപ്പെടുത്തി. ആക്രമണം നടന്ന് പിറ്റേ ദിവസം ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ഇറാന്‍ പരമോന്നത നേതാവ് അന്തരിച്ചതെന്ന് ഇലാഹി പറയുന്നു. അതേസമയം മകളും മരുമകനും സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടിരുന്നതായും ഇലാഹി എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ഇറാന്റെ പത്തോളം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും ഇലാഹി.
അതേസമയം ഇറാനില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ മടങ്ങിയെത്താന്‍ സഹായിക്കുമെന്നും അവരുടെ സുരക്ഷയ്ക്കാണ് പ്രഥമപരിഗണനയെന്നും ഇലാഹി പറയുന്നു. ‘ഇറാനെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. എല്ലായ്‌പ്പോഴും എന്നപോലെ, ഇന്ത്യന്‍ വിദ്യാര്‍ഥികളെ സുരക്ഷിതമായ സ്ഥലങ്ങളിലാണ് പാര്‍പ്പിച്ചത്,ആവശ്യമായ പരിചരണവും നല്‍കിവരുന്നുണ്ട്,അവര്‍ക്ക് എപ്പോഴാണോ മടങ്ങേണ്ടത്, അപ്പോള്‍ എല്ലാ സഹായങ്ങളും ഉറപ്പാക്കും.’ –ഇലാഹി പറയുന്നു.
A banner of Irans supreme leader Ayatollah Ali?Khamenei is seen next to a building damaged by an Israeli strike in the southern suburbs of Beirut on March?3,?2026. The war launched by the United States and Israel against Iran spread across the Middle East, threatening to plunge the global economy into chaos, with Lebanon and Gulf energy exporters dragged into the conflict. (Photo by AFP)
ഈ ആക്രമണം ഇസ്രയേലും അമേരിക്കയും തുടങ്ങിവച്ചതാണെന്നും ഇറാൻ ഒറ്റക്കെട്ടായി ഈ സാഹചര്യത്തെനേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഖമനയിയുടെ മരണം ഇറാനിയന്‍ ജനതയ്ക്ക് തീരാവേദനയാണെന്നും ഇലാഹി. എന്നും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ഒപ്പം നിന്ന നേതാവാണ് ഖമനയിയെന്നും മുസ്‌ലിം–മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്കിടെയെില്‍ ഐക്യത്തിനായി ശ്രമിച്ച പുരോഹിതനാണെന്നും ഇലാഹി പറയുന്നു.
ഒരു നിര്‍ണായക യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ഇറാന്റെ പരമോന്നതനേതാവ് ഖമനയിക്കുനേരെ യുഎസ് ഇസ്രയേല്‍ ആക്രമണമുണ്ടായത്. കുടുംബാംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തുടര്‍ന്നാണ് യുഎഇ, ബഹ്‌റൈൻ, കുവൈറ്റ്, സൗദി അറേബ്യ, ഖത്തർ, ഇറാഖ്, ഒമാൻ, ജോർദാൻ തുടങ്ങിയ അയൽരാജ്യങ്ങളിലെ യുഎസ് താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം നടത്തിയത്.