This satellite image from Planet Labs PBC shows the rubble of the Pilot Fuel Enrichment Plant at Iran's Natanz nuclear enrichment site on Dec. 3, 2025. (Planet Labs PBC via AP)
അമേരിക്കന്‍ ആക്രമണ ഭീതി കനത്തതിന് പിന്നാലെ ഏതു സാഹചര്യത്തെയും നേരിടാന്‍ ഇറാന്‍ തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിരോധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ആണവ കേന്ദ്രങ്ങള്‍ക്ക് മേല്‍ സംരക്ഷണ കവചം ഇറാന്‍ തീര്‍ത്തുവെന്നാണ് വാര്‍ത്തകള്‍. സാറ്റലൈറ്റ് ചിത്രങ്ങളിലാണ് ഇത് സംബന്ധിച്ച അടയാളങ്ങള്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷത്തെ 12 ദിവസ യുദ്ധത്തിനിടെ ഇറാന്‍റെ ആണവകേന്ദ്രങ്ങളില്‍ യുഎസ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചിരുന്നു. സമാനമായ എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍ ചെറുക്കാനും ആഘാതം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണ് നിലവിലെ നിര്‍മിതിയെന്നാണ് വിലയിരുത്തല്‍.
This satellite image from Planet Labs PBC shows Iran's Natanz nuclear enrichment site on Wednesday, Jan. 28, 2026. (Planet Labs PBC via AP)
ഇസ്ഫഹാന്‍, നതാന്‍സ് ആണവ നിലയങ്ങള്‍ക്ക് മേലാണ് സംരക്ഷണത്തിനായി പുതിയ മേല്‍ക്കൂര സ്ഥാപിച്ചത്. സംരക്ഷണ കവചം വന്നതോടെ ആണവനിലയങ്ങളുടെ ദൃശ്യം പൂര്‍ണമായും സാറ്റലൈറ്റില്‍ നിന്ന് മറഞ്ഞു. ഇത് തന്നെയാകും ഇറാന്‍ ലക്ഷ്യമിട്ടതെന്നും വ്യക്തമാക്കുന്നു. രാജ്യാന്തര ആണവ ഏജന്‍സിയെ തങ്ങളുടെ ആണവകേന്ദ്രങ്ങളില്‍ പരിശോധനയ്ക്ക് ഇറാന്‍ കുറച്ച് കാലമായി അനുവദിക്കുന്നതേയില്ല. നിലവിലെ മേല്‍ക്കൂര കെട്ടി മറയ്ക്കല്‍ കൂടി ആയതോടെ വിദൂരമായി പോലും ആണവനിലയത്തിലേക്ക് നോക്കാനുള്ള സാധ്യതകളും ഇറാന്‍ അടച്ചു.
ഇറാന്‍ യുഎസുമായി കരാറിലെത്തേണ്ടി വരുമെന്നും അല്ലാത്ത പക്ഷം ആക്രമിക്കുമെന്നുമുള്ള ഭീഷണി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തുടരുകയാണ്. ഇറാന്‍ ഭരണകൂടത്തിനെതിരെ രാജ്യത്തിനുള്ളിലുണ്ടായ കലാപത്തെ ഖമനയി ഭരണകൂടം അടിച്ചമര്‍ത്തിയതിനെ തുടര്‍ന്നാണ് ട്രംപ് ആക്രമണ ഭീഷണി കടുപ്പിച്ചത്. അമേരിക്കന്‍ വ്യോമവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണും മിസൈല്‍ വേധ കപ്പലുകളും മധ്യപൂര്‍വ പ്രദേശത്തേക്ക് യുഎസ് എത്തിച്ചിട്ടുമുണ്ട്. അതേസമയം, ആണവ കേന്ദ്രങ്ങളുടെ പുനര്‍നിര്‍മാണത്തിന്‍റെ വിവരങ്ങള്‍ അമേരിക്കയില്‍ നിന്നും ഇസ്രയേലില്‍ നിന്നും മറയ്ക്കുന്നതിനായാണ് മേല്‍ക്കൂര കെട്ടിയതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ടെഹ്റാന് 220 കിലോമീറ്റര്‍ തെക്കായുള്ള നതാന്‍സ്, ഇസ്ഫഹാന്‍,ഫോര്‍ഡോ എന്നീ മൂന്ന് കേന്ദ്രങ്ങളിലായാണ് ഇറാന്‍ ജൂണിന് മുന്‍പ് യുറേനിയം സമ്പുഷ്ടീകരണം നടത്തി വന്നിരുന്നത്. 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയമാണ് നതാന്‍സില്‍ അപ്പോള്‍ ഉണ്ടായിരുന്നത്. ഇസ്ഫഹാനിലാവട്ടെ സമ്പുഷ്ടീകരണത്തിന് സഹായിക്കുന്ന യുറേനിയം ഗ്യാസും. പര്‍വത്തിനടിയിലായാണ് ഫോര്‍ഡോ ഇറാന്‍ സൂക്ഷിച്ചിരിക്കുന്നത്. അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ആക്രമണത്തില്‍ ഫോര്‍ഡോയ്ക്കുള്‍പ്പടെ സാരമായ നാശനഷ്ടം വന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ആണവശേഖരം ഇറാന്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് ഇതിന് മുന്‍പ് തന്നെ മാറ്റിയിരുന്നുവന്നും ആ സമയത്ത് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇറാന്‍ പുതിയ ആണവകേന്ദ്രം നിര്‍മിച്ചുവെന്നും അവിടെ പരീക്ഷണ ഗവേഷണങ്ങള്‍ നടക്കുന്നുവെന്നും ഇസ്രയേല്‍ സൈന്യം ആരോപിച്ചിരുന്നു. ഇതിനൊപ്പം അത്യുഗ്രശേഷിയുള്ള ആണവായുധം തലേഘാന്‍ 2 എന്ന സ്ഥലത്ത് നിര്‍മിക്കുന്നതായും ബലിസ്റ്റിക് മിസൈല്‍ പദ്ധതി ഇറാന്‍ പുനരാരംഭിച്ചതായും സാറ്റലൈറ്റ് ചിത്രങ്ങള്‍ അടിസ്ഥാനമാക്കി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.