A man holds up an Iranian pre-1979 Islamic Revolution flag and a sign reading "Khamenei is dead!" during a rally expressing support for US and Israeli military action against Irans Islamic Republic government on February 28, 2026 in Atlanta, Georgia. The US and Israel launched an attack of unprecedented scale against Iran on February 28, reportedly killing more than 200 people, with Tehran launching a retaliatory missile barrage that sent people running for cover across the Middle East. (Photo by Elijah Nouvelage / AFP)

36 വര്‍ഷത്തെ ഭരണത്തിനാണ് ആയത്തുല്ല അലി ഖമനയിയുടെ മരണത്തോടെ അവസാനമാകുന്നത്. ടെഹ്‌റാൻ ഉൾപ്പെടെ ഇറാന്റെ വിവിധ ഭാഗങ്ങളിൽ ഇസ്രായേലും അമേരിക്കയും ആക്രമണം നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് നെതന്യാഹു ഖമനയിയുടെ മരണം സ്ഥിരീകരിച്ചത്. ടെഹ്‌റാന്റെ ഹൃദയഭാഗത്തുള്ള ഏകാധിപതി അലി ഖമനയിയുടെ സമുച്ചയം തകർക്കപ്പെട്ടെന്നും ഈ ഏകാധിപതി ഇനി ജീവിച്ചിരിപ്പില്ല എന്നതിന് നിരവധി സൂചനകളുണ്ടെന്നുമായിരുന്നു നെതന്യാഹു പറഞ്ഞത്. ഇറാനെതിരെയുള്ള ഇരുരാജ്യങ്ങളുടെയും ആക്രമണം ആവശ്യമുള്ളിടത്തോളം കാലം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെഹ്റാനിലെ അവശിഷ്ടങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സും റിപ്പോര്‍ട്ട് െചയ്യുന്നു. 

നേരത്തെ, ഇസ്രായേലിലെ ചാനൽ 12വും ചില അജ്ഞാത സ്രോതസ്സുകളെ ഉദ്ധരിച്ച് 86 വയസ്സുകാരനായ നേതാവ് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട് െചയ്തിരുന്നു. ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ച് നെതന്യാഹുവും  ട്രംപും സൂചനകൾ നൽകി. ഇറാന്റെ പരമാധികാരം ജനങ്ങൾ ഏറ്റെടുക്കണമെന്നും സഹായത്തിനായി തങ്ങളുടെ സൈന്യം അവിടെയുണ്ടെന്നും നെതന്യാഹു ഇറാൻ ജനതയോട് ആഹ്വാനം ചെയ്തു. ട്രംപും സമാനമായ രീതിയിലാണ് പ്രതികരിച്ചത്, ഇറാനിലെ മഹത്തായ ജനതയോട് എനിക്ക് പറയാനുള്ളത്, നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ സമയം അടുത്തു എന്നാണ്. വീടുകളിൽ തന്നെ കഴിയുക, പുറത്തിറങ്ങുന്നത് അപകടകരമാണ്. ബോംബുകൾ എല്ലായിടത്തും പതിക്കും. ഞങ്ങൾ ഇത് പൂർത്തിയാക്കുമ്പോൾ നിങ്ങളുടെ സർക്കാർ ഏറ്റെടുക്കുക. അത് നിങ്ങളുടെ കൈകളിൽ എത്തും എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. 

36 വർഷത്തെ ഭരണത്തിനാണ് ഇപ്പോള്‍ പരിസമാപ്തിയായിരിക്കുന്നത്. 1989-ൽ റുഹൊള്ള ഖമനയിയില്‍ നിന്നാണ് ആയത്തുല്ല അലി ഖമനയി അധികാരം ഏറ്റെടുത്തത്. 36 വർഷത്തെ ഭരണത്തിനിടയിൽ ഏറ്റവും വലിയ വെല്ലുവിളികളാണ് ഖമനയിക്ക് സമീപകാലത്ത് നേരിടേണ്ടി വന്നത്. ഹമാസ്, ഹിസ്ബുല്ല തുടങ്ങിയ ഗ്രൂപ്പുകളുടെ തളർച്ചയും സിറിയയിലെ ബഷർ അൽ-അസദിന്റെ പതനവും ഖമനയിക്ക് തിരിച്ചടിയായിരുന്നു. 

Ayatollah Khamenei's Death Confirmed Amidst Iran-Israel Tensions:

Ayatollah Khamenei's death marks the end of his 36-year rule in Iran, following confirmed reports from Reuters and Israeli media after attacks by Israel and the US. Both Netanyahu and Trump have signaled a potential change in Iranian leadership, urging the Iranian people to take over their government.