Image Credit: X

അമേരിക്കയുടെ എഫ്–15 ഈഗിള്‍ വിമാനം തകര്‍ത്തെന്ന് ഇറാന്‍.  പടിഞ്ഞാറന്‍ കുവൈത്തിന് മുകളിലാണ് യുദ്ധവിമാനം വീണത്. പൈലറ്റ് പാരഷൂട്ട് ഉപയോഗിച്ച് രക്ഷപെട്ടു. പൈലറ്റിനെ ആംബുലന്‍സിലാക്കി കൊണ്ടുപോകുന്നതിന്റെയും എഫ്–15 നിലംപതിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്തില്‍ നിന്നും പുക ഉയരുന്നതും പലവട്ടം മറിഞ്ഞ് താഴേത്ത് പതിക്കുന്നതുമാണ് ദൃശ്യങ്ങളില്‍. കുവൈത്തിലെ യുഎസ് എംബസിയും ഇറാന്‍ ആക്രമിച്ചു. എംബസിയില്‍ നിന്ന് പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. ഇതിന് പുറമെ റിഫൈനറികളിലും ഇറാന്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ അഹമ്മദി റിഫൈനറിയിലെ രണ്ട് ജീവനക്കാര്‍ക്ക് പരുക്കേറ്റു.

എന്നാല്‍ അബദ്ധത്തില്‍ കുവൈത്ത് തന്നെ വിമാനം വെടിവച്ച് വീഴ്ത്തിയതാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. മധ്യപൂര്‍വേഷ്യയില്‍ ഇറാന്‍ വീണ്ടും ആക്രമണം ശക്തമാക്കി. കുവൈത്തിലും ബഹ്റൈനിലും ദോഹയിലും അബുദാബിയിലും ദുബായിലും ശക്തമായ സ്ഫോടനങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. 

അതേസമയം, വിമാനം തകര്‍ന്ന വിവരം യുഎസ് സൈന്യം സ്ഥിരീകരിച്ചിട്ടില്ല. യുഎസ് സെന്‍ട്രല്‍ കമാന്‍ഡും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നാണ് സൂചന. 

അതിനിടെ വടക്കന്‍ ഇസ്രയേല്‍ ആക്രമിച്ചതിന് പ്രതികാരമായി ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ലെബനനില്‍ 31 പേര്‍ കൊല്ലപ്പെട്ടു. 149 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇസ്രയേലിനെതിരെ ലെബനനില്‍ നിന്നും കനത്ത ഷെല്ലാക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ 50 ഗ്രാമങ്ങളിലുള്ളവരോട് ഒഴിഞ്ഞ് പോകാന്‍ ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കുകയും ആക്രമണം നടത്തുകയുമായിരുന്നു. 

ENGLISH SUMMARY:

In a dramatic escalation of the 2026 Middle East conflict, Iran has claimed to have shot down a U.S. F-15 Eagle fighter jet over western Kuwait on March 2, 2026. Social media footage shows the aircraft spiraling in flames before crashing, with reports indicating the pilot successfully ejected and was evacuated by ambulance. While the IRGC claims credit for the hit, conflicting reports suggest a potential friendly fire incident involving Kuwaiti air defenses. Explosions continue to rock major Gulf hubs including Dubai, Abu Dhabi, Doha, and Manama as Iran intensifies its retaliatory strikes following the death of Ayatollah Khamenei. The U.S. Central Command (CENTCOM) has yet to officially confirm the loss of the aircraft as investigations proceed.