missile-ai-image

എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

ഇറാന്‍റെ സൈനിക സാധ്യതകൾ പരിമിതമെങ്കിലും ക്രൂസ് മിസൈലും ഡ്രോണും ഉള്‍പ്പെടെ ശത്രുവിന്റെ പ്രതിരോധക്കോട്ടകൾ തകർക്കാൻ ഇറാന്റെ ആവനാഴിയിൽ ആയുധങ്ങളേറെയാണ്. ഇറാന്റെ സൈനിക സിദ്ധാന്തത്തിന്റെ കാതൽതന്നെ അതിന്റെ മിസൈൽ പദ്ധതികളാണ്. പശ്ചിമേഷ്യയിലെ ഏറ്റവും വിപുലവും വൈവിധ്യമേറിയതുമായ മിസൈൽ ശേഖരമാണ് ഇറാന്റേത്. വ്യോമസേനയെ ആശ്രയിക്കാതെ തന്നെ മേഖലയിലുടനീളം ആക്രമണം നടത്താൻ ഇറാന്റെ മിസൈലുകള്‍ക്ക് ശേഷിയുണ്ട്. പ്രത്യാക്രമണങ്ങളിലൂടെ സ്വയം പ്രതിരോധിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായി ഷഹീദ് ഡ്രോണുകളെയും അതിവേഗ ബാലിസ്റ്റിക് മിസൈലുകളെയുമാണ് അവർ പ്രധാനമായും ആശ്രയിക്കുന്നത്.

മിസൈലുകളുടെ വിപുല ശേഖരം

ബാലിസ്റ്റിക് മിസൈലുകൾക്കു പുറമേ, വ്യോമ പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാൻ ശേഷിയുള്ള ക്രൂസ് മിസൈലുകളെയും സൗമാർ, യാ-അലി, ഖുദ്‌സ് വകഭേദങ്ങൾ, ഹോവിസെ, പാവെ, റാദ് എന്നിവയുൾപ്പെടെയുള്ള ക്രൂസ് മിസൈലുകൾക്ക് വളരെ താഴ്ന്നു പറക്കാനും ഭൂപ്രതലത്തോട് ചേർന്നു സഞ്ചരിക്കാനും കഴിയും. ഇത് അവയെ കണ്ടെത്തുന്നത് ദുഷ്കരമാക്കുന്നു. സൗമാറിന് 2,500 കിലോമീറ്റർ വരെ ദൂരപരിധിയുണ്ടെന്നാണ് വിലയിരുത്തൽ. ഇസ്രയേൽ, യുഎസ് സൈനിക താവളങ്ങൾ, അവ സ്ഥിതി ചെയ്യുന്ന മധ്യപൂർവേഷ്യൻ രാജ്യങ്ങൾ എന്നിവയാണ് ലക്ഷ്യങ്ങൾ. എപ്പോഴെങ്കിലും ഒരു മിസൈലോ ഡ്രോണോ പ്രതിരോധം ഭേദിച്ച് വലിയ നാശനഷ്ടമുണ്ടാക്കുമെന്നും, അത് യുഎസിനെയും ഇസ്രയേലിനെയും ഒരു പുനർവിചിന്തനത്തിനു പ്രേരിപ്പിക്കുമെന്നുമാണ് ടെഹ്‌റാന്റെ കണക്കുകൂട്ടൽ. ദൈര്‍ഘ്യമേറിയ ബാലിസ്റ്റിക് മിസൈലുകള്‍ക്ക് രണ്ടായിരം മുതല്‍ 2,500വരെ കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുണ്ട്. മധ്യദൂര മിസൈലുകള്‍ക്ക് 1,500കിലോമീറ്റര്‍ മുതല്‍ 2,000കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. ഇതുകൂടാതെ ഹ്രസ്വദൂര മിസൈലുകളുടെ ശേഖരവും ഉണ്ട്.

ഡ്രോണുകള്‍

മിസൈലുകള്‍ക്ക് പുറമേ ഡ്രോണുകളാണ് ഇറാന്റെ പ്രത്യാക്രമണത്തിന്റെ മറ്റൊരു ശക്തി. ഡ്രോണുകൾ മറ്റൊരു തരത്തിലുള്ള സമ്മർദമാണു സൃഷ്ടിക്കുന്നത്. വേഗം കുറവാണെങ്കിലും വലിയ എണ്ണത്തിൽ ഒരുമിച്ച് വിക്ഷേപിക്കാനും സാധിക്കും. മിസൈലുകൾക്കൊപ്പം ഒറ്റത്തവണ ഉപയോഗിക്കാവുന്ന ആക്രമണ ഡ്രോണുകൾ കൂട്ടമായി അയച്ച് പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനാവും.വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഊർജ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ പ്രവർത്തനം ദീർഘനേരം സ്തംഭിപ്പിക്കാനും ഈ ആളില്ലാ വിമാനങ്ങളെ ഇറാൻ വലിയ തോതിൽ ആശ്രയിക്കുന്നുണ്ട്.

ENGLISH SUMMARY:

Iran possesses the most extensive and diverse missile arsenal in the Middle East, a cornerstone of its defensive strategy against regional adversaries. From long-range ballistic missiles like the Soumar, with a reach of 2,500 km, to sophisticated cruise missiles like the Ya-Ali and Paveh, Iran can strike targets across the region without relying on a conventional air force. Their tactical doctrine emphasizes using swarms of Shahed drones alongside high-speed missiles to overwhelm advanced air defense systems like the Iron Dome. These unmanned aerial vehicles are specifically designed to paralyze critical infrastructure, including airports, ports, and energy hubs. As of March 2, 2026, Tehran’s ability to conduct low-altitude strikes remains a primary concern for US and Israeli strategic planners. Explore the technical capabilities of Iran's short, medium, and long-range weaponry in the ongoing conflict.