മസ്കത്തിൽ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തിൽ കൊല്ലം തഴവ സ്വദേശിനി ശാരദ അയ്യർ മരിച്ചു . പ്രമുഖ കൃഷിശാസ്ത്രജ്ഞരായിരുന്ന പരേതരായ ഡോ. ആർ.ഡി.അയ്യരുടെയും ഡോ. രോഹിണി അയ്യരുടെയും മകളായ ഇവർ പിതാവിന്റെ സംസ്കാര ചടങ്ങുകൾക്കായി നാട്ടിലെത്തി ദിവസങ്ങൾക്ക് മുൻപാണ് മസ്കത്തിലേക്ക് മടങ്ങിയത്.
മസ്കത്തിലെ മലനിരകളിൽ ട്രക്കിങ് നടത്തുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് ശാരദയ്ക്ക് ജീവൻ നഷ്ടമായത്. പ്രശസ്ത പിന്നണി ഗായികയും നടിയുമായ ചിത്ര അയ്യരുടെ സഹോദരിയാണ് ശാരദ അയ്യർ