Image Credit: X/Fars

രാജ്യത്തെ ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചുവെന്ന് ഇറാന്‍. ആണവ വികിരണത്തിന് സാധ്യതയെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ബുഷെഷര്‍ ന്യൂക്ലിയര്‍ പവര്‍ പ്ലാന്‍റ്, ടെഹ്റാന്‍ റിസര്‍ച്ച് റിയാക്ടര്‍ എന്നിവയ്ക്ക് നേരെ ആക്രമണം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആണവ നിലയങ്ങള്‍ ആക്രമിച്ചതായി നിലവില്‍ സ്ഥിരീകരണം ഇല്ലെന്നും നതാന്‍സിലെ ആണവ സമ്പുഷ്ടീകരണ സമുച്ചയമാണ് ആക്രമിച്ചെതന്നുമാണ് ഐഎഇഎയുടെ റിപ്പോര്‍ട്ട്. നിലവില്‍ ആണവച്ചോര്‍ച്ച ഇല്ലെന്നും എന്നാല്‍ അതിന്‍റെ സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

അതിനിടെ , ഇസ്രയേലും അമേരിക്കയും നടത്തുന്ന സംയുക്ത ആക്രമണത്തില്‍ ഇറാനില്‍ 555 പേര്‍ കൊല്ലപ്പെട്ടു. ഇറാനിലെ 130ലേറെ നഗരങ്ങള്‍ ഭീതിയുടെ മുള്‍മുനയിലാണെന്നും ആയിരക്കണക്കിന് പേര്‍ക്ക് പരുക്കേറ്റുവെന്നും ഇറാനിയന്‍ റെഡ് ക്രസന്‍റ് സൊസൈറ്റി പറയുന്നു. 

ഇറാന്‍ നടത്തിയ തിരിച്ചടിയില്‍ ഒന്നിലേറെ യുഎസ് യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവെന്ന് കുവൈത്ത് സ്ഥിരീകരിച്ചു. എഫ്–15 ഈഗിള്‍ നിലംപൊത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇറാന്‍ നേരത്തെ പുറത്തുവിട്ടിരുന്നു. വിമാനങ്ങളിലുണ്ടായിരുന്ന പൈലറ്റുമാരെല്ലാവരും രക്ഷപെട്ടിട്ടുണ്ട്.  കുവൈത്തിന് പുറമെ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനികത്താവളങ്ങളിലെല്ലാം ഇറാന്‍ ആക്രമണം ശക്തമാക്കി. ഇറാന് പുറമെ ഹിസ്ബുല്ലയും ഹൂതികളും ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ENGLISH SUMMARY:

In a massive escalation of 'Operation Epic Fury,' US and Israeli forces targeted Iran's nuclear facilities, including Natanz and Isfahan, on March 2, 2026. While Iran warned of potential radiation leaks and confirmed damage to the Bushehr plant and Tehran Research Reactor, IAEA Director General Rafael Grossi stated that no off-site radiation elevation has been detected so far. The conflict has claimed over 555 lives in Iran across 131 cities, as reported by the Iranian Red Crescent. Meanwhile, Kuwait confirmed that several US warplanes, including an F-15 Eagle, crashed in its territory following Iranian retaliation, though all pilots survived. As the war spreads to Lebanon with Hezbollah's involvement, the world watches with bated breath for signs of a catastrophic nuclear fallout.