അറബ് ലോകത്ത് യുദ്ധം അനിശ്ചിതമായി നീളുമ്പോള്‍ പ്രവാസി കുടുംബങ്ങള്‍ കടുത്ത ആശങ്കയില്‍. കേരളത്തിലെ സ്ഥലം പോലെ സുപരിചിതമായ ഇടങ്ങളില്‍പോലും മിസൈലുകളെത്തിയതോടെ പ്രിയപെട്ടവരുടെ സുരക്ഷ ഓര്‍ത്തു വേദനിക്കുകയാണ് കുടുംബങ്ങള്‍.
അറബ് മണ്ണില്‍ യുദ്ധത്തിന്റെ കരിമ്പുക ഉയരുമ്പോള്‍ ഇടനെഞ്ചില്‍ തീയുമായി കഴിയുന്ന ആയിരക്കണക്കിന് പ്രവാസി കുടുംങ്ങളില്‍ ഒന്നാണ് മാങ്കാവ് സ്വദേശി അബ്ദുള്‍ സലാമിന്‍റേത്. മകനും മകളും യു.എ.ഇയിലാണ്. വിഡിയോ കോളുകളില്‍ നേരിട്ടുകണ്ടുള്ള സംസാരം മാത്രമാണ് അല്‍പമെങ്കിലും ആശ്വാസമെത്തിക്കുന്നത്.
ചരമ വാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കാനായി കോഴിക്കോട്ടെത്തിയതാണു മുന്‍ ആരോഗ്യമന്ത്രി പി.ശങ്കരന്‍റെ മക്കള്‍. മകന്‍ രാജീവ് ഇവിടെയും ഭാര്യയും മൂന്നുമക്കളും ദുബൈയിലുമായി കുടുങ്ങി. സഹോദരിയുടെ അമേരിക്കയിലേക്കു മടക്കയാത്രയും നീളുകയാണ്
സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഭയപെടേണ്ട സാഹചര്യമില്ലെന്നുമാണു ദുബായ് അടക്കമുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തീര്‍ത്തുപറയുന്നത്.ഇതാണു കുടുംബങ്ങള്‍ക്കുള്ള ഏക ആശ്വാസവും