നഗരത്തിന്റെ ശുചിത്വം ഉറപ്പാക്കാൻ അത്യാധുനിക നിർമിതബുദ്ധി സാങ്കേതികവിദ്യയുമായി ദുബായ് മുനിസിപ്പാലിറ്റി. ഇതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സ്മാർട്ട് ക്യാമറ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു.
മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറകൾ റോഡുകളിലെയും താമസമേഖലകളിലെയും ദൃശ്യങ്ങൾ തത്സമയം നിരീക്ഷിക്കും. നിയമവിരുദ്ധമായി മാലിന്യം തള്ളുന്നവർക്ക് 500 ദിർഹം വരെ പിഴ ഈടാക്കാനാണ് അധികൃതരുടെ തീരുമാനം. ക്യാമറകൾ നൽകുന്ന വിവരങ്ങൾ വിശകലനം ചെയ്യുന്നതിലൂടെ ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സാധിക്കും. പരീക്ഷണഘട്ടം പൂർത്തിയാകുന്നതോടെ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഈ സ്മാർട്ട് നിരീക്ഷണ സംവിധാനം വ്യാപിപ്പിക്കുമെന്നു അധികൃതർ അറിയിച്ചു .