Smoke rises from a burning building hit by an Iranian drone strike, after Israel and the U.S. launched strikes on Iran, in Seef district, Manama, Bahrain, February 28, 2026. REUTERS/Hamad I Mohammed TPX IMAGES OF THE DAY
ബഹ്റൈനില്‍ ഇറാന്‍റെ ഡ്രോണ്‍ ആക്രമണമെന്ന് സ്ഥിരീകരമം. മനാമയിലെ ജനവാസ മേഖലയിലാണ് ആക്രമണം. ബഹ്റൈന്‍ ആഭ്യന്തരമന്ത്രാലയമാണ് ആക്രമണം സ്ഥിരീകരിച്ചത്. ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകളുണ്ടായി. മിസൈല്‍ അവശിഷ്ടങ്ങളും ജനവാസ മേഖലയില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. Also Read: 100 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു? 14 യുഎസ് വ്യോമത്താവളങ്ങളും ആക്രമിച്ചെന്ന് ഇറാന്‍
മനാമയിലെ കെട്ടിട സമുച്ചയത്തില്‍ ഇറാന്‍റെ ഡ്രോണ്‍ പതിക്കുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വലിയ പൊട്ടിത്തെറിയുടെ ശബ്ദം വിഡിയോയില്‍ കേള്‍ക്കാം. പിന്നാലെ തീനാളങ്ങള്‍ ഉയരുകയും കനത്ത പുക മൂടുകയുമായിരുന്നു.
രാവിലെ ബഹ്റൈനിലെ യുഎസ് വ്യോമത്താവളത്തിന് നേരെ നിയന്ത്രിതമായ ആക്രമണമാണ് ഇറാന്‍ നടത്തിയത്. രാജ്യത്തിന്‍റെ പരമാധികാരത്തിന് മേല്‍ കടന്നുകയറിയെന്നായിരുന്നു ബഹ്റൈന്‍ ഇതിനോട് പ്രതികരിച്ചത്. ബഹ്റൈന് പുറമെ ഒമാനൊഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളെയും ഇറാന്‍ ആക്രമിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഥിതി ചെയ്യുന്ന യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം.
കുവൈത്തില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റിരുന്നു. കുവൈത്ത് രാജ്യാന്തര വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു ഇറാന്‍റെ ഡ്രോണുകളെത്തിയത്. ജീവനക്കാര്‍ക്ക് പരുക്കേറ്റതിന് പുറമെ ടെര്‍മിനല്‍ 1ലും സാരമായ നാശനഷ്ടം സംഭവിച്ചു. ആക്രമണം സ്ഥിരീകരിച്ച കുവൈത്ത്, നേരിയ നാശനഷ്ടങ്ങളുണ്ടെന്നാണ് വിലയിരുത്തിയത്.